Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ ഈ മാറ്റം ശ്രദ്ധിച്ചോ? സ്ത്രീകള്‍ കൂട്ടത്തോടെ എത്തുന്നു... ചര്‍ച്ചയായി 28000 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങിയ ശേഷം വനിതകള്‍ക്ക് കൂടി കൂടുതല്‍ അവസരം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനും ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഭരണകൂടം നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനം കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ 30 ഒഴിവുകളിലേക്ക് ജോലി തേടി അപേക്ഷ നല്‍കിയത് 28000 വനിതകളാണ്.

നേരത്ത വനിതകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ വനിതകള്‍ ജോലി രംഗത്തേക്ക് എത്തുകയാണ്. പ്രവാസികള്‍ക്ക് തിരിച്ചടിയാണിതെങ്കിലും സൗദിയുടെ സാമ്പത്തിക രംഗത്തിന് നേട്ടമാണ്. സൗദിയിലെ മാറ്റം സംബന്ധിച്ച് വിശദീകരിക്കാന്‍ പുതിയ ഈ സംഭവം തന്നെ ധാരാളം....

1

വളരെ മുമ്പ് സൗദിയില്‍ സ്ത്രീകള്‍ക്ക് എല്ലാ ജോലികളിലും അവസരം നല്‍കിയിരുന്നില്ല. അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം കൂടുതല്‍ തൊഴില്‍ മേഖല വനിതകള്‍ക്കായി തുറന്നിരിക്കുന്നു. ഇതോടെ ജോലി തേടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചു. വെറും 30 ഒഴിവുകളിലേക്ക് ക്ഷണിച്ചപ്പോള്‍ 28000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

2

സൗദി അറേബ്യയില്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. വനിതകള്‍ക്കാണ് അവസരം. 30 ഒഴിവുകളാണുണ്ടായിരുന്നത്. ഇക്കാര്യം വിശദീകരിച്ച് റെയില്‍വേയുടെ ചുമതലയുള്ള വിദേശ കമ്പനി പരസ്യം നല്‍കി. സ്പാനിഷ് റെയില്‍വെ കമ്പനിക്കാണ് സൗദിയിലെ റെയില്‍വെ കരാര്‍. ഇവരാണ് അപേക്ഷ ക്ഷണിച്ചത്. 28000 വനിതകള്‍ ജോലി തേടി അപേക്ഷ അയച്ചുവെന്ന് കമ്പനി പറയുന്നു.

3

ലഭിച്ച അപേക്ഷകളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്ന പ്രവര്‍ത്തനം കമ്പനി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യവും പരിശോധിച്ച് പകുതി പേരെ ഇപ്പോള്‍ തന്നെ ഒഴിവാക്കിയെന്നാണ് വിവരം. ബാക്കിയുള്ള അപേക്ഷകരില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ കണ്ടെത്തി പരീക്ഷ നടത്തി തിരഞ്ഞെടുക്കാനാണ് തീരുമാനം.

4

വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനക്കുമിടയില്‍ ഓടുന്ന ട്രെയിനിലേക്കാണ് ഡ്രൈവര്‍മാരെ ആവശ്യമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോടെ പരിശീലനം നല്‍കും. ശേഷമായിക്കും ഇവര്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കുക. സൗദിയില്‍ സ്പാനിഷ് കമ്പനി നടത്തുന്ന റെയില്‍വെ വകുപ്പില്‍ 80 പുരുഷ ഡ്രൈവര്‍മാരുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്കും അവര്‍ അവസരം നല്‍കുകയാണ്.

5

അധ്യാപനം, ആതുര സേവനം തുടങ്ങിയ മേഖലയിലാണ് സൗദിയില്‍ വനിതകള്‍ക്ക് ഇതുവരെ കാര്യമായി ജോലി അവസരമുണ്ടായിരുന്നത്. ഈ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തുകളഞ്ഞു. ബിസിനസ് രംഗത്തേക്കും മറ്റും സ്ത്രീകള്‍ ഇപ്പോള്‍ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. ഇവര്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് സര്‍ക്കാര്‍ പ്രത്യേക സഹായവും അനുവദിക്കുന്നു.

മഞ്ഞുമല കയറി ആകാശത്തിന് തൊട്ടടുത്ത്; കിടിലന്‍ ഫോട്ടോകളുമായി സാനിയ ഇയപ്പന്‍

6

കഴിഞ്ഞ 5 വര്‍ഷത്തിനിടെ സൗദിയില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഇരട്ടിയായി വര്‍ധിച്ചു. ഇപ്പോള്‍ 33 ശതമാനം ജീവനക്കാര്‍ സ്ത്രീകളാണ്. 2018ന് ശേഷം സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നുണ്ട്. നേരത്തെ പുരുഷന്‍മാര്‍ക്കും കുടിയേറ്റ-പ്രവാസികള്‍ക്കും മാത്രമായി നീക്കിവച്ചിരുന്ന ജോലികളിലും ഇപ്പോള്‍ സ്ത്രീകള്‍ എത്തിത്തുടങ്ങി.

7

പുരുഷ ജോലിക്കാരുടെ പകുതി മാത്രമാണ് ഇപ്പോഴും സൗദിയിലെ വനിതാ ജീവനക്കാര്‍. എന്നാല്‍ ഈ അന്തരം കുറഞ്ഞുവരുന്നുണ്ട്. സ്വദേശികള്‍ക്ക് ജോലി അവസരം ഒരുക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതാകട്ടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്. എണ്ണ ഇതര വരുമാനത്തിന് ശ്രമിക്കുന്ന സൗദി ഭരണകൂടം കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഇനിയും നടപ്പാക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+