പാവങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ കരുതിവച്ച പണം മോഷ്ടിച്ച അറബി യുവാക്കള്‍ പിടിയില്‍
റാസ് അല്‍ ഖൈമ: പള്ളിയില്‍ നിന്നും പണം മോഷ്ടിച്ചതിന് സ്വദേശികളായ മൂന്ന് അറബി യുവാക്കള്‍ പിടിയിലായി. നിര്‍ധനരേയും രോഗികളേയും അനാഥരേയും സഹായിക്കുന്നതിന് വേണ്ടി പള്ളിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്.
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിയ്ക്കുന്നതിനായി ഒരു ബോക്‌സ് പള്ളിയില്‍ സൂക്ഷിച്ചിരുന്നു. പള്ളിയിലെത്തുന്ന വിശ്വാസികള്‍ ഈ ബോക്‌സില്‍ പണം നിക്ഷേപിയ്ക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായിരുന്ന പണമാണ് കള്ളന്‍മാര്‍ മോഷ്ടിച്ചത്.

ജനവരിയിലാണ് സംഘം പള്ളിയ്ക്കുള്ളില്‍ കടന്ന് മോഷണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍മാരെ പിടികൂടാന്‍ കഴിഞ്ഞത്. അറസ്റ്റിലായ മൂവരും കുറ്റം നിഷേധിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 23ലേയ്ക്ക് മാറ്റി.












Click it and Unblock the Notifications