ഒന്‍പത് ദിവസം മണ്ണിനടിയില്‍, ഒടുവില്‍ രണ്ട് തുര്‍ക്കിഷ് സ്ത്രീകളെ രക്ഷപ്പെടുത്തി ദൗത്യസംഘം
42കാരിയായ മെലികെ ഇമാമോഗ്ലുവും, 74കാരിയായ കെമീലെ കെക്കെക്കിനെയും കാറാമന്‍മറാസിലെ മാലിന്യങ്ങള്‍ക്കടിയില്‍ നിന്നാണ് പുറത്തെത്തിച്ചത്.

ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടപ്പോള്‍ ദൈവ ദൂതനെ പോലെ എത്തി രക്ഷാപ്രവര്‍ത്തകര്‍. രണ്ട് സ്ത്രീകളെയാണ് ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
മൂന്ന് സ്ത്രീകളും, രണ്ട് കുട്ടികളെയും ജീവനോടെ ഇവര്‍ക്ക് രക്ഷപ്പെടുത്താനായി. 42കാരിയായ മെലികെ ഇമാമോഗ്ലുവും, 74കാരിയായ കെമീലെ കെക്കെക്കിനെയും കാറാമന്‍മറാസിലെ മാലിന്യങ്ങള്‍ക്കടിയില്‍ നിന്നാണ് പുറത്തെത്തിച്ചത്.

നഗരങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷിച്ചത്. ലക്ഷകണക്കിന് ആളുകളാണ് സിറിയയിലും തുര്‍ക്കിയിലുമായി ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ഇതിന്റെ ഹൃദയഭേദകമായ കാഴ്ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നുണ്ട്.
ഡാരിക്കയിലെ മേയര്‍ മുസഫര്‍ ബിയിക് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ കെമീലയെ ആംബുലന്‍സിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ കാണാം.
ഭൂകമ്പം അതിരൂക്ഷമായി ബാധിച്ച അന്താക്യയില്‍ ഒരു അമ്മയെയും രണ്ട് കുട്ടികളെയും ഇതുപോലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ദുരന്തമുണ്ടായി പത്ത് ദിവസമായിട്ടും അതിജീവിച്ചവരെ കണ്ടെത്തുക ദുഷ്‌കരമായി മാറിയിരിക്കുകയാണ്.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
മരണസംഖ്യ 41000 പിന്നിട്ടിരിക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങി പോവാന്‍ തുടങ്ങിയിരിക്കുകയാണ്. ഇവിടെയുള്ള നാട്ടുകാര്‍ തന്നെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കുന്നത്.
അതേസമയം ജനങ്ങളോട് വീടുകളിലേക്ക് സാധ്യമായാല്‍ മടങ്ങാനായി തുര്‍ക്കിഷ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. അധികൃതര്‍ ഇവരുടെ വീടിരിക്കുന്ന ഭാഗം സേഫാണെന്ന് അറിയിച്ചാല്‍ മാത്രം മടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
പക്ഷേ പലര്‍ക്കും സ്വന്തം വീട് തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കാറമന്‍മറാസില്‍ ആയിരത്തോളം പേര്‍ ഇവിടെ തന്നെയുള്ള സ്റ്റേഡിയത്തിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. സിറിയയില്‍ രക്ഷാപ്രവര്‍ത്തനത്തെ ആഭ്യന്തര യുദ്ധം പിന്നോട്ടടിച്ചിരിക്കുകയാണ്. രാജ്യം ഒന്നടങ്കം വിമത മേഖലയോട് ഇടഞ്ഞ് നില്‍ക്കുകയാണ്.
യുഎന്‍ ദിവസങ്ങളോളം സിറിയക്ക് യാതൊരു സഹായവും നല്‍കിയിരുന്നു. ലോജിസ്റ്റിക്കല്‍ പ്രശ്‌നങ്ങളാണ് ഇതിന്റെ കാരണമായി പറഞ്ഞത്. സിറിയന്‍ സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കാന്‍ തയ്യാറല്ലാത്തതാണ് പ്രശ്‌നം.
അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനും മെഷീനുകള്‍ പോലും ഇവിടെ ഉപയോഗിച്ചിട്ടില്ല. അന്താരാഷ്ട്ര സമൂഹവും യുഎന്നും തങ്ങളെ കൈവിട്ടുവെന്ന് വിമത രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ തലവന്‍ റായിദ് സലേ പറഞ്ഞു.












Click it and Unblock the Notifications