Get Updates
Get notified of breaking news, exclusive insights, and must-see stories!

3 വയസ്സുകാരിയെ ചേട്ടന്‍ 4 വയസ്സുകാരന്‍ വെടിവെച്ചു

ലൊറെയ്ന്‍: സഹോദരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരി പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കളിക്കുന്നതിനിടെ, നാലു വയസ്സുകാരനായ സഹോദരന്റെ കയ്യിലെ തോക്കില്‍ നിന്നും വെടി പൊട്ടിയാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. അമേരിക്കയിലെ ലൊറെയ്‌നിലാണ് സംഭവം. തോക്കെടുത്ത് വെടിവെക്കുന്നതായി അഭിനയിക്കുന്നതിനിടെ അബന്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ക്ലീവ്‌ലാന്‍ഡിന് അമ്പത് കിലോമീറ്ററോളം മാറി ലൊറെയ്‌നില്‍ സംഭവം നടന്നത്. ബെഡ്‌റൂമില്‍ ഇരുന്ന് കളിക്കുകയായിരുന്നു രണ്ട് കുട്ടികളും. കളിക്കിടയിലാണ് അലമാരയില്‍ നിന്നും നിറച്ച കൈത്തോക്ക് കിട്ടിയത്. പിന്നെ അതുപയോഗിച്ചായി കളി. .40 കാലിബര്‍ കൈത്തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.

gun

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അച്ഛന്റെ കയ്യിലായിരുന്നത്രെ പെണ്‍കുട്ടി. സംഭവത്തിന്റെ ഗൗരവം മനസിലാകാത്ത നാല് വയസ്സുകാരന്‍ കരഞ്ഞുകൊണ്ട് സോറി പറയുന്നുണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് വയസ്സുകാരനെതിരെ ക്രിമിനല്‍ കുറ്റപ്രകാരം കേസെടുക്കണോ എന്ന് നിയമ വിദഗ്ധര്‍ പരിശോധിക്കുകയാണ്.

ഇക്കാര്യത്തില്‍ രാജ്യത്തെ പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനം എടുക്കുമെന്ന് പോലീസ് ക്യാപ്റ്റന്‍ റോജര്‍ വാട്കിന്‍സ് പറഞ്ഞു. കൊച്ചുകുട്ടികള്‍ കൈത്തോക്കെടുത്ത് കളിക്കുന്നതിനിടെ അബന്ധത്തില്‍ വെടി പൊട്ടി ഇതിന് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് കിട്ടാന്‍ പാകത്തില്‍, നിറച്ച തോക്കുകള്‍ സൂക്ഷിച്ച മാതാപിതാക്കള്‍ക്കെതിരെ വേണം കേസെടുക്കാന്‍ എന്ന് പറയുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+