92കാരിയുടെ വയറ്റില്‍ 50 വര്‍ഷം പഴക്കമുള്ള ഭ്രൂണം, പിറക്കാത്ത കുഞ്ഞിനെ ഡോക്ടര്‍മാരും പിരിച്ചില്ല!
സാന്റിയാഗോ: 92കാരിയുടെ വയറ്റില്‍ 50 വര്‍ഷം പഴക്കമുള്ള ഭ്രൂണം. ചിലിയിലെ വൃദ്ധയുടെ വയറ്റിലാണ് ഭ്രൂണം കണ്ടെത്തിയത്. എക്‌സറേ എടുക്കുന്നതിന് വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വൃദ്ധയുടെ വയറ്റില്‍ 50 വര്‍ഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തുന്നത്. വയറ്റില്‍ ട്യൂമറായിരിയ്ക്കുമെന്ന് കരുതിയ ഡോക്ടര്‍മാര്‍ ഭ്രൂണത്തെ കണ്ടെത്തിയതോടെ ഞെട്ടി.
എസ്റ്റലെ മെലന്‍ഡസ് എന്ന വൃദ്ധയാണ് പിറക്കാതെ പോയ തന്റെ കുഞ്ഞിന് 50 വര്‍ഷമായി ഉദരത്തില്‍ പേറുന്നത്. അടുത്തിടെ വീട്ടില്‍ വീണതിനെത്തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് എക്‌സ്‌റേ എടുക്കുന്നതിനാണ് ആശുപത്രയില്‍ എത്തിച്ചത്. പരിശോധനയിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഭ്രൂണം വൃദ്ധയുടെ വയറ്റില്‍ കണ്ടെത്തിയത്.

ഏഴ് മാസത്തോളം വളര്‍ച്ചയുണ്ട് ഭ്രൂണത്തിന്. വളര്‍ച്ചയുള്ളതിനാല്‍ തന്നെ വലിയ ഭ്രൂണത്തെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അപകടമാണ്. എസ്റ്റെലയുടെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ അന്‍പത് വര്‍ഷം അവര്‍ക്കൊപ്പം കഴിഞ്ഞ പിറത്താത്ത കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാരും തയ്യാറല്ല. പിറക്കാത്ത കുഞ്ഞിനൊപ്പം തന്റെ വാര്‍ധക്യം ആസ്വദിയ്ക്കുകയാണ് വൃദ്ധ . മെഡിക്കല്‍ സയന്‍സില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് .












Click it and Unblock the Notifications