കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘോര യുദ്ധം; ഗാസയില്‍ 13 നില കെട്ടിയം തകര്‍ന്നു, ഇസ്രായേലില്‍ തീഗോളം, പൈപ്പ് ലൈന്‍ കത്തി

Google Oneindia Malayalam News

ടെല്‍ അവീവ്/ഗാസ സിറ്റി: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍-പലസ്തീന്‍ പോര് രൂക്ഷമായിരിക്കുന്നു. ജറുസലേമില്‍ തുടങ്ങിയ സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറി. ഹമാസ് റോക്കറ്റാക്രമണം ശക്തമാക്കുകയും ഇസ്രായേല്‍ മിസൈല്‍ വര്‍ഷിക്കുകയും ചെയ്യുന്നു. പലസ്തീനില്‍ മരണം 36 ആയി. നിരവധി കുട്ടികളും ഗര്‍ഭിണിയും ഇതില്‍പ്പെടും. ഇസ്രായേലില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

g

അതിനിടെയാണ് ഗാസയില്‍ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ 13 നില കെട്ടിടം നിലം പൊത്തിയത്. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് കെട്ടിടത്തില്‍ താമസിക്കുന്നവരെ ഹമാസിന്റെ നിര്‍ദേശപ്രകാരം ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിക്കല്‍ കഴിഞ്ഞ ഉടനെയാണ് മിസൈല്‍ പതിച്ചത്. ഹമാസ് നേതാക്കള്‍ ഇവിടെ പതിവായി സന്ദര്‍ശിക്കാറുണ്ട്. ഹമാസിന്റെ കേന്ദ്രങ്ങളാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴും ജനവാസ മേഖലയിലാണ് മിസൈലുകള്‍ പതിക്കുന്നത്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഗാസ.

എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവുംഎന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും

അതേസമയം, ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹമാസ് റോക്കാറ്റാക്രമണം നടത്തുന്നുണ്ട്. ടെല്‍ അവീവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി സൈറണ്‍ മുഴങ്ങി. ടെല്‍ അവീവ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 130 റോക്കറ്റുകളാണ് ഇതുവരെ ഹമാസ് ഇസ്രായേലിലേക്ക് അയച്ചത്. ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ ഒഴിഞ്ഞുപോകുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബുധനാഴ്ച രാവിലെയാണ് ഖാന്‍ യൂനുസില്‍ ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചത്. 2014ന് ശേഷം ഇത്രയും ശക്തമായ ആക്രമണം ഇരുവിഭാഗവും നടത്തുന്നത് ആദ്യമാണ്.

Recommended Video

cmsvideo
ഭർത്താവിനെ വിളിക്കുന്നതിനിടെ മേൽക്കൂരയുടെ മിസൈൽ പതിച്ചു..നടക്കും ഈ കാഴ്ച

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ഗാസയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. ഗാസ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ എത്തുകയാണ്. കൂടുതല്‍ ആക്രമണം നടക്കുമെന്ന സൂചനയാണിത്. ഹമാസിന്റെ നേതാക്കളെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. അതിനിടെ ഹമാസിന്റെ റോക്കാറ്റാക്രമണത്തില്‍ ഇസ്രായേലിലെ പൈപ്പ് ലൈന്‍ തകര്‍ന്നു. പൈപ്പ് ലൈനില്‍ തീ പിടിച്ച് വലിയ തീഗോളമായി മാറി.

ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

English summary
A 13-storey building in Gaza is destroyed by Israeli air strike; Israel says to finish Hamas Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X