ആരും കരഞ്ഞുപോകുന്ന കാഴ്ച്ച, ഈ പിതാവ് കാത്തിരിക്കുകയാണ് മകളെ അവസാനമായി കാണാന്‍
ഭൂകമ്പത്തില്‍ മരിച്ച മകളുടെ മൃതദേഹത്തിന്റെ കൈയ്യും പിടിച്ചിരിക്കുന്ന പിതാവിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. മെസൂത് ഹാന്‍സറെന്ന പിതാവിന് മകള്‍ ഇര്‍മതിന്റെ മൃതദേഹം ഒരു നോക്ക് കാണാനായി അവളുടെ കൈയ്യും പിടിച്ചിരിക്കുകയാണ്.

ഇസ്താബൂള്‍: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിലെ ദുരന്തകാഴ്ച്ചകള്‍ പലതും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയാണ്. കഴിഞ്ഞ ദിവസം എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയൊരു ചിത്രം ഇപ്പോള്‍ ദുരന്തത്തിന്റെ നേര്‍ചിത്രമായി മാറിയിരിക്കുകയാണ്.
ആരുടെയും മനസ്സിനെ സങ്കടക്കടലിലേക്ക് തള്ളിയിടുന്ന ചിത്രമാണിത്. ഭൂകമ്പത്തില്‍ മരിച്ച മകളുടെ മൃതദേഹത്തിന്റെ കൈയ്യും പിടിച്ചിരിക്കുന്ന പിതാവിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
മെസൂത് ഹാന്‍സറെന്ന പിതാവിന് മകള്‍ ഇര്‍മാകിന്റെ മൃതദേഹം ഒരു നോക്ക് കാണാനായി അവളുടെ കൈയ്യും പിടിച്ചിരിക്കുകയാണ് അദ്ദേഹം. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തിനടിയിലാണ് ഇര്‍മാകിന്റെ മൃതദേഹം.

ഇര്‍മാക് ഇപ്പോഴും അവളുടെ കിടക്കയിലാണ്. പക്ഷേ ജീവനറ്റ ശരീരമായിട്ടാണ്. ഒരു പിങ്ക് ബെഡ്ഷീറ്റ് പുറത്തേക്ക് നില്‍ക്കുന്നത്. ഈ കെട്ടിടം അവശിഷ്ടങ്ങള്‍ക്കടിയിലായി ഒരു സോഫ് കുഷ്യന്‍ തകര്‍ന്ന് കിടക്കുന്നതും കാണാം.
മനസ്സ് മരവിച്ച് കിടക്കുന്ന മെസൂതിനെ സമീപത്ത് തന്നെ കാണാന്‍. മുഖത്ത് യാതൊരു ഭാവങ്ങളും അദ്ദേഹത്തിനില്ല. ഒരിക്കല്‍ തന്റെ വീടായിരുന്ന അവശിഷ്ടങ്ങളെ അദ്ദേഹം നോക്കുന്നുണ്ട്.
മകളുടെ മൃതശരീരം അവശിഷ്ടങ്ങള്‍ക്ക് പുറത്തെത്തിച്ച് നല്‍കുന്നതിനായി അദ്ദേഹം രക്ഷാപ്രവര്‍ത്തകര്‍ക്കായി കാത്തിരിക്കുകയാണ്. ഇതുവരെ 7200 പേരില്‍ അധികം മരിച്ചുവെന്നാണ് കണക്ക്.
മെസൂതിനെ പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരുപാട് പേര്‍ അവിടെയുണ്ട്. പലര്‍ക്കും മൃതദേഹം പോലും കിട്ടാത്ത സാഹചര്യമുണ്ട്. തുടര്‍ ചലനങ്ങളാണ് തുര്‍ക്കിയില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
വളരെ പുലര്‍ച്ചയൊണ് ദുരന്തമുണ്ടായത്. ആദ്യത്തെ ഭൂചലനം കഴിഞ്ഞ് 9 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് അടുത്ത ചലനമുണ്ടാക്കുന്നത്. അതിന് ശേഷം ഇരുന്നൂറോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്.
13.5 മില്യണ്‍ ആളുകളെയാണ് ഭൂകമ്പം ബാധിച്ചത്. സിറിയയില്‍ കെട്ടിടത്തില്‍ അടിയില്‍ നിന്നാണ് ഒരു നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത്.
ഈ കുട്ടിയുടെ അമ്മ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. പൊക്കില്‍ക്കൊടിയോട് ചേര്‍ന്നായിരുന്നു ഈ കുഞ്ഞുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ വെച്ചാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്.












Click it and Unblock the Notifications