Get Updates
Get notified of breaking news, exclusive insights, and must-see stories!

'അല്ലാഹു അക്ബര്‍' മുഴക്കി അക്രമി കാര്‍ ഇടിച്ചുകയറ്റി

പാരിസ്: അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ആള്‍ക്കൂട്ടത്തിലേയ്ക്ക് ഒരു മനോരോഗി കാര്‍ ഇടിച്ചു കയറ്റി. കിഴക്കന്‍ ഫ്രാന്‍സിലാണ് ആക്രമണം നടന്നിരിക്കുന്നത്. ഞായറാഴ്ച ജനത്തിരക്കുള്ള ഡിജോണ്‍ നഗരത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നു പോലീസ് അറിയിച്ചു. ഫ്രാന്‍സില്‍ മുന്‍പും ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. അല്ലാഹു അക്ബര്‍ എന്ന് വിളിച്ചു പറഞ്ഞ് ഒരാള്‍ പോലീസ് ഓഫീസറെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആ അക്രമി അന്ന് കൊല്ലപ്പെടുകയും ചെയ്തു.

parisakbar

1974 ജനിച്ച ഇയാള്‍ ഇതിനോടകം നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ കുറേ കാലമായി ഇയാള്‍ മനോരോഗ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഞായറാഴ്ച ഫ്രാന്‍സിലെ വിവിധ സ്ഥലങ്ങളില്‍ ഇയാളെ കണ്ടതായും പറയപ്പെടുന്നു. പാലസ്തീനിലെ കുട്ടികല്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ആക്രമത്തിനിടെ അയാള്‍ ഉറക്കെ പറഞ്ഞിരുന്നു.

അക്രമി മനോരോഗം അഭിനയിക്കുകയാണോ എന്നും സംശയമുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് ട്വിറ്ററിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+