Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിക്കാനുള്ള മാര്‍ഗം ഒന്ന് മാത്രം, അവസാനമായി ലോട്ടറിയെടുത്തു, ആരും പ്രതീക്ഷിക്കാതെ യുവാവിന് ബംപര്‍

ബാങ്കോക്ക്: ഒരാള്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോവുകയാണ്. ആകെയുള്ളത് ചെറിയൊരു ജോലി മാത്രം. അങ്ങനെയുള്ള ഒരാളുടെ ജീവിതം പെട്ടെന്ന് മാറി മറിയുമോ. അങ്ങനെ മാറണമെങ്കില്‍ ആകെ ഒരു വഴിയേ ഉള്ളൂ. അയാളെ തേടി വലിയ ഭാഗ്യം വല്ലതും എത്തണം. എങ്കില്‍ ജീവിതം മാറി മറിയാം.

അങ്ങനൊരു ഭാഗ്യം ലോട്ടറി രൂപത്തില്‍ ഒരു യുവാവിനെ തേടിയെത്തിരിക്കുകയാണ്. ദാരിദ്ര്യം നിറഞ്ഞൊരു ജീവിതം മാറുന്ന കാര്യം പോലും തായ്‌ലാന്‍ഡില്‍ നിന്നുള്ള ഈ യുവാവ് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ജീവിതത്തിലെ അവസാന ശ്രമമെന്നോണം എടുത്തൊരു ലോട്ടറിയാണ് ഈ യുവാവിന്റെ ജീവിതം ആകെ മാറ്റിയിരിക്കുന്നത്. അത് എ്ങ്ങനെയാണെന്ന് നോക്കാം.

LOTTERY MONEY

തായ്‌ലാന്‍ഡിലെ ഒരു സാധാരണക്കാരന്‍

തായ്‌ലാന്‍ഡിലെ ബുരിറാം പ്രവിശ്യയിലെ ഒരു സാധാരണക്കാരനാണ് ഇപ്പോള്‍ മെഗാ ബംപര്‍ അടിച്ചിരിക്കുന്നത്. ഇയാള്‍ ജീവിക്കാനായി ചോപ്സ്റ്റിക്‌സ് വിറ്റ് നടക്കുകയായിരുന്നു. ജീവിതത്തില്‍ മറ്റ് ഭാഗ്യങ്ങളൊന്നും ഇയാള്‍ക്കില്ലായിരുന്നു.

തായ്‌ലാന്‍ഡിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയാണ് ബുരിറാം പ്രവിശ്യം. എന്നാല്‍ ഇയാള്‍ എടുത്തൊരു ലോട്ടറി ജീവിതം തന്നെ മാറ്റി മരിച്ചിരിക്കുകയാണ്. ആറ് മില്യണ്‍ തായ്‌ലാന്‍ഡ് കറന്‍സിയാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഇത് 14 കോടിയില്‍ അധികം രൂപ വരും.

ചെറിയൊരു ജോലി മാത്രം

വണ്‍ താമ്പോണ്‍ വണ്‍ പ്രൊഡക്ട് എന്ന ജോലിയാണ് ഇയാള്‍ ചെയ്തിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമായിരുന്നു ഇതിലൂടെ ലഭിച്ചത്. തദ്ദേശീയമായി ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നൊരു പദ്ധതിയാണ് ഒടിഒപി. താമ്പോണ്‍സില്‍ നിന്നാണ് ഇവ ഉണ്ടാക്കുന്നത്.

ഇവര്‍ പ്രധാനമായും മരം കൊണ്ടുള്ള ചോപ്്സ്റ്റിക്കുകളാണ് ഉണ്ടാക്കുന്നത്. ഒപ്പം പാം മരത്തടി കൊണ്ടുള്ള സ്പൂണുകളും ഉണ്ടാക്കുന്നുണ്ട്. ഈ പ്രാദേശിക പദ്ധതി തായ്‌ലാന്‍ഡില്‍ വലിയ വിജയമായിരുന്നു. അവര്‍ക്ക് ലാഭവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ യുവാവിന്റെ സാമ്പത്തിക നില അത്ര മെച്ചപ്പെട്ടതല്ലായിരുന്നു.

ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍

ഭാഗ്യം വന്നത് ഇങ്ങനെ

അന്നും താന്‍ പതിവ് പോലെ ജോലി ചെയ്യുകയായിരുന്നു. ചോപ് സ്റ്റിക് വില്‍ക്കുന്ന തിരക്കിലായിരുന്നു ഞാന്‍. ആ സമയത്താണ് ഒരു ലോട്ടറി കച്ചവടക്കാരന്‍ ടിക്കറ്റുമായി എന്റെ അടുത്തേക്ക് വന്നത്. നറുക്കെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ള ടിക്കറ്റായിരുന്നു അത്. രണ്ടും കല്‍പ്പിച്ചാണ് ടിക്കറ്റെടുത്തത്.

പ്രയാത് എന്നാണ് ഈ യുവാവിന്റെ പേര്. ആ നമ്പര്‍ ശരിക്കും ഞാന്‍ എടുക്കാന്‍ സാധ്യതയില്ലായിരുന്നു. ഒരു സ്വപ്‌നത്തില്‍ എന്ന പോലെയായിരുന്നു വിജയിച്ച ടിക്കറ്റ് എന്നെ തേടി വന്നത്. അതാണ് ഭാഗ്യമായി മാറിയത്.

കൃത്യമായ ഒരു നമ്പര്‍ നോക്കി

തനിക്ക് സമ്മാനം കിട്ടിയ നമ്പര്‍ ഭാഗ്യപരീക്ഷണത്തിലൂടെ കിട്ടിയതാണെന്ന് പ്രയാത് പറയുന്നു. 19 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റാണ് താന്‍ എടുത്തത്. അത് മുന്‍കൂട്ടി നിശ്ചയിച്ച് പ്രകാരം എടുത്തതല്ല. ആ നമ്പര്‍ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നും അറിയില്ല.

843019 എന്ന നമ്പറിലാണ് സമ്മാനം അടിച്ചത്. ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. സമ്മാനം അടിച്ച ടിക്കറ്റുമായി പ്രാക്കോണ്‍ ചായ് പോലീസ് സ്‌റ്റേഷനിലാണ് പ്രയാത് ആദ്യമെത്തിയത്. ഇവിടെ എത്തി തെളിവ് കാണിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യം.

ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മാറും

തന്റെ കടങ്ങളെല്ലാം അടച്ച് തീര്‍ക്കാന്‍ ഈ പണം കൊണ്ട് സാധിക്കും. ബാക്കി വല്ലതും ഉണ്ടെങ്കില്‍ നിക്ഷേപിക്കാനാണ് പ്രയാത് തീരുമാനിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനത്തിനായും പണം മാറ്റിവെക്കണണെന്നും പ്രയാത് പറഞ്ഞു. എന്തായാലും ഒരു ലോട്ടറിയിലൂടെ ജീവിതം തന്നെ മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ യുവാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+