4 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചതിന് റെസ്റ്റോറന്റ് ഈടാക്കിയത് 1 ലക്ഷം രൂപ; കാരണം വിചിത്രം
മനം കവരുന്ന വാസ്തുവിദ്യയും രുചികരമായ പാചകരീതിയും കൊണ്ട് ആളുകളെ മയക്കുന്ന ഇറ്റലി കാണാൻ ഇറങ്ങിയതായിരുന്നു നാല് സുഹൃത്തുക്കൾ. പുറത്തൊക്കെ ഒന്ന് കറങ്ങി, നഗരത്തിലൂടെ നടന്നത് ഏതെങ്കിലും ഒരു നല്ല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഒക്കെ കഴിക്കാം എന്ന പദ്ധതിയോടെയാണ് നാല് സുഹൃത്തുക്കളും പുറത്തിറങ്ങിയത്. നാല് പേരും വിദ്യാർത്ഥികൾ ആണ്. അങ്ങനെ കറക്കം ഒക്കെ കഴിഞ്ഞ് നാല് പേരും പദ്ധതിയിട്ടത് പ്രകാരം ഭക്ഷണം കഴിക്കാൻ കയറി.
എന്നാൽ ഇതോടെയാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കുന്നത്. നാല് പ്ലേറ്റ് സ്റ്റീക്ക്, വറുത്ത മത്സ്യം, ഒരു കുപ്പി വെള്ളം, വളരെ ലളിതമായിട്ടാണ് ഭക്ഷണം കഴിച്ചത്. എന്നാൽ ബില്ല് കണ്ടപ്പോൾ നാല് പേരും ഞെട്ടിപ്പോയി ഒരു ലക്ഷം രൂപ. ഒന്നും മനസ്സിലാകാതെ നാല് പേരും പരസ്പരം നോക്കിയിരുന്നു. എന്താണ് സംഭവച്ചതെന്ന് വിശദമായി അറിയാം.

ജപ്പാനിൽ നിന്നുള്ള നാല് സുഹൃത്തുക്കൾക്കാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായത്. സെന്റ് മാർക്ക് സ്‌ക്വയറിനടുത്തുള്ള ഓസ്‌റ്റീരിയ ഡ ലൂക്ക എന്ന റസ്റ്റോറന്റിലാണ് ഇവർ ഭക്ഷണം കഴിക്കാൻ പോയത്. സാധാരണ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇവർ കഴിച്ചത് കഴിച്ചത്. എന്നാൽ ബില്ലുകണ്ടപ്പോഴാണ് ഇവർ ശരിക്കും ഞെട്ടിപ്പോയത്. ഉടൻ തന്നെ റെസ്റ്റോറന്റ് ജീവനക്കാരോട് പരാതി പറയുകയും ബില്ലിന്റെ വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തു.
എന്നാൽ ഭക്ഷണം കഴിച്ചതിന് മാത്രമല്ല, റെസ്റ്റോറന്റിന്റെ ഇന്റർനെറ്റ് ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ചതിനും ചേർത്താണ് ബില്ലിട്ടത് എന്നാണ് റെസ്റ്റോറന്റ് ജീവനക്കാർ പറഞ്ഞത്. തങ്ങളെ പറ്റിക്കുകയാണെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ അവിടെ വെച്ച് തർക്കിക്കാനൊന്നും നിന്നില്ല, പകരം പണം അടച്ചു. എന്നാൽ പിന്നീട് ഇവർ റെസ്റ്റോറന്റിന് എതിരെ കേസ് കൊടുത്തു. ഇവരുടെ പരാതി പോലീസ് കേസ് ഗൗരവമായി എടുക്കുകയും റസ്റ്റോറന്റിന് പിഴയിടുകയും ചെയ്തു.
വിദ്യാർത്ഥികൾക്ക് 12.5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി റെസ്റ്റോറന്റ് നൽകിയത്. അതേസമയം നിരവധിപേർ റെസ്റ്റോറന്റിനെതിരെ പരാതി ഉന്നയിക്കുന്നുണ്ട്. "അവർ എന്നോട് സീ ഫുഡിന് 40.21 പൗണ്ടും (4,100 രൂപ) അത്താഴത്തിന് 14.18 പൗണ്ടും (1436 രൂപ) ഈടാക്കി എന്നാണ് ഒരാൾ പറഞ്ഞത്.
കൂടാതെ, അവർ 15% സേവന നിരക്കും ചേർത്തെന്നും അക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് നികുതിയാണെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ പറ്റിക്കാൻ ശ്രമിച്ച മറ്റൊരു റസ്റ്റോറന്റിനെതിരെയും വിദ്യാർഥികൾ പരാതി നൽകി. മൂന്ന് പ്ലേറ്റ് സീഫുഡ് പാസ്തയ്ക്ക് 31,000 രൂപയാണ് ഈടാക്കിയതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications