പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ബോകോ ഹറാം
അബുജ: തീവ്രവാദി സംഘടനയായ ബൊകോ ഹറാം തട്ടിയെടുത്ത പെണ്‍കുട്ടികളെ അടിമച്ചന്തയില്‍ വില്‍ക്കുമെന്ന് തീവ്രവാദി നേതാവ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ ഫൂട്ടേജിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായിട്ടുള്ളത്.
നൈജീരിയയിലെ ബോണോയിലെ ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥിനികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഇതില്‍ 53 കുട്ടികള്‍ രക്ഷപ്പെട്ടു. ബാക്കി 223 പെണ്‍കുട്ടികള്‍ ഇപ്പോഴും തീവ്രവാദികളുടെ പിടിയിലാണ്.

ബൊകോ ഹറാം നേതാവ് അബൂബക്കര്‍ ഷേക്കോ ആണ് വീഡിയേയില്‍ പ്രത്യക്ഷപ്പെട്ട് പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 14 നാണ് ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.പെണ്‍കുട്ടികളെ കാണാതായി മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ബൊകോ ഹറാം ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതില്‍ സര്‍ക്കാരിനെതിരെ നൈജീരിയയില്‍ വന്‍ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
പാശ്ചാത്യ വിദ്യാഭ്യാസ രീതികളെ ശക്തമായി എതിര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ് ബൊകോ ഹറാം. രാജ്യത്ത് ഇസ്ലാമിക നിയമം നടപ്പാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഈ വര്‍ഷം മാത്രം ബൊകോ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 1,500 പേരാണ് കൊല്ലപ്പെട്ടത്.
ബന്ദിയാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവനും. ഏത് വിധേനയും കുട്ടികളെ രക്ഷിക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അത്ര പ്രതീക്ഷ പോര. അമേരിക്കയും സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.












Click it and Unblock the Notifications