അഫ്ഗാനിസ്ഥാനില്‍ ദുരന്ത കാഴ്ച്ച; ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു, 6 ഗ്രാമങ്ങള്‍ തകര്‍ന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഇതുവരെ മരിച്ചത് രണ്ടായിരത്തില്‍ അധികം പേര്. 6.3 തീവ്രതയുള്ള ഭൂകമ്പത്തില്‍ അഫ്ഗാന് ഒന്നടങ്കം കുലുങ്ങിയിരുന്നു. തൊട്ടുപിന്നാലെ നിരവധി ശക്തമായ തുടര്‍ ചനലങ്ങള്‍ ഉണ്ടാവുകയായിരുന്നു. പശ്ചിമ അഫ്ഗാനിസ്ഥാനെ ഭൂകമ്പം തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അഫ്ഗാനിസ്ഥാന് നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
നിലവില്‍ 2060 ആണ് മരണസംഖ്യയെന്ന് താലിബാന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് മരണസംഖ്യയെന്ന് ഐടി വകുപ്പ് മന്ത്രാലയം വക്താവ് അബ്ദുള്‍ വാഹിദ് റായന്‍ പറഞ്ഞു. ആറ് ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് മരിച്ചുകിടക്കുന്നത്. ഇവരുടെ മൃതദേഹങ്ങളൊന്നും പുറത്തെടുത്തിട്ടില്ല.

പലരും ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയിലായി പോവുകയയാിരുന്നു. താലിബാന് വക്താവ് അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികമായ മരണസംഖ്യാ കണക്ക് നേരത്തെ യുഎന്‍ പുറത്തുവിട്ടിരുന്നു. 320 പേര് മരിച്ചുവെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. അധികൃതര്‍ പറയുന്നത് നൂറ് പേര് മരിക്കുകയും, അഞ്ഞൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്.
അതേസമയം യുഎന്നിന് മരണസംഖ്യ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.465 വീടുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുപോലെ 135 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അഫ്ഗാനിസ്ഥാന് അധികൃതര്‍ പറയുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളുകള്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജെണ്ട ജാന്‍ ജില്ലയിലെ നാല് ഗ്രാമങ്ങള്‍ ഭൂകമ്പത്തിലും, തുടര്‍ ചലനത്തിലും പൂര്‍ണമായും തകര്‍ന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുള്ള ജാന്‍ സ്ഥിരീകരിച്ചു. ഹെരാത് സിറ്റിയില്‍ അഞ്ച് അതിശക്തമായ ഭൂകമ്പം ഉച്ചയോടെ സംഭവിച്ചുവെന്നാണ് ഹെരാത്ത് സിറ്റി നിവാസിയായ അബ്ദുള്‍ ഷാക്കൂര്‍ സമാദി പറയുന്നത്.
അതേസമയം ജനങ്ങളെല്ലാം തെരുവിലാണ് ഉള്ളത്. പലരും വീടുകളും, ഓഫീസുകളും, കടകളുമെല്ലാം വിട്ടിറങ്ങിയിരിക്കുകയാണ്. ഇനിയും ഭൂകമ്പമുണ്ടാകുമെന്ന ഭയത്തിലാണ് ഇവര്‍. സെന്ഡാ ജാനിലേക്ക് 12 ആംബുലന്‍സുകള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇവര്‍ സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ സംഘങ്ങള്‍ ആശുപത്രിയിലും പരിക്കേറ്റവരെ സഹായിക്കുന്നുണ്ട്.
അവശ്യ സാധനങ്ങളും എത്തിക്കുന്നുണ്ട്. പലയിടത്തും സ്ത്രീകളെയും കുട്ടികളെയും ലോകാരോഗ്യ സംഘടനയാണ് ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിക്കുന്നത്. ഹെറാത്തില്‍ ടെലിഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പലയിടത്തെയും വിവരങ്ങള്‍ കിട്ടുന്നതിന് ഇത് തടസ്സമായിരിക്കുകയാണ്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications