കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടൻ ആക്രമണം മുതലെടുത്ത് ട്രംപ്: മുസ്ലിം വിലക്ക് ചർച്ചയ്ക്ക് ലണ്ടനും പ്രേരണ

ബ്രിട്ടനിൽ ഒരേ ദിവസം രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു

Google Oneindia Malayalam News

വാഷിംഗ്ടൺ: ലണ്ടൻ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിം വിലക്കിന്‍റെ പ്രശ്നം ഉന്നയിച്ച് ഡൊണാൾഡ് ട്രംപ്. ലണ്ടനിൽ തീവ്ര ഇസ്ലാമിക് ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അപായ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തമെന്നാണ് ട്രംപ് ഉന്നയിക്കുന്ന ആവശ്യം. ജനങ്ങളെ സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിൽ ഒരേ ദിവസം രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ട്രംപ് മുസ്ലിം വിലക്കിന്‍റെ അനിവാര്യത ചർച്ചയ്ക്ക് വയ്ക്കുന്നത്.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

 ബ്രിട്ടന് പിന്തുണ

ബ്രിട്ടന് പിന്തുണ

ലണ്ടൻ ആക്രമണത്തോടെ ഭീകരാക്രമണത്തിന് ഇരയായ ബ്രിട്ടന് പിന്തുണയും സഹായ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി യാത്രാവിലക്കിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന് വേണ്ടി എല്ലാ സഹായങ്ങളും യുഎസ് ചെയ്യുമെന്നും അവിടെ ബ്രിട്ടനൊപ്പം അവിടെ ഉണ്ടാകുമെന്നും, ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

 കോടതികള്‍ക്കെതിരെ ട്രംപ്

കോടതികള്‍ക്കെതിരെ ട്രംപ്

കോടതികൾ നമ്മുടെ അധികാരങ്ങൾ തിരികെ ഏൽപ്പിക്കേണ്ടതുണ്ടെന്നും സുരക്ഷ ശക്തമാക്കുന്നതിന് യാത്രാവിലക്ക് പ്രാബല്യത്തിൽ വരുത്തണമെന്നും ട്രംപ് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്‍ ആവശ്യപ്പെട്ടാല്‍ എന്തുസഹായവും നൽകാന്‍ അമേരിക്ക തയ്യാറാണെന്നും അമേരിക്കൻ ജനത ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമാണെന്നും യുഎസ് സ്റ്റ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി. അമേരിക്കയിൽ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള ട്രംപിൻറെ നീക്കത്തിന് തിരിച്ചടിയായത് യുഎസ് കോടതികളായിരുന്നു. ഈ സാഹചര്യത്തിൽ കോടതികളെയും ട്രംപ് പരോക്ഷമായി വിമർശിച്ചു.

ആക്രമണം രണ്ടിടത്ത്

ആക്രമണം രണ്ടിടത്ത്

ജൂൺ നാലിന് രാവിലെ ബ്രിട്ടനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് പോലീസിന്റെ സ്ഥിരീകരണം. മൂന്ന് അക്രമികളെ സുരക്ഷാ സേന വധിക്കുകയും ചെയ്തു. സെന്‍ട്രല്‍ ലണ്ടനിൽ ആള്‍ക്കൂട്ടനിടയിലേയ്ക്ക് വാനോടിച്ച് കയറ്റുകയും, സമീപത്തെ ബൊരോഗ് മാര്‍ക്കറ്റില്‍ കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇരു സംഭവങ്ങളും ഭീകരാക്രമണങ്ങളാണെന്ന് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് വ്യക്തമാക്കി.

 പൗരന്മാരുടെ സുരക്ഷ

പൗരന്മാരുടെ സുരക്ഷ

രാജ്യത്തെ പൗരന്മാരെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതിനായി ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ ഫെഡറൽ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഭീകരവാദത്തിന്റെ പേരിൽ ഇത്തരം വേർതിരിവ് നടത്താന്‍ പാടില്ലെന്നായിരുന്നു കോടതികളുടെ വാദം.

ആറ് രാഷ്ട്രങ്ങൾക്ക് മുസ്ലിം വിലക്ക്

ആറ് രാഷ്ട്രങ്ങൾക്ക് മുസ്ലിം വിലക്ക്

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ, സൊമാലിയ, ഇറാഖ്, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാർത്ഥികള്‍ക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപ് ഒപ്പു വെച്ച ഉത്തരവ്. എന്നാൽ ഇറാക് ഭീകരവാദ നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രണ്ടാമത് പുറത്തിറക്കിയ പട്ടികയിൽ നിന്ന് യുഎസ് ഇറാഖിന്‍റെ പേര് നീക്കം ചെയ്തിരുന്നു. എന്നാൽ കോടതികള്‍ എതിരുനിന്നതോടെ ട്രംപിന്‍റെ മുസ്ലിം വിലക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.

English summary
After London terror attack, Donald Trump reiterates: ‘Need travel ban for dangerous countries’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X