ലോകം മാന്ദ്യത്തിലേക്കോ..? ഒരു ബാങ്ക് കൂടി തകര്‍ന്നു, തിരിച്ചുകയറാന്‍ ഭഗീരഥ യത്‌നവുമായി അമേരിക്ക
സിലിക്കണ്‍ വാലി ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ പണം പൂര്‍ണ്ണമായും തിരിച്ചുകൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ആണ് പുതിയ സംഭവവികാസം

വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വായ്പാ ദാതാവായ സിഗ്‌നേച്ചര്‍ ബാങ്ക് ആണ് തകര്‍ന്നിരിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് ഇത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നേരത്തെ സിലിക്കണ്‍ വാലി ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ പണം പൂര്‍ണ്ണമായും വീണ്ടെടുക്കുന്നതിനുള്ള വിപുലമായ നടപടികള്‍ യു എസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ആണ് രണ്ടാമത്തെ ബാങ്കും തകര്‍ന്നിരിക്കുന്നത്. നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കുകള്‍ക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് യു എസ് ഫെഡറല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ ഇത്തരത്തില്‍ ബാങ്കുകള്‍ അടച്ച് പൂട്ടേണ്ടി വരുന്നത്. തുടര്‍ച്ചയായി ബാങ്കുകളുടെ തകര്‍ച്ച ലോകമെങ്ങും ബാങ്കിങ് ഓഹരികള്‍ ഇടിയാന്‍ കാരണമായി. അതേസമയം ഒരാഴ്ചയ്ക്കിടെ രണ്ട് ബാങ്കുകള്‍ തകര്‍ന്നത് അമേരിക്കയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും.

കൂടുതല്‍ ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11000 കോടി രൂപയുടെ ആസ്തിയുള്ളതാണ് സിഗ്നേച്ചര്‍ ബാങ്ക്. അതിനാല്‍ തന്നെ നിരവധി നിക്ഷേപകര്‍ ബാങ്കിന്റെ തകര്‍ച്ചയില്‍ ആശങ്കയിലാണ്.
എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഇന്‍ഷൂറന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം എസ് വി ബിയുടെ നിയന്ത്രണം വെള്ളിയാഴ്ച റെഗുലേറ്റര്‍മാര്‍ ഏറ്റെടുത്തിരുന്നു. 1980-കള്‍ മുതല്‍ അമേരിക്കയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രധാന വായ്പ വിതരണക്കാരാണ് സിലിക്കണ്‍ വാലി ബാങ്ക്.
സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച് എസ് ബി സി ഏറ്റെടുത്തിരിക്കുകയാണ്. എച്ച് എസ് ബി സി യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ്. അതേസമയം മറ്റ് ബാങ്കുകളിലേക്ക് പ്രശ്‌നം വ്യാപിക്കാതിരിക്കാന്‍ സജീവ പ്രയത്‌നം നടത്തുകയാണ് യു എസ് അധികൃതര്‍.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ വിദഗ്ധരായ എസ് വി ബി ആസ്തിയില്‍ 16-ാമത്തെ ഏറ്റവും വലിയ യുഎസ് ബാങ്കാണ്. അതിനിടെ വ്യാഴം, വെള്ളി ദിവസങ്ങളിലെ രണ്ട് സെഷനുകളിലായി ഏകദേശം 30 ശതമാനം ഇടിഞ്ഞ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് എന്നാണ് അറിയുന്നത്. ഇന്ന് ടോക്കിയോ ഓഹരികളും താഴ്ന്ന നിലയില്‍ ആണ് ആരംഭിച്ചുത്












Click it and Unblock the Notifications