ഹാങ് ഓവര്‍ ഇല്ലാത്ത മദ്യം വരുന്നു

Subscribe to Oneindia Malayalam

ലണ്ടന്‍: കള്ള് കുടിക്കാത്തവരില്ല മനുഷ്യരില്‍ എന്ന പോലെയാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. ചെറുപ്പക്കാരാകട്ടെ, മധ്യ വയസ്‌കരാകട്ടെ, വൃദ്ധരാകട്ടെ...അല്‍പം മദ്യമില്ലെങ്കില്‍ പിന്നെന്ത് ആഘോഷം എന്ന് എല്ലാവരും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

പക്ഷേ ഒറ്റ പ്രശ്‌നമാണ് മിക്കവരേയും വേട്ടയാടുന്നത്. നന്നായൊന്ന് അടിച്ച് ഫിറ്റായിക്കഴിഞ്ഞാല്‍, പിറ്റേന്ന് ഒടുക്കത്ത ഹാങ് ഓവര്‍ ആയിരിക്കും. പിന്നെ ഒന്നിനും ഒരു മൂഡും ഉണ്ടാകില്ല. ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നല്‍, മൊത്തത്തില്‍ ഒരു വിഷാദ ഭാവം. അല്ലെങ്കില്‍ പിന്നെ ഹാങ് ഓവര്‍ മാറാന്‍ രാവിലെ തന്നെ രണ്ടെണ്ണം കൂടി വീശേണ്ടി വരും.

Liquor Bottles

പ്രിയപ്പെട്ട മലയാളി കുടിയന്‍മാരേ, കുടിയത്തികളേ...നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. എത്ര കുടിച്ചാലും, എത്ര ഫിറ്റായാലും ഹാങ് ഓവര്‍ ഉണ്ടാക്കാത്ത അതി സുന്ദരമായ മദ്യം വരുന്നു. നിങ്ങള്‍ക്ക് ഒരു പാട് നാളുകളൊന്നും ഇതിനായി കാത്തിരിക്കേണ്ടി വരില്ല എന്നാണ് സൂചന.

തലച്ചോറിനെ മത്ത് പിടിപ്പിക്കലാണല്ലോ മദ്യത്തിന്‍ പണി. അതിന് ഇപ്പോള്‍ കിട്ടുന്നത് പോലെ അരുചിയും ചവര്‍പ്പും ഉള്ള മദ്യം തന്നെ ആവശ്യമുണ്ടോ എന്നാണ് ചോദ്യം. അത്യാവശ്യം നല്ല രുചിയൊക്കെയുള്ള, ഒരു കോക്ടെയില്‍ പോലൊരു സാധനം ആയാല്‍ എങ്ങനെ ഇരിക്കും?

ഇത്തരം ഒരു സാധനം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ഇത് പുറത്തിറങ്ങാം. പക്ഷേ നമ്മുടെ ലോകം ഇപ്പോള്‍ നിയന്ത്രിക്കുന്നത് കള്ള് നിര്‍മാതാക്കളും കള്ള് കച്ചവടക്കാരാണ് ആണ് എന്ന കാര്യം മറക്കരുത്. ഇവരുടെ സമ്മതം കിട്ടാതെ ഇങ്ങനെ ഒരു സാധനം വിപണിയില്‍ ഇറങ്ങില്ലെന്ന് ഉറപ്പിക്കാം.

എഡ്മണ്ട് ജെ സഫ്ര യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സൈക്കോ ഫാര്‍മക്കോളജി പ്രൊഫസര്‍ ആയ ഡേവിഡ് നട്ട് ആണ് ഹാങ് ഓവര്‍ ഇല്ലാത്ത മദ്യം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലെ ന്യൂറോസൈക്കോ ഫാര്‍മക്കോളജി യൂണിറ്റിന്റെ ഡയറക്ടര്‍ കൂടിയാണ്.

മദ്യത്തിന് തുല്യമായ, എന്നാല്‍ മദ്യത്തിന്റെ ദോഷ വശങ്ങള്‍ അധികം ഇല്ലാത്ത അഞ്ച് ഉത്തേജക വസ്തുക്കള്‍ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടത്രെ. അതില്‍ ചിലത് സ്വയം പരീക്ഷിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്.

എന്തായാലും പ്രിയ മദ്യപരേ... നമുക്ക് കാത്തിരിക്കാം, ഹാങ് ഓവറുകളില്ലാത്ത സുപ്രഭാതങ്ങള്‍ക്കായി

English summary
A professor of neuropsychopharmacology is developing Alcohol without the hangover.
Please Wait while comments are loading...