കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേട്ട കഴിഞ്ഞു, ഇര്‍മ മടങ്ങുന്നു, മലയാളികള്‍ സുരക്ഷിതര്‍..

  • By നിള
Google Oneindia Malayalam News

കരീബിയന്‍ ദ്വീപുകളില്‍ നാശം വിതക്കാനെത്തിയ ഇര്‍മ ചുഴലിക്കാറ്റ് വേഗത കുറഞ്ഞ് അമേരിക്കന്‍ തീരത്തു നിന്നും മടങ്ങുന്നു. കരീബിയെയും ഫ്‌ളോറിഡ, ജോര്‍ജ്ജിയ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളെയും പ്രേതനഗരങ്ങളാക്കിയാണ് ഇര്‍മ മടങ്ങുന്നത്. കാറ്റഗറി 5ലെത്തി ആഞ്ഞടിച്ച ഇര്‍മയുടെ വേഗം കാറ്റഗറി 4ലേക്ക് എത്തിയിരുന്നു.

കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷനേടാന്‍ ഫ്‌ളോറിഡയില്‍ നിന്നും 56 ലക്ഷം ആളുകളെ ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഇന്ത്യന്‍ വംശരെയും ഫ്‌ളോറിഡ സംസ്ഥാനത്തു നിന്നും ഒഴിപ്പിച്ചിരുന്നു. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു.

ഹാര്‍വിക്കു ശേഷം ഇര്‍മ്മ

ഹാര്‍വിക്കു ശേഷം ഇര്‍മ്മ

അമേരിക്കന്‍ തീരങ്ങളില്‍ ഉഗ്രശേഷിയോടെ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെയാണ് ഇര്‍മയെത്തുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ഇര്‍മ 19 പേരുടെ ജീവനെടുക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ജോര്‍ജ്ജിയയിലും ഇര്‍മ ഒരാളുടെ ജീവനെടുത്തിരുന്നു.

മടങ്ങുന്നു

മടങ്ങുന്നു

മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും. കാറ്റഗറി 5 ലെത്തി ആഞ്ഞടിച്ച ഇര്‍മ കാറ്റഗറി 4ല്‍ എത്തിയാണ് മടങ്ങുന്നത്.

മലയാളികള്‍ സുരക്ഷിതര്‍

മലയാളികള്‍ സുരക്ഷിതര്‍

ദക്ഷിണ ഫ്‌ളോറിഡയിലാണ് മലയാളികള്‍ കൂടുതലായും താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം ആളുകളും നേഴ്‌സുമാരാണ്. തങ്ങളെ ഇര്‍മ കാര്യമായി ബാധിച്ചിട്ടില്ലെന്നും സുരക്ഷിതരാണെന്നും ഇവര്‍ അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കാര്‍ സുരക്ഷതരെന്ന് സുഷമാ സ്വരാജ്

ഇന്ത്യക്കാര്‍ സുരക്ഷതരെന്ന് സുഷമാ സ്വരാജ്

ഇര്‍മ ഫ്‌ളോറിഡയിലെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടുത്തെ ഇന്ത്യന്‍ വംശജര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഇവര്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ അടിയന്തിര വിസാ സഹായവും നല്‍കിയിരുന്നു.

 കൂട്ടപലായനം

കൂട്ടപലായനം

ഫ്‌ളോറിഡയിലെ ജനസംഖ്യയുടെ കാല്‍ ഭാഗം വരുന്ന ആളുകളെയാണ് ഒഴിപ്പിച്ചത്. ഇത് 5 മില്യനിലധികം വരും. ഒഴിഞ്ഞു പോകാത്തവരുടെ അടുത്തേക്ക് ഇര്‍മ ആഞ്ഞടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സുരക്ഷാ സഹായങ്ങളൊന്നും എത്തില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നു.

ഇന്ത്യക്കാരും

ഇന്ത്യക്കാരും

ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ഫ്‌ളോറിഡ. ഇവര്‍ക്കും ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല

അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇവിടെ നിന്നും തന്നെ രൂപമെടുത്ത ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും വന്‍ പ്രഹരശേഷി ഉള്ളവയായിരുന്നു.

English summary
All Indians safe as hurricane Irma passes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X