ബാന്‍ കി മൂണിന് പകരം അന്‌റോണിയോ ഗുട്ടറസ്, ഗുട്ടറസിനെ കുറിച്ച് അറിയേണ്ടതെല്ലാം...
മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി. 2017 സമാധാനത്തിന്‌റേതെന്ന് ഗുട്ടറസിനെ ആദ്യ പ്രഖ്യാപനം.
ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗുട്ടറസ് അധികാര മേറ്റു. 10 വര്‍ഷം സെക്രട്ടറി ജനറല്‍ ആയിരുന്ന ബാന്‍ കി മൂണ്‍ അധികാരം ഒഴിയുമ്പോഴാണ് ഗുട്ടറസിനെറെ പുതിയ പദവി. ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ സെക്രട്ടറിയെ ജനറലിനെ കുറിച്ച് അറിയേണ്ടതെല്ലാം..

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1949 ഏപ്രിലിലാണ് ഗുട്ടറസിന്‌റെ ജനനം. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗലിന്‌റെ പ്രധാനമന്ത്രി ആയിരുന്നു. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ഇദ്ദേഹം.

മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി പ്രശനം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാടുകാരനാണ് ഗുട്ടറസ്. സ്ത്രീ പുരുഷ സമത്വത്തിനായും നിലകൊളുന്ന ആളാണ് അദ്ദേഹം. സെക്രട്ടറി ജനറലായിഅധികാരമേറ്റെടുക്കവേ തന്‌റെ ആദ്യ പ്രസംഗത്തില്‍ ഗുട്ടറസ് സൂചിപ്പിച്ചത് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രതിനിധികളായി കൂടുതല്‍ സ്ത്രീകളെ എത്തണമെന്നാണ്.

ഇത് സമാധാനത്തിന്‌റെ വര്‍ഷമായിരിക്കണമെന്നാണ് ഗുട്ടറസിന്‌റെ ആഹ്വാനം. ഇതിനായി യുഎന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണം. അണ്വായുധങ്ങളുടെ നിർമ്മാണവുംകൈമാറ്റവും ഇല്ലാതാവണമെന്നും ഗുട്ടറസ് പറയുന്നു.

സിറിയയിലെ ആഭ്യന്തര യുദ്ധം, ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍, ഇന്ത്യ-പാക് ബന്ധത്തിലെ വിള്ളല്‍, ട്രെപിന്‌റെ നേതൃത്വത്തിലെ അമേരിക്ക, അഭയാര്‍ത്ഥി പ്രശനം എന്നിവ ഗുട്ടറസിന് വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്.

അധികാരമേറ്റ ശേഷം ഗുട്ടറസ് തന്‌റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായി നിശ്ചയിച്ചത് നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രെപിനെ സന്ദര്‍ക്കുക എന്നതാണ്. അമേരിക്ക-റഷ്യ ബന്ധത്തിലെ വിള്ളല്‍ വരും നാളുകളില്‍ തനിക്ക് തലവേദന ആകാതിരിക്കാന്‍ ആയിരിക്കും ഇത്.

ഇതാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്‌റെ വിശേഷണം. എന്നാല്‍ വികസിത രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് യുഎന്‍ പ്രാധാന്യം നല്‍കാറുള്ളതെന്നാണ് എപ്പോഴും കേള്‍ക്കുന്ന ആരോപണം. ഇതില്‍ നിന്ന് വ്യത്യസ്തമായി ലോക സമാധാനത്തിനും ഐക്യത്തിനുമായി ഗുട്ടറസ് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications