സാമ്പത്തിക മാന്ദ്യം എത്തുമോ? മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകന്‍; ടിവിയും ഫ്രിഡ്ജും വാങ്ങരുത്
മെറ്റ., ട്വിറ്ററർ എന്നീ വൻകിട കമ്പനികൾ ഉൾപ്പെടെ വലിയ തോന്നിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇക്കരം ഒരു സാഹചര്യം വന്നപ്പോൾ തന്നെ മാന്ദ്യത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നതാണ്. അതെ ലോകത്തെ വിഴുങ്ങാൻ സാമ്പത്തിക മാന്ദ്യം എന്ന ആ വില്ലൻ എത്തുമോ എന്ന്...
ഇപ്പോൾ ആ സംശയം ഒന്നുകൂടി കൂട്ടുകയാണ് ആമസോൻ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. ചില പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയിക്കുന്നത്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് വിശദമായി വായിക്കാം..

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ പോവുകയാണെന്ന മുന്നറിയിപ്പാണ് ജെഫ് ബെസോസ് നൽകിയിരിക്കുന്നത്. വൻതോതിൽ പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം പറയുന്നു. അതിനു പകരം ഉപയോക്താക്കൾ പണം കൈയിൽ തന്നെ സൂക്ഷിക്കണം എന്നും വരും മാസങ്ങളിൽ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു.

മാന്ദ്യം തുടങ്ങുന്ന കാലമായതിനാൽ അമേരിക്കയിലെ കുടുംബങ്ങൾ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാൽ മാന്ദ്യം പോലുള്ള പ്രതിസന്ധിഘട്ടത്തിൽ ഉപകാരപ്പെടുമെന്നാണ് ബെസോസ് പറയുന്നത്. . ''വലിയ സ്ക്രീനുള്ള ടെലിവിഷൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കുറച്ചു സമയം കാത്തിരിക്കണം. വാഹനങ്ങളുടെയും മറ്റും കാര്യവും ഇതുതന്നെ. നല്ല രീതിയിലല്ല, സമ്പദ്‍വ്യവസ്ഥയുടെ പോക്കെന്നും ബെസോസ് സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''വരുന്ന മാസങ്ങളിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കുകയും പണം സൂക്ഷിക്കുകയും വേണം. കാർ, ഫ്രിജ്, ടിവി തുടങ്ങിയവ വാങ്ങുന്നവയിൽ നിന്നും അമേരിക്കയിലെ കുടുംബങ്ങൾ വിട്ടുനിൽക്കണം. കൂടുതൽ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. പല മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്.''- ബെസോസ് പറഞ്ഞു.

തന്റെ 124 ബില്യൻ ഡോളർ ആസ്തിയിൽ നിന്നും ഭൂരിഭാഗവും സന്നദ്ധ സേവനങ്ങൾക്കായി ചെലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു. ആമസോൺ അടക്കമുള്ള വൻ കമ്പനികളിൽ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ജെഫ് ബോസോസിന്റെ
ഈ മുന്നറിയിപ്പ്

സാമ്പത്തിക മാന്ദ്യം കൂടുതലായും ബാധിക്കുന്നത് എല്ലാ ടെക്ക് കമ്പനികളെയാണ് . മെറ്റ, ട്വിറ്റർ, സ്‌നാപ്ചാറ്റ് എന്നീ കമ്പനികൾ ജീവനക്കരെ പിരിച്ചുവിട്ടിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് 450 ജീവനക്കാരെ പിരിച്ചുവിട്ടു. കണക്കുകൾ അനുസരിച്ച്, ഒക്‌ടോബർ പകുതിയോടെ യുഎസിലെ ടെക് വിപണിയിൽ 44,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും പിരിച്ചുവിടൽ സ്ഥിതി വ്യത്യസ്തമല്ല എന്നത് ശ്രദ്ധേയമാണ്. പല സ്റ്റാർട്ടപ്പ് കമ്പനികളും ലക്ഷക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

നേരത്തെ, മൈക്രോസോഫ്റ്റും വിവിധ ഡിവിഷനുകളിലായി ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായിട്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
''എല്ലാ കമ്പനികളെയും പോലെ, ഞങ്ങളും ബിസിനസ്സ് മുൻഗണനകൾ പതിവായി വിലയിരുത്തി അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങൾ വരുത്താറുണ്ട്. നാം ബിസിനസിൽ നിക്ഷേപം തുടരുകയും വരും വർഷങ്ങളിൽ പ്രധാന വളർച്ചാ മേഖലകളിൽ നിയമനം നടത്തുകയും ചെയ്യും.'' പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെയാണ്.












Click it and Unblock the Notifications