Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിത്തരിച്ച് കാബൂള്‍; സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് എന്ന് താലിബാനും അമേരിക്കയും

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച് ഉഗ്ര സ്‌ഫോടനങ്ങള്‍. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള ശ്രമം നടക്കവെയാണ് വിമാനത്താവളത്തിന് പുറത്ത് ബോംബുകള്‍ പൊട്ടിയത്. ഐസിസ് ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അമേരിക്കയും താലിബാനും അറിയിച്ചു. 20 പേരാണ് കൊല്ലപ്പെട്ടത്. ഐസിസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത് എന്നായിരുന്നു താലിബാന്റെ പ്രതികരണം. ആക്രമണം സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അമേരിക്കക്ക് കൈമാറിയെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

s

ഐസിസ് ആണ് ആക്രമണത്തിന് പിന്നില്‍. ഭീകരവാദികള്‍ക്ക് അഫ്ഗാനില്‍ സ്ഥാനമില്ല. ഭീകര പ്രവര്‍ത്തനത്തിന് അഫ്ഗാന്റെ മണ്ണില്‍ അവസരം ഒരുക്കില്ലെന്നും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി. ഐസിസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ചയിലാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് മാറ്റിവച്ചു. കാബൂളില്‍ നിന്ന് അംബാസഡറെ നാട്ടിലേക്ക് വിളിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. അമേരിക്കക്കാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ടാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കാബൂളില്‍ സ്‌ഫോടനമുണ്ടായത്. 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹാമിദ് കര്‍സായി വിമാനത്താവളത്തില്‍ ആയിരങ്ങളാണ് രാജ്യം വിടാന്‍ കാത്തുനില്‍ക്കുന്നത്. ഇതിനിടെയാണ് സ്‌ഫോടനങ്ങള്‍. സ്‌ഫോടന സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കക്കാര്‍ വിമാനത്താവളത്തിന് അടുത്ത് നില്‍ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനും അവരുടെ പൗരന്‍മാര്‍ക്ക് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് പൗരന്‍മാര്‍ യാത്ര ചെയ്യരുതെന്ന് ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടു.

അമേരിക്കന്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കുണ്ട്. കാബൂള്‍ വിമാനത്താവളത്തിന്റെ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്. ആഗസ്റ്റ് 31 വരെ അമേരിക്കന്‍ സൈന്യത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ താലിബാന്‍ അനുമതി നല്‍കിയിരുന്നു. അത് കഴിഞ്ഞാല്‍ വിദേശ സൈന്യം രാജ്യം വിടണമെന്നും തങ്ങള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധി നീട്ടണമെന്ന് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും അവര്‍ അനുവദിച്ചിട്ടില്ല.

ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

താലിബാനെക്കാള്‍ ഭീഷണി ഐസിസ് ആണ് എന്ന് അമേരിക്ക മനസിലാക്കുന്നു. അമേരിക്കയും താലിബാനും എതിര്‍ക്കുന്ന സംഘമാണ് ഐസിസ്. ഇവരെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചത് അമേരിക്കയാണ് എന്നാണ് താലിബാന്റെ ആരോപണം. വിദേശ ശക്തികളെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്റെ പ്രഖ്യാപനം. എല്ലാ ഭീകര സംഘങ്ങളെയും തുരത്തുമെന്നും അവര്‍ പറയുന്നു. അതിനിടെയാണ് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റിന് അടുത്താണ് ഒരു സ്‌ഫോടനമുണ്ടായത് എന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അല്‍പ്പ നേരം കഴിഞ്ഞ് സമീപത്തെ ഹോട്ടലിന് അടുത്ത് മറ്റൊരു സ്‌ഫോടനവും ഉണ്ടായി. മൃതദേഹങ്ങള്‍ ചിതറിയതിന്റെയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, മരണ സംഖ്യ കൂടുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. 20 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഐസിസ് ആണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് ഇന്ത്യയും സംശയിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+