കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക തിരുമാനത്തിന് അമേരിക്ക; കൊവിഡ് വാക്സിൻ പാറ്റന്റ് ഒഴിവാക്കിയേക്കും

Google Oneindia Malayalam News

വാഷിംഗ്ടൺ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വാക്സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള ആലോചനയുമായി യുഎസ്. വാക്സിൻ കമ്പനികളടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് നിർണായക തിരുമാനത്തിന് യുഎസ് ഒരുങ്ങുന്നത്.

Recommended Video

cmsvideo
US Backs COVID Vaccine Patent Waiver Plan by India, South Africa | Oneindia Malayalam

വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കാൻ വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പ്രതികരിച്ചു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കൊവിഡ് മഹാമാരി പോലൊരു അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടികൾക്ക് ആഹ്വാനം ചെയ്യേണ്ടി വരുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

xjoe-biden3-1611140

അമേരിക്കൻ ജനതയ്ക്ക് ആവശ്യമായ വാക്സിൻ ഉറപ്പുവരുത്തി വാക്സിൻ‌ ഉൽ‌പാദനവും വിതരണവും വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ‌ തുടരുകയും വാക്സിനുകൾ‌ ഉൽ‌പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ‌ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യുഎസ് ഭരണകുടം വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ മരുന്ന് കമ്പനികളെ വാക്സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്നും പേറ്റന്റുകൾ നീക്കണമെന്നുമുള്ള ആവശ്യം നടപ്പാക്കാൻ ലോകവ്യാപാര സംഘടനയ്ക്ക് മേൽ ദക്ഷിണാഫ്രിക്ക ഉൾപ്പെടയുള്ള രാജ്യങ്ങൾ ശക്തമായ സമ്മർദ്ദമായിരുന്നു ചെലുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ മരുന്നു കമ്പനികൾ എതിർപ്പ് ഉയർത്തുകയായിരുന്നു. ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള പ്രധാന തടസം പേറ്റന്റുകൾ അല്ലെന്നും പേറ്റന്റുകൾ എടുത്ത് കളയാനുള്ള നീക്കം കണ്ടുപിടിത്തങ്ങളെ തടസപ്പെടുത്തുമെന്നുമായിരുന്നു കമ്പനികളുടെ മുന്നറിയിപ്പ്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് യുഎസിന്റെ പുതിയ തിരുമാനം.

അതേസമയം യുഎസ് നീക്കം ചരിത്രപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചു.കൊവിഡിനെതിരായ പോരാട്ടത്തിലെ ഒരു നിർണായക നടപടിയെ യുഎസ് നീക്കത്തെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്‍ു.

ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ ഗ്യാസ് നിറയ്ക്കുന്ന കേന്ദ്രത്തിൽ സ്ഫോടനം, മൂന്ന് പേര്‍ മരിച്ചുഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ ഗ്യാസ് നിറയ്ക്കുന്ന കേന്ദ്രത്തിൽ സ്ഫോടനം, മൂന്ന് പേര്‍ മരിച്ചു

 കോവിഡ് ചികിത്സ: ബെഡ്ഡ് ലഭ്യതക്കുറവോ ഓക്സിജൻ ക്ഷാമമോ ഇല്ല, പ്രചരിക്കുന്നത് തെറ്റായ സന്ദേശം കോവിഡ് ചികിത്സ: ബെഡ്ഡ് ലഭ്യതക്കുറവോ ഓക്സിജൻ ക്ഷാമമോ ഇല്ല, പ്രചരിക്കുന്നത് തെറ്റായ സന്ദേശം

'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...'! പെണ്‍കുട്ടിയെ അധിക്ഷേപിച്ചവനെ പിടികൂടി പോലീസ്'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...'! പെണ്‍കുട്ടിയെ അധിക്ഷേപിച്ചവനെ പിടികൂടി പോലീസ്

English summary
America to make decisive decision; The covid vaccine patent may be waived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X