20 വര്‍ഷത്തിന് ശേഷം മടക്കം, അഫ്ഗാനിസ്ഥാനിലെ ബഗ്രം എയര്‍ഫീല്‍ഡില്‍ നിന്ന് യുഎസ് മടങ്ങി
കാബൂള്‍: താലിബാനെതിരായ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ബഗ്രം എയര്‍ഫീല്‍ഡില്‍ നിന്ന് പടിയിറങ്ങി അമേരിക്ക. 20 വര്‍ഷത്തിന് ശേഷം ഇവിടെ നിന്ന് അമേരിക്കന്‍ സൈന്യം മടങ്ങിപ്പോകുന്നത്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വായിദക്കെതിരെയും താലിബാനെതിരെയും യുഎസ് സൈന്യം പോരാട്ടം തുടങ്ങിയത്. എന്നാല്‍ പടിയിറങ്ങുമ്പോഴും താലിബാന്റെ സ്വാധീനം ഇല്ലാതാക്കാന്‍ യുഎസ്സിന് സാധിച്ചിട്ടില്ല. കൂടുതല്‍ ശക്തിയോടെ അവര്‍ തിരിച്ചുവരുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

ബഗ്രം എയര്‍ഫീല്‍ഡ് അഫ്ഗാന്‍ ദേശീയ സുരക്ഷാ വിഭാഗത്തിനും പ്രതിരോധ വിഭാഗത്തിനുമായി യുഎസ് സൈന്യം കൈമാറി. അതേസമയം യുഎസ് സൈന്യം വ്യോമമാര്‍ഗമുള്ള ആക്രമണങ്ങള്‍ സെപ്റ്റംബര്‍ വരെ തുടരും. താലിബാനെതിരെ വ്യോമാക്രമണം തുടരാനാണ് യുഎസ് ലക്ഷ്യമിടുന്നത്. അതേസമയം യുഎസ് ട്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. യുഎസ്സിന്റെ ആയുധ ശേഖരം അടക്കം വലിയ തോതില്‍ തന്നെ ഈ വാരാന്ത്യത്തിനുള്ളില്‍ തന്നെ പിന്‍വലിക്കും.
സെപ്റ്റംബര്‍ പതിനൊന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരിക്കുന്ന അവസാന തിയതി. ജനറല്‍ സ്‌കോട്ട് മില്ലര്‍ അതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങും. അതേസമയം യുഎസ് മിഷന്റെ അവസാനമാണെങ്കിലും, ചില ഘടകങ്ങള്‍ അമേരിക്കയുടെ ഇടപെടല്‍ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നാണ് സൂചന. അതേസമയം സ്‌കോട്ട് മില്ലര്‍ മടങ്ങുന്നതോടെ പുതിയൊരാളിലേക്ക് ദൗത്യമെത്തും. മറീന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സിക്കായിരിക്കും ചുമതല. ഇയാള്‍ പശ്ചിമേഷ്യയിലെ യുഎസ്സിന്റെ കമാന്‍ഡറാണ്. താലിബാനെയും അല്‍ഖ്വായിദയെയും നേരിടുന്നത് മക്കെന്‍സിയായിരിക്കും. അഫ്ഗാനിസ്ഥാനൊപ്പം നിന്ന് നിരവധി വ്യോമാക്രമണങ്ങള്‍ ഇനിയുള്ള മാസങ്ങളില്‍ ഉണ്ടാവും.
റിയര്‍ അഡ്മിറല്‍ പീറ്റര്‍ വാസ്ലിക്ക് അഫ്ഗാനിസ്ഥാനില്‍ വലിയ റോളുണ്ടാവും. സൈന്യത്തെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വാസ്ലിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. 650 യുഎസ് ട്രൂപ്പുകളെയാണ് ഇയാള്‍ നയിക്കുന്നത്. നയതന്ത്ര മിഷനുകള്‍ക്കാണ് സൈന്യത്തെ ഉപയോഗിക്കാറുള്ളത്. സെപ്റ്റംബര്‍ വരെ മുന്നൂറോളം ട്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനിലുണ്ടാവും. അഫ്ഗാനിസ്ഥാനില്‍ അക്രമങ്ങള്‍ വര്‍ധിച്ചത് യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സൈന്യം പോകുന്നതോടെ ആഭ്യന്തര യുദ്ധം കടുക്കുമെന്നാണ് ഭയം. അഫ്ഗാന്‍ സര്‍ക്കാരിന്റെ തകര്‍ച്ച അതിലൂടെ ഉണ്ടാവുമെന്നും ഭയമുണ്ട്.
Recommended Video
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
അഫ്ഗാനിസ്ഥാനിലെ യുഎസ് എംബസിക്കുള്ള സംരക്ഷണവും അവിടെയുള്ള നയതന്ത്രജ്ഞരെ സംരക്ഷിക്കുകയാണ് സൈന്യത്തിന് ഇനിയുള്ള റോള്‍. ഒപ്പം രാജ്യത്തിന് പുറത്ത് നിന്ന് അഫ്ഗാന്‍ സര്‍ക്കാരിന് സാമ്പത്തിക പിന്തുണ അടക്കം നല്‍കുകയാണ് മറ്റൊരു കാര്യം. നേരത്തെ ട്രംപ് ഭരണകൂടം താലിബാനുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയിരുന്നു. അല്‍ഖ്വായിദ ബന്ധം ഉപേക്ഷിക്കാന്‍ താലിബാന്‍ തയ്യാറായാല്‍ രാജ്യം വിടാമെന്ന് യുഎസ് അറിയിച്ചിരുന്നു. ഇത് താലിബാന്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്സിന് ഭീഷണിയായിട്ടുള്ള ഏതൊരു തീവ്രവാദിക്കും നേരെ ആക്രമണം നടത്തുമെന്ന് ബൈഡന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications