മണിക്കൂറില്‍ 23615 കിലോമീറ്റര്‍ വേഗം; നാസയുടെ മുന്നറിയിപ്പ്, ഭൂമിക്ക് തൊട്ടടുത്തെത്തും?
വാഷിംഗ്ടണ്‍: ഭൂമിക്ക് വന്‍ ഭീഷണി വരുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഛിന്നഗ്രഹമാണ് ഇത്തവണ ഭൂമിക്ക് അടുത്തേക്ക് വരുന്നത്. ഗതിമാറ്റം ഉണ്ടാവില്ലെന്നാണ് നാസ ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ ഇത് നിയര്‍ എര്‍ത്ത് ഒബ്ജക്ട് ആണെന്ന് നാസ പറയുന്നു. ഛിന്നഗ്രഹങ്ങള്‍ എല്ലായ്‌പ്പോഴും ഭൂമിക്ക് ഭീഷണി തന്നെയാണ്.
മുമ്പ് ഭൂമിയിലെ ജീവജാലങ്ങളെ തന്നെ ഇല്ലാതാക്കിയത് ഇത്തരം ഛിന്നഗ്രഹങ്ങളാണ്. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയെ ഇടിക്കുന്ന ഛിന്നഗ്രഹങ്ങളൊന്നും വരില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ ബഹിരാകാസ ഏജന്‍സികളുടെ റഡാറില്‍ പതിയാതെ നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നത് ശാസ്ത്രപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ ഭ്രമണപഥം ഉള്ളത് കൊണ്ട് മാത്രമാണ് ഭൂമിയുടെ തൊട്ടടുത്തേക്ക് ഛിന്നഗ്രഹങ്ങളെ എത്തിക്കാതിരിക്കുന്നത്.

അതുകൊണ്ട് നിലവില്‍ ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭീഷണിയില്ലെന്നാണ് നാസയുടെ നിലപാട്. എന്നാല്‍ ഇത്തരം ഛിന്നഗ്രഹങ്ങളില്‍ ചെറിയൊര വിഭാഗം വലിയ ശ്രദ്ധ വേണ്ടവയാണ്. കാരണം ഇവ അപ്രതീക്ഷിതമായി സ്ഥാനം മാറാന്‍ സാധ്യതയുള്ളവയാണ്. നേരത്തെ ചെറു ഛിന്നഗ്രങ്ങള്‍ നാസയുടെ അടക്കം ടെലസ്‌കോപ്പ് നിരീക്ഷണത്തെ മറികടന്ന് ഭൂമിയില്‍ പതിച്ചിരുന്നു. മുമ്പ് റഷ്യയില്‍ പതിച്ചൊരു ഛിന്നഗ്രഹം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.നിരവധി പേര്‍ക്കാണ് ഇതിലൂടെ പരിക്കേറ്റിരുന്നു.
സാധാരണ ചെറു ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ തൊട്ടടുത്ത് കൂടി കടന്നുപോകാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ വരുന്നത് പക്ഷേ വലിയ ഛിന്നഗ്രഹമാണ്. നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് കോര്‍ഡിനേഷന്‍ ഓഫീസ് ഇത്തരം ബഹിരാകാശ അപകടങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ 8 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇവ കടന്നുപോകുന്നതെങ്കില്‍ അതിനെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ശാസ്ത്ര നിയമം.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
കാരണം അത്തരം ഛിന്നഗ്രഹങ്ങള്‍ അപകടകാരികളാണ്. 2023 ജിസി1 എന്ന ഛിന്നഗ്രഹമാണ് ഭൂമിയുടെ നേരെ വരുന്നത്. രാത്രിയോടെ ഇവ ഭൂമിയെ കടന്നുപോകാനും സാധ്യതയുണ്ട്. അതിവേഗത്തിലാണ് ഇവ ഭൂമിയിലേക്ക് വരുന്നത്. മണിക്കൂറില്‍ 236156 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഭൂമിയുടെ 5.9 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെ ഇത് കടന്നുപോകാനാണ് സാധ്യത.
51 അടി വീതിയാണ് ഇതിനുള്ളത്. ഏകദേശം ഒരു വീടിനോളം വലിപ്പം വരും ഇതിന്. സാധാരണ വരുന്ന ഭീമന്‍ ഛിന്നഗ്രഹങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പം കുറവാണ്. അതേസമയം ഛിന്നഗ്രഹങ്ങളെ പഠിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ സൗരയൂഥം എങ്ങനെ രൂപം കൊണ്ടു എന്ന് പഠിക്കാനാണ്.
നമ്മുടെ ഗ്രഹങ്ങള്‍ രൂപം കൊണ്ട് തുടങങുന്ന കാലഘട്ടത്തിലെ അതിലെ സാഹചര്യങ്ങള്‍ എന്നിവ അറിയാനും ഇതിലൂടെ സാധിക്കും. ആ സമയത്തേ ഭൂമിയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ജലം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഉണ്ടായെന്നും അടുത്തിടെ ചില പഠനങ്ങളില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications