അഫ്ഗാനില്‍ പ്രക്ഷോഭം; വെടിവയ്പില്‍ നിരവധി മരണം, അമേരിക്കയോട് ആയുധം ചോദിച്ച് വടക്കന്‍ സഖ്യം
കാബൂള്‍: താലിബാനെതിരായ നീക്കങ്ങള്‍ അഫ്ഗാനില്‍ ശക്തിപ്പെടുന്നു. അഫ്ഗാന്‍ പതാകയുമേന്തിയുള്ള പ്രകടനങ്ങള്‍ ചില പ്രദേശങ്ങളില്‍ നടന്നു. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രകടനം നടന്നത് താലിബാനെ ഞെട്ടിച്ചിട്ടുണ്ട്. ആസാദാബാദില്‍ നടന്ന പ്രതിഷേധത്തിന് നേരെ വെടിവയ്പ്പുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പതാകയും പിടിച്ചാണ് സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. ഇതിന് പിന്നില്‍ താലിബാന്‍ വിരുദ്ധരായ ചില സംഘങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, താലിബാനെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണ് വടക്കന്‍ സഖ്യം. ഇവര്‍ അമേരിക്കയോട് ആയുധങ്ങള്‍ ചോദിച്ചു. താലിബാന് കൂടുതല്‍ പ്രതിസന്ധിയുടെ നാളുകളാണ് വരാന്‍ പോകുന്നത് എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ.....

ബുധനാഴ്ചയാണ് താലിബാനെതിരെ അഫ്ഗാന്‍ പതാക പിടിച്ച് ചിലര്‍ രംഗത്തിറങ്ങിയത്. ഇവര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുകയാണിപ്പോള്‍. ഇന്നലെ രണ്ടിടത്ത് മാത്രമാണ് പ്രതിഷേധം നടന്നത്. ഇന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് സമരം വ്യാപിച്ചു. ഇതോടെയാണ് ആസാദാബാദില്‍ വെടിവയ്പ്പുണ്ടായത്. താലിബാന് പുതിയ തലവേദനയായിരിക്കുകയാണ് ഈ സമരം.

സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കാബൂളില്‍ ഇവര്‍ സമരം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന അഫ്ഗാന്‍ 1919ല്‍ സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം കൂടിയാണിന്ന്. അതിന്റെ ഭാഗമായിട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പലയിടത്തും താലിബാന്‍കാര്‍ സമരത്തില്‍ ഇടപെട്ടില്ല. എന്നാല്‍ ഒരിടത്ത് ശക്തമായ വെടിവയ്പ്പ് നടന്നു.

അഫ്ഗാന്‍ പതാക പിടിച്ചുള്ള സമരക്കാര്‍ പലയിടത്തും താലിബാന്റെ പതാക നശിപ്പിക്കുകയും ചെയ്തു. താലിബാന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കുനാര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ആസാദാബാദ്. ഇവിടെ നടന്ന റാലിക്കിടെ വെടിവയ്പുണ്ടായി. താലിബാന്‍ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയം ചെയ്തു.

താലിബാന്‍ വെടിയുതിര്‍ത്തതോടെ ജനങ്ങള്‍ ചിതറിയോടി. ഇതാണ് കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് മുഹമ്മദ് സലീം അന്ന ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപപോര്‍ട്ട് ചെയ്യുന്നു. ജലാലാബാദ്, പക്ത്യ പ്രവിശ്യയിലെ ജില്ലകള്‍ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. ജലാലാബാദില്‍ ബുധനാഴ്ച മൂന്ന് പേരാണ് താലിബാന്‍ വെടിവയ്പില്‍ മരിച്ചത്. ആസാദാബാദിലും ഖോസ്തിലും അതുതന്നെ സംഭവിച്ചു.

താലിബാന്‍ വിരുദ്ധരുടെ ചേരി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്. ദേശീയ പതാകയേന്തിയുള്ള സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപിടിച്ചാണ് സമരം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു അംറുല്ല സാലിഹ്.
തണ്ണീര്‍മത്തനിലെ 'സ്‌കൂള്‍ കുട്ടി' തന്നെയാണോ ഇത്; ഗോപിക രമേശിന്റെ ചിത്രങ്ങള്‍ വൈറല്‍

അതേസമയം, വടക്കന്‍ അഫ്ഗാനില്‍ താലിബാനെതിരെ വലിയ സഖ്യം രൂപപ്പെടുകയാണ്. അവര്‍ അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും പിന്തുണ തേടി. അമേരിക്ക തങ്ങള്‍ക്ക് ആയുധം തരണമെന്ന് പഞ്ചഷിര്‍ വാലിയിലെ നേതാവ് അഹമ്മദ് മസൂദ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കാബൂള്‍ ഏറെകുറെ ശാന്തമാണ്.

1990കളില്‍ താലിബാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ്. അഹമ്മദ് ഷായെ പഞ്ചഷിന്റെ സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹം 2001ല്‍ അല്‍ഖാഇദയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പഞ്ചഷിര്‍ മേഖല ഇന്നു വരെ അമേരിക്കക്കോ സോവിയറ്റ് സേനക്കോ താലിബാനോ കീഴടങ്ങിയിട്ടില്ല. അഹമ്മദ് ഷായുടെ മകന് അമേരിക്ക പിന്തുണ നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications