വാന ജ്യോതിഷിയുടെ പ്രവചനം സത്യമാകും; ഇന്ത്യയില്‍ ആ സ്ഥലം ഭൂകമ്പ പ്രഭവ കേന്ദ്രം, മുന്നറിയിപ്പ്
ഇന്ത്യയില്‍ കടുത്ത അപകട മേഖലയായി ഒരു സംസ്ഥാനത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിദഗ്ധര്‍. ഇത് പൊട്ടിത്തെറിക്കാനിരിക്കുന്ന അഗ്നിപര്‍വതം പോലെയാണെന്നാണ് മുന്നറിയിപ്പ്.

ദില്ലി: തുര്‍ക്കിയില്‍ ഭൂകമ്പം നടന്നതിന് പിന്നാലെ വാനജ്യോതിഷി ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് പ്രശസ്തനായിരുന്നു. നിരവധി പ്രവചനങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റേതായി വന്നിരുന്നു. ഇന്ത്യയും ആ പ്രവചനത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ തുര്‍ക്കിയുടെ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത കാണുന്നുണ്ടെന്നായിരുന്നു ഫ്രാങ്ക് പ്രവചിച്ചത്.
അതുപോലെ ഇപ്പോള്‍ ഇന്ത്യയില്‍ കടുത്ത അപകട മേഖലയായി ഒരു സംസ്ഥാനത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിദഗ്ധര്‍. ഇത് പൊട്ടിത്തെറിക്കാനിരിക്കുന്ന അഗ്നിപര്‍വതം പോലെയാണെന്നാണ് മുന്നറിയിപ്പ്. വിശദമായ വിവരങ്ങളിലേക്ക്...

സുരക്ഷിതമല്ല ഉത്തരാഖണ്ഡ്
ഇന്ത്യയില്‍ ഭൂകമ്പം വരാന്‍ സാധ്യതയുള്ള ഏറ്റവും കുഴപ്പം പിടിച്ച സംസ്ഥാനം ഉത്തരാഖണ്ഡാണെന്ന് ശാസ്ത്രസംഘം പ്രവചിക്കുന്നു. നേരത്തെ തുര്‍ക്കി ഭൂകമ്പം പ്രവചിച്ച ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് തുര്‍ക്കിക്ക് ശേഷം ഭൂകമ്പം നടക്കാന്‍ പോകുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ ശാസ്ത്രസംഘം കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രസംഘമാണ് സമാനമായ കാര്യങ്ങള്‍ കണ്ടെത്തിയത്.

സജീവ ഭൂകമ്പ മേഖല
ഉത്തരാഖണ്ഡ് സജീവ ഭൂകമ്പ മേഖലയാണെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞനായ പൂര്‍ണചന്ദ്ര റാവു പറയുന്നു. അതിശക്തമായ ഭൂചലനം വൈകാതെ ഉത്തരാഖണ്ഡിലുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റിന്റെ ചലനത്തെ നിരീക്ഷിച്ചാണ് ഇക്കാര്യം പറയുന്നെന്ന് പൂര്‍ണചന്ദ്ര റാവു പറയുന്നു. ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റ് വര്‍ഷത്തില്‍ അഞ്ച് സെന്റിമീറ്റര്‍ നീങ്ങുന്നുണ്ട്. ഹിമാലയത്തിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ സമീപഭാവിയിലോ, ഏത് സമയത്തോ ഉത്തരാഖണ്ഡില്‍ ഭൂകമ്പം ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്.

തുര്‍ക്കിക്കും മുകളില്‍
തുര്‍ക്കിയില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ ഭൂചലനം ഉത്തരാഖണ്ഡില്‍ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. ഹിമാചലിനും, നേപ്പാളിന്റെ പശ്ചിമ ഭാഗവും തമ്മില്‍ ഒരു വലിയ ഗ്യാപ്പുണ്ട്. ഇവിടെയാണ് ഭൂകമ്പം സംഭവിക്കുമെന്ന് ഉറപ്പുള്ളതെന്ന് പൂര്‍ണചന്ദ്ര റാവു പറയുന്നു. ഉത്തരാഖണ്ഡില്‍ ഭൂകമ്പ സാധ്യത കേന്ദ്രങ്ങള്‍ ധാരാളമായിട്ടുണ്ട്. 18 സെയ്‌സ്‌മോഗ്രാഫ് സ്റ്റേഷനുകളാണ് ഉത്തരാഖണ്ഡില്‍ ഉള്ളത്. ഇത് ഭൂമിയിലെ ഓരോ മാറ്റത്തെയും നിരീക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. നേപ്പാളില്‍ വലിയ ദുരന്ത സാധ്യതകളാണ് കാണാന്‍ കഴിയുന്നതെന്ന് റാവു പറഞ്ഞു.

ശാസ്ത്ര സംഘത്തിന്റെ നടപടികള്‍
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
ഉത്തരാഖണ്ഡില്‍ സമ്മര്‍ദം ഏറി വരുന്നുവെന്നാണ് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അതേസമയം ജിപിഎസ് വെച്ച് റിയല്‍ ടൈം നിരീക്ഷണമാണ് ശാസ്ത്രസംഘം ഈ മേഖലയില്‍ നടത്തുന്നത്. ജിപിഎസ് പോയിന്റുകള്‍ ചലിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഭൂമിയുടെ പ്രതലത്തില്‍ ചുവടെ മാറ്റങ്ങള്‍ നടക്കുന്നുവെന്നാണ്. അവ ചലിക്കുന്നുണ്ടെന്നും ഇതോടെ ഉറപ്പായി. ഹിമാലയന്‍ മേഖലയില്‍ 80 ഭൂകമ്പ പ്രദേശങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ഉത്തരാഖണ്ഡില്‍ കൂടുതലായി ഫോക്കസ് ചെയ്യാനാണ്.

കൃത്യമായി പറയാനാവില്ല
ഹിമാലയന്‍ മേഖല ഇത്രത്തോളം സജ്ജമായി നില്‍ക്കുന്നുണ്ടെങ്കിലും ഈ ദുരന്തം എപ്പോള്‍ സംഭവിക്കുമെന്ന് മാത്രം പ്രവചിക്കാനാവില്ല. കാരണം ഭൂകമ്പം പ്രവചിക്കാന്‍ കൃത്യമായ സംവിധാനമില്ല. പക്ഷേ ഏകദേശം എവിടെ സംഭവിക്കുമെന്ന് പറയാനാവും. തുര്‍ക്കിയില്‍ സംഭവിച്ചതിന് മുകളിലേക്ക് ഭൂകമ്പത്തിന്റെ തീവ്രത പോകാനാണ് സാധ്യത. സമയം, തീവ്രത, തിയതി, എന്നിവ കൃത്യമായി പറയാനാവില്ലെന്ന് റാവു പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ടിന് മുകളില്‍ പോകുന്ന തീവ്രതയിലായിരിക്കും ഭൂകമ്പം ഇവിടെ നാശം വിതയ്ക്കാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

ഹിമാലയം സേഫല്ല
ഹിമാലയന്‍ മേഖല ഒട്ടും സുരക്ഷിതമല്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍-യൂറേഷ്യന്‍ പ്ലേറ്റുകള്‍ തമ്മില്‍ ഇവിടെ കൂട്ടിയിടി ഉണ്ടാവും. ഹിമാലയന്‍ മേഖല ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും ധാരാളം സമയമുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇറാനില്‍ ഭൂകമ്പം നടക്കുന്നത്. ഇത് പീരിയോഡിക്കലാണ്. അതിലൂടെ മാത്രമാണ് ഇപ്പോള്‍ ഭൂകമ്പം സംഭവിക്കുമെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡില്‍ അടിക്കടി പ്രകൃതി ദുന്തങ്ങള്‍ ഉണ്ടാവാറുമുണ്ട്. ജനസാന്ദ്ര, ഇവിടെയുള്ള കെട്ടിടങ്ങള്‍, നിര്‍മാണത്തിലെ മികവ്, എന്നിവയെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് ശാസ്ത്രസംഘം പറയുന്നു.












Click it and Unblock the Notifications