ഓങ് സാന്‍ സ്യൂക്കിക്ക് നാല് വര്‍ഷം കൂടി തടവ്, വാക്കി ടോക്കികള്‍ അനധികൃതമായി കൈവശം വെച്ചെന്ന് കേസ്
നയ്പിഡോ: മ്യാന്മറില്‍ മുന്‍ ഭരണാധികാരി ഓങ് സാന്‍ സ്യൂക്കിക്ക് നാല് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി. രാജ്യത്തേക്ക് അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്യുകയും, അത് കൈവശം വെക്കുകയും ചെയ്ത കേസിലാണ് സ്യൂക്കി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ഒപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുള്ള കേസിലും കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. നേരത്തെ നാല് വര്‍ഷത്തെ തടവിന് സ്യൂക്കിയെ കോടതി മറ്റൊരു കേസില്‍ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പിന്നീട് പകുതിയായി കുറച്ചിരുന്നു. സൈനിക സര്‍ക്കാരാണ് ഇത് കുറച്ചത്. നിലവില്‍ സ്യൂക്കിക്കെതിരെ ഡസനില്‍ അധികം കേസുകളുണ്ട്.

ഫെബ്രുവരിയിലാണ് സൈന്യം അട്ടിമറിയിലൂടെ മ്യാന്മറില്‍ ഭരണം പിടിച്ചത്. ഇതിന് പിന്നാലെയാണ് സ്യൂക്കി അടക്കമുള്ളവര്‍ തടവിലായത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സ്യൂക്കി നിഷേധിച്ചതാണ്. സ്യൂക്കിയെ രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരാതിരിക്കാന്‍ ഈ കേസുകള്‍ സാധിക്കുമെന്നാണ് അവരെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്. അതേസമയം സ്യൂക്കിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ മ്യാന്മറില്‍ തന്നെ വലിയ രീതിയിലുള്ള എതിര്‍പ്പുകളുണ്ട്. ജനരോഷം ഇതിനെതിരെ ഉണ്ടെങ്കിലും സൈന്യം ഇതിനെ നേരിടുകയാണ്. ജനങ്ങളെ കൂട്ടത്തോടെയാണ് തടവിലാക്കുന്നത്. പലരെയും തല്ലിച്ചതച്ചാണ് സമരത്തെ സൈന്യം അടിച്ചൊതുക്കുന്നത്.
സൈന്യത്തിനെതിരായ പോരാട്ടത്തില്‍ 1400ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവില്‍ സ്യൂക്കി വീട്ടുതടങ്കലിലാണ്. ഇതോടൊപ്പം തന്നെ സ്യൂക്കിക്കെതിരെയുള്ള കേസുകള്‍ നടക്കും. സൈനിക അട്ടിമറി നടന്ന ദിവസം സൈനികര്‍ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നാണ് വാക്കി ടോക്കികള്‍ പിടിച്ചെടുത്തത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്യൂക്കി കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന കേസായിരുന്നു ഉണ്ടായിയിരുന്നത്. ഈ ശിക്ഷകളൊക്കെ വീട്ടുതടങ്കലില്‍ തന്നെ അനുഭവിച്ച് തീര്‍ത്താല്‍ മതിയെന്നാണ് സൈനിക മേധാവി പറഞ്ഞു. സ്യൂക്കിക്കെതിരായ വിധി നേരത്തെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെല്ലാം സ്യൂക്കിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചിട്ടുണ്ട്. സ്യൂക്കിക്കെതിരെയുള്ള പുതിയ ശിക്ഷകള്‍ രാജ്യത്താകെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ സ്യൂക്കി വീട്ടുതടങ്കലിലാക്കിയതും ശിക്ഷിച്ചതുമെല്ലാമായിരുന്നു നേരത്തെ നിറഞ്ഞ് നിന്നത്. ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താനാണ് ഈ തന്ത്രം കൊണ്ട് സൈന്യം ലക്ഷ്യമിടുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ മാനി മോംഗ് പറയുന്നു. എന്നാല്‍ ജനരോഷം വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഇത് ഉപകരിക്കുകയെന്നും അവര്‍ പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ഈ വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications