സ്‌കോട്ട് മോറിസണ്‍ വീണു; ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
കാന്‍ബറ: ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഭരണത്തിന് അവസാനമാകുന്നു. ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പിലെ പകുതിയിലേറെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് നേരിയ ലീഡ് ലഭിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്റണി അല്‍ബനീസിന്റെ മധ്യ - ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ഇതുവരെ ഉറപ്പിച്ചിട്ടില്ല.
ആന്റണി അല്‍ബനീസും അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയും അധികാരത്തിലേറുമെന്ന് ഉറപ്പായിട്ടുണ്ട്. ഫല സൂചനകള്‍ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 76-ല്‍ 70-ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടി. ഒറ്റയ്ക്ക് 76 സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രരും ചെറുകക്ഷികളുമായ സഖ്യത്തിനൊപ്പം ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കും.
4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം
സ്‌കോട്ട് മോറിസണ്‍ തന്റെ പരാജയം സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഞാന്‍ പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രധാനമന്ത്രിയുമായ ആന്റണി അല്‍ബാനീസുമായി സംസാരിച്ചു, തിരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു,' മോറിസണ്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത് നാലാം തവണയാണ് ലേബര്‍ പാര്‍ട്ടിയുടെ വിജയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സര്‍ക്കാരിലെ സമഗ്രത, ലൈംഗിക പീഡനം തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്‍ വരുത്തിയ വീഴ്ചയാണ് കണ്‍സര്‍വേറ്റീവ് ലിബറല്‍-നാഷണല്‍ സഖ്യത്തിന് വലിയ തോതില്‍ തകര്‍ച്ച സംഭവിച്ചത് എന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ മുന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിമാരായിരുന്ന കെവിന്‍ റൂഡിന്റെയും ജൂലിയ ഗില്ലാര്‍ഡിന്റെയും കീഴില്‍ അല്‍ബാനീസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ലെ ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് നേതൃസ്ഥാനത്തേക്ക് അല്‍ബാനീസ് എത്തുന്നത്. നയങ്ങളുടെ മത്സരം എന്നതിലുപരി, നേതാക്കളുടെ സ്വഭാവത്തിലാണ് ഈ തിരഞ്ഞെടുപ്പ് ഊന്നല്‍ നല്‍കിയത്.
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍
സ്‌കോട്ട് മോറിസണ്‍ വോട്ടര്‍മാര്‍ക്കിടയില്‍ അഗാധമായ ജനപ്രീതിയില്ലാത്ത ആളായിരുന്നു. അതേസമയം ലളിതമായ വാഗ്ദാനങ്ങളില്‍ ഊന്നിയും മോറിസന്റെ വീഴ്ചകളെ ഉയര്‍ത്തിയുമായിരുന്നു അല്‍ബാനീസിന്റെ പ്രചരണം. സ്വയം ബുള്‍ഡോസര്‍ എന്നാണ് സ്‌കോട്ട് മോറിസണ്‍ വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ബില്‍ഡര്‍ ആണെന്നായിരുന്നു അല്‍ബാനീസ് പറഞ്ഞത്. താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍, താന്‍ ഈ രാജ്യത്തെ വികസിപ്പിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.