കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷപാമ്പിനെ പിടിച്ച് പാമ്പുപിടുത്തക്കാരന്‍, പണം തരില്ലെന്ന് വീട്ടുകാരന്‍, പ്രതികാരം ഇങ്ങനെ

Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയ പാമ്പുകള്‍ക്ക് പേരുകേട്ട സ്ഥലമാണ്. നിറയെ പാമ്പുകളാണ് ഓരോ സംസ്ഥാനത്തും. ഏത് നിമിഷം വേണമെങ്കിലും ഇവ വീട്ടിലെത്താം. കാരണം അത്രയ്‌ക്കേറെയുണ്ട് പാമ്പുകള്‍. പലരും ഇക്കാര്യം പരാതിപ്പെടാറുമുണ്ട്. പക്ഷേ ഇതുവരെ പാമ്പിന്റെ ശല്യം ആര്‍ക്കും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഓസ്‌ട്രേലിയയില്‍ പാമ്പുപിടുത്തക്കാര്‍ക്ക് നല്ല ഡിമാന്‍ഡാണ്.

ഇവര്‍ പാമ്പിനെ പിടിച്ച് പലരെയും സഹായിക്കാറുണ്ട്. ഇതിന് പണം വാങ്ങാറുമുണ്ട്. കാരണം അല്‍പ്പം റിസ്‌കുള്ള ജോലിയാണിത്. കടിയേല്‍ക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇതെല്ലാം കണക്കിലെടുക്കാതെയാണ് ഇവര്‍ പാമ്പിനെ പിടിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പാമ്പുപിടിച്ചയാളും വീട്ടുകാരനും തമ്മില്‍ ഒന്ന് ഇടഞ്ഞു. പിന്നീട് നടന്നത് രസകരമായ കാര്യമാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഓസ്‌ട്രേലിയയിലെ പ്രമുഖ പാമ്പുപിടുത്തക്കാരനും, യുട്യൂബറുമായ കോളിന്‍ ഷൂമാര്‍ക്കിനാണ് ഉപയോക്താവില്‍ നിന്ന് മോശം അനുഭവമുണ്ടായത്. കസ്റ്റമര്‍ വിളിച്ചത് അനുസരിച്ച് ഇയാള്‍ പാമ്പിനെ പിടിക്കാനായി എത്തുകയായിരുന്നു. കൊടും വിഷമുള്ള പാമ്പിനെ വീട്ടില്‍ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുവന്ന കോളിനെ പക്ഷേ ഈ ഉപയോക്താവ് ചതിക്കുകയായിരുന്നു. ഒരു രൂപ പോലും തരാനാവില്ലെന്നായിരുന്നു ഉപയോക്താവിന്റെ മറുപടി. ചെയ്ത ജോലിക്ക് കൂലി തരാനാവില്ലെന്ന് അപമാനിച്ച് വിടുകയും ചെയ്തു ഈ ഉപയോക്താവ്.

2

യുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്പത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനംയുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്പത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനം

ഇതോടെ കോളിന്‍ ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ വിഷപാമ്പിനെ നേരെ ആ വീട്ടിലേക്ക് തന്നെ വലിച്ചെറിയുകയായിരുന്നു യുവാവ്. തന്റെ ജീവനോപാധിയാണ് പാമ്പ് പിടുത്തുമെന്ന് കോളിന്‍ പറയുന്നു. ഏത് ഒരാളാണ് തന്നെ വിളിച്ച് ഈ വീട്ടിലേക്ക് വരാന്‍ പറയുന്നത്. വയറില്‍ ചുവന്ന നിറമുള്ള കറുത്ത പാമ്പായിരുന്നു ഇത്. ആറടിയോളം നീളമുണ്ടായിരുന്നു. ഫ്രിഡ്ജിന് അടിയിലായിട്ടായിരുന്നു ഈ പാമ്പുണ്ടായിരുന്നത്. ഓസ്‌ട്രേലിയയില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന, എന്നാല്‍ ഏറ്റവും വിഷമേറിയ പാമ്പാണ് ഇത്.

3

കോളിനെ പാമ്പുപിടിക്കാനായി വിളിച്ച് വരുത്തിയിട്ട്, കാര്യം നടത്തിയ ശേഷം പണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൈമലര്‍ത്തി കാണിക്കുകയായിരുന്നു. താന്‍ പണം തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. ഇതൊരു സൗജന്യ സര്‍വീസല്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് തുക അടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതുകൊണ്ട് ഇതിന്റെ തുക എത്രയാണെന്ന് പറഞ്ഞു. അത് തരാമെന്ന് ഇയാള്‍ വാക്കുതരികയും ചെയ്തു. സാധാരണ ഏത് പാമ്പാണെന്ന് തിരിച്ചറിഞ്ഞ്, അതിനെ കുറിച്ച് പറഞ്ഞ് തരാന്‍ ഉപയോക്താക്കളോട് പറയാറുണ്ടെന്നും കോളിന്‍ പറഞ്ഞു.

4

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ വീടുട്ടമസ്ഥന്‍ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. സാധാരണ എല്ലാവരുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. ആ പാമ്പ് അടുക്കളയിലായിരുന്നു. അവിടെ വെച്ചിരുന്ന ഫ്രിഡ്ജിന്റെ പിന്നിലായിട്ടായിരുന്നു പാമ്പുണ്ടായിരുന്നത്. ഒടുവില്‍ അതിനെ പിടിച്ച് ബാഗിലാക്കി. ആ സമയം മുഴുവന്‍ പാമ്പ് എന്നെ കൊല്ലാന്‍ നോക്കുന്നുണ്ടായിരുന്നു. പാമ്പിനെ പിടിച്ച ഉടന്‍ ആ വീട്ടുകാരന്‍ എന്നോട് പറഞ്ഞത് ഇത് സര്‍ക്കാര്‍ സേവനമല്ലേ എന്നാണ്. എല്ലാം സൗജന്യമാണെന്നും, ഇതിന് പണം സര്‍ക്കാര്‍ നല്‍കില്ലേ എന്നുമാണ് അയാള്‍ ചോദിച്ചതെന്നും കോളിജന്‍ പറഞ്ഞു.

5

യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍; മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍; മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍

അയാള്‍ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതോടെ പണം തന്നില്ലെങ്കില്‍ താന്‍ പോവുകയാണെന്ന് അയാളോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ തുറന്നുവിട്ടു. അത് അടുക്കളയിലേക്ക് കയറി പോയി. എനിക്ക് പണം തരില്ലെന്ന് പറഞ്ഞയാള്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. പോലീസ് വരട്ടെ എന്ന നിലപാടിലായിരുന്നു ഞാന്‍. എനിക്ക് തരാനുള്ള പണം അവന്റെ കൈയ്യിലുണ്ടായിരുന്നു. വെറും 500 ഡോളര്‍ പ്രതിഫലമൊന്നുമില്ലായിരുന്നു. വെറും 85 യൂറോ മാത്രമായിരുന്നു പ്രതിഫലം. ജീവന്‍ പണം വെച്ചാണ് ഇവിടെ പാമ്പിനെ പിടിക്കുന്നത്. ഒടുവില്‍ അയാള്‍ തനിക്ക് പണം തന്നു. പാമ്പിനെ വീണ്ടും പിടിച്ചുവെന്നും കോളിന്‍ പറഞ്ഞു.

English summary
australian man catches snake but didn't get payment, he threw snake into customer's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X