റഷ്യ ലോകം കീഴടക്കും; തടയാനാകില്ല!! ബാബ വാംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു, യൂറോപ്പിന്റെ പതനം
മോസ്‌കോ: ലോകം പലപ്പോഴും ചര്‍ച്ച ചെയ്യുന്നതാണ് ബാബ വാംഗയെ കുറിച്ച്. ബള്‍ഗേറിയന്‍ സന്യാസിനിയായ ഇവര്‍ മരിക്കുന്നതിന് മുമ്പ് നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ഥ്യമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ ഉക്രൈന്‍ അധിനിവേശം തുടങ്ങിയതോടെ ബാബ വാംഗയുടെ പഴയ പ്രവചനമാണ് ചര്‍ച്ച. റഷ്യ ലോകത്തിന്റെ രാജാവാകുമെന്നും അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല എന്നുമായിരുന്നു വാംഗയുടെ പ്രവചനം.
Recommended Video
1979ലാണ് ബാബ വാംഗ ഈ പ്രവചനം നടത്തിയത്. 2018ല്‍ ബര്‍മിങ്ഹാം മെയില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. വാംഗയുടെ പ്രവചനങ്ങള്‍ എന്ന പേരില്‍ വ്യാജമായ ചില കാര്യങ്ങളും പ്രചരിക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. 1996ല്‍ 85ാം വയസിലാണ് ബാബ വാംഗ അന്തരിച്ചത്. റഷ്യയെയും പുടിനെയും കുറിച്ച് ബാബ വാംഗ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ...

ബള്‍ഗേറിയക്കാരിയായ ബാബ വാംഗ എഴുത്തുകാരന്‍ വാലന്റൈന്‍ സിദോറോവിനോട് പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ ലോകത്തിന്റെ രാജാവായി മാറുമെന്നാണ് വാംഗയുടെ പ്രവചനം. ആ വേളയില്‍ യൂറോപ്പ് ഉപയോഗ ശൂന്യമായ ഭൂമിയാകുമെന്നും വാംഗ പറഞ്ഞിട്ടുണ്ടത്രെ. താമശകള്‍ പറയാറില്ലാത്ത വാംഗയുടെ വാക്കുകള്‍ പല പ്രമുഖരും ഗൗരവത്തോടെയാണ് എടുക്കാറുള്ളത്.

പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ ഐസിസിന്റെ ഉദയം, അമേരിക്കയും സഖ്യകക്ഷികളും ഞെട്ടിത്തരിച്ച ലോകവ്യാപാര നിലയം-പെന്റഗണ്‍ ആക്രമണം, വ്‌ളാദിമിര്‍ പുടിന്റെ അധികാരത്തിലേക്കുള്ള വളര്‍ച്ച എന്നിവയെല്ലാം നേരത്തെ ബാബ വാംഗ പ്രവചിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എല്ലാം ഐസ് പോലെ ഉരുകിയില്ലാതാകും. ഒന്നൊഴികെ എന്നാണ് റഷ്യയെ കുറിച്ചുള്ള വാംഗയുടെ വാക്കുകള്‍.

എല്ലാം ഉരുകിയില്ലാതാകും. ഒന്നൊഴിക. വ്‌ളാദിമിറിന്റെ മഹത്വം, റഷ്യയുടെ കീര്‍ത്തി. അത് മാത്രം നശിക്കില്ല- എന്ന് ബാബ വാംഗ 1979ല്‍ പ്രവചിച്ചിട്ടുണ്ട് എന്നാണ് ബര്‍മിങ്ഹാം മെയിലിന്റെ റിപ്പോര്‍ട്ട്. 85ാം വയസില്‍ 1996ലാണ് ബാബ വാംഗ മരിച്ചത്. ഒരാള്‍ക്കും റഷ്യയെ തടയാനാകില്ലെന്നും വാംഗ പറഞ്ഞിട്ടുണ്ടത്രെ. 1999ലാണ് പുടിന്‍ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി വരുന്നത്. പിന്നീട് അദ്ദേഹം ലോകത്തെ പ്രധാന നേതാവായി മാറുകയായിരുന്നു.

യൂറോപ്പില്‍ ഏറെ ചര്‍ച്ചയായ ബ്രെക്‌സിറ്റ്, ലോകം നടുങ്ങിയ സെപ്തംബര്‍ 11ലെ ആക്രമണം എന്നിവയെല്ലാം ബാബ വാംഗ പ്രവചിച്ചിരുന്നുവത്രെ. യൂറോപ്പ് ഇന്ന് കാണുന്ന രൂപത്തില്‍ ഏറെ കാലം നില്‍ക്കില്ല എന്നായിരുന്നു വാംഗയുടെ പ്രവചനം. ഇത് ബ്രെക്‌സിറ്റിനെയാണ് സൂചിപ്പിക്കുന്നതെന്ന് വാംഗയുടെ പ്രവചനം വിശ്വസിക്കുന്നവര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പ്പെട്ട ബ്രെക്‌സിറ്റ് വോട്ടെടുപ്പ് നടന്നത് 2016ലാണ്.

ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയ വ്യക്തിയാണ് ബാബ വാംഗ. വളരെ ചെറുപ്പത്തില്‍ ചുഴലിക്കാറ്റില്‍പ്പെട്ടാണ് വാംഗയുടെ കാഴ്ച ശക്തി നഷ്ടമായത്. ദുരന്തത്തില്‍പ്പെട്ട് വാംഗ ദൂരെ ഒരിടത്ത് എത്തിയെന്നും കാഴ്ച നഷ്ടമായി എന്നും ശേഷമാണ് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതെന്നുമാണ് അവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍.
മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

റഷ്യയുടെ ആണവ മുങ്ങിക്കപ്പല്‍ തകരുന്നത് സംബന്ധിച്ചും വാംഗ പറഞ്ഞിരുന്നുവത്രെ. ഒബാമയുടെ പ്രസിഡന്റ് പദവി, ട്രംപിന്റെ അധികാരം എന്നിവ സംബന്ധിച്ചും വാംഗ പ്രവചനം നടത്തിയെന്നും പറയപ്പെടുന്നു. മൂന്നാം ലോക യുദ്ധം സംഭവിക്കുമെന്നാണ് മറ്റൊരു പ്രവചനം. ചൈന 2018ല്‍ ലോകത്തെ പ്രധാന ശക്തിയായി മാറുമെന്നും വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് പ്രചാരണം.

ബാള്‍ക്കനിലെ നോസ്ത്രാഡമസ് എന്നാണ് ബാബ വാംഗയെ വിളിക്കാറ്. ഇപ്പോള്‍ റഷ്യ യുക്രൈനെതിരെ ആക്രമണം തുടങ്ങുകയും ലോകത്തെ വന്‍ ശക്തികള്‍ റഷ്യക്കെതിരെ തിരിയുകയും ചെയ്തിരിക്കെയാണ് വാംഗയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. യുക്രൈനെതിരായ അധിനിവേശം തുടങ്ങുകയും യുക്രൈന്‍ ലോക രാജ്യങ്ങളോട് സഹായം തേടുകയും ചെയ്തിട്ടും റഷ്യക്കെതിരെ സൈനിക നീക്കത്തിന് ഇതുവരെ വന്‍ ശക്തികള്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications