Get Updates
Get notified of breaking news, exclusive insights, and must-see stories!

നോബോളിനെച്ചൊല്ലി തര്‍ക്കം: വിക്കറ്റ് കീപ്പറെ ബാറ്റ്‌സ്മാന്‍ സ്റ്റംപ് കൊണ്ട് അടിച്ചുകൊന്നു!

ധാക്ക: ക്രിക്കറ്റ് മത്സരത്തിനിടയിലെ തര്‍ക്കത്തിനൊടുവില്‍ 16 കാരന്‍ അടിയേറ്റ് മരിച്ചു. ബംഗ്ലാദേശിലെ ധാക്കയിലാണ് ദാരുണമായ സംഭവം നടന്നത്. നോബോളിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലും യുവാവിന്റെ മരണത്തിലും കലാശിച്ചത്. വിക്കറ്റ് കീപ്പറായ ബാബുല്‍ സിക്ദറാണ് കൊല്ലപ്പെട്ടത്. ഇയാളെ ബാറ്റ്‌സ്മാന്‍ സ്റ്റംപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.

ധാക്കയില്‍ നടന്ന മത്സരത്തിനിടെ ബാബുല്‍ സിക്ദര്‍ നോബോള്‍ വിളിച്ചതുമായി ബന്ധപ്പെട്ട് അംപയറുമായി തര്‍ക്കിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് പന്തുകള്‍ നോബോള്‍വ വിളിച്ച അപംയര്‍ ബാറ്റ്‌സ്മാന് അനുകൂലമായി തീരുമാനം എടുക്കുന്നു എന്നായിരുന്നു സിക്ദറിന്റെ പരാതി. ഇത് കേട്ട് പ്രകോപിതനായ ബാറ്റ്‌സ്മാന്‍ സ്റ്റംബ് വലിച്ചൂരി ബാബുല്‍ സിക്ദറിന്റെ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു.

cricket-ball-

അടിയേറ്റ ബാബുല്‍ സിക്ദര്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു എന്ന് പോലീസ് ഓഫീസറായ മഹബൂബ് ഹസന്‍ പറഞ്ഞു. ബാബുല്‍ സിക്ദറിന്റെ മരണവാര്‍ത്തയറിഞ്ഞ ബാറ്റ്‌സ്മാന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ബംഗ്ലാദേശിലെ ഏറ്റവും ജനപ്രിയ കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+