കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു... കപ്പല്‍ തകര്‍ക്കുന്നത് അജ്ഞാത ശക്തികളല്ല രാക്ഷസ തിരമാലകള്‍!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തിന് ഇന്നും അജ്ഞാതമായി നില്‍ക്കുന്ന ഒരേയൊരു പ്രതിഭാസമേയുള്ളൂ. അതാണ് ബെര്‍മുഡ ട്രയാംഗിള്‍. കപ്പലുകള്‍ അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലെ ഒരുപ്രത്യേക മേഖലയില്‍ വച്ച് കാണാതാവുന്ന ഭീതി ജനകമായ പ്രതിഭാസമായിരുന്നു ബെര്‍മുഡ ട്രയാങ്കിള്‍. കേരളത്തില്‍ നിന്ന് ചരിത്രം കുറിച്ച് യാത്ര തുടങ്ങിയ കൈരളി ചരക്കുകപ്പലിന്റെ അവിശ്വസനീയമായ അപ്രത്യക്ഷമാകലിനും കാരണമായി പറഞിരുന്നത് ബെര്‍മുഡ ട്രയാംഗിളായിരുന്നു. കേരളത്തില്‍ വലിയ കോളിളങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.

ഇപ്പോഴിതാ ഇതുവരെ ചുരുളഴിയാത്ത ബെര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇതുവരെ ഈ ദുരൂഹ പ്രതിഭാസത്തെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും കാറ്റിപ്പറത്തുന്ന കണ്ടെത്തലാണ്. ശരിക്കും പറഞ്ഞാല്‍ എണ്ണമറ്റ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍പ്പെട്ടതിന്റെ ചുരുള്‍ കൂടിയാണ് ഇതോടെ അഴിഞ്ഞിരിക്കുന്നത്.

ബെര്‍മുഡ ട്രയാംഗിള്‍

ബെര്‍മുഡ ട്രയാംഗിള്‍

ഫ്‌ളോറിഡ, പ്യൂര്‍ട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ് ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഇതിലൂടെ പോകുന്ന കപ്പലുകള്‍ കാണാതാവുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ കടലിനടിയിലെ കാന്തിക തരംഗം കപ്പലിനെ തകര്‍ത്തെറിയുകയാണെന്നും അതല്ല അന്യഗ്രഹജീവികളോ അജ്ഞാത ശക്തികളോ കപ്പലിനെ ആക്രമിക്കുകയാണെന്നായിരുന്നു കഥകള്‍ പ്രചരിച്ചിരുന്നത്. പലപ്പോഴും ആളുകളെ ഭയപ്പെടുത്താന്‍ വരെ ഈ കഥകള്‍ ഉപയോഗിച്ചിരുന്നു.

എന്താണ് റോഗ് വേവ്‌സ്

എന്താണ് റോഗ് വേവ്‌സ്

കടലിലെ റോഗ് വേവ്‌സ് ആണ് ബെര്‍മുഡ ട്രയാംഗിള്‍ എന്ന അജ്ഞാത പ്രതിഭാസത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 100 അടി ഉയരത്തില്‍ വരെ ഇത് ഉയര്‍ന്ന് വരാമെന്നാണ് നിഗമനം. രാക്ഷസ തിരമാലകള്‍, കൊടുങ്കാറ്റ് തിരമാലകള്‍ എന്നിങ്ങനെയെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്ഗ്ദരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഡോക്യുമെന്ററിയായ ദ ബെര്‍മുഡ ട്രയാംഗിള്‍ എനിഗ്മയില്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.

ഭയക്കേണ്ട സംഗതി

ഭയക്കേണ്ട സംഗതി

ഇതുവരെ കേട്ടതിനേക്കാള്‍ ഭയപ്പെടേണ്ടതാണ് ഈ രാക്ഷസ തിരമാലകളെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശാന്തമായ കടലില്‍ നിന്ന് പെട്ടെന്നാണ് ഇവ ആഞ്ഞടിക്കുക. എത്ര കരുത്തേറിയ കപ്പലായാലും ഇതില്‍ തകര്‍ന്നടിയും 1997ല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്ത് ഇത്തരമൊരു രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. അതേസമയം 1918ല്‍ യുഎസ്എസ് സൈക്ലോപ്‌സ് എന്ന കപ്പല്‍ കാണാതായതും റോഗ് വേവ്‌സ് കാരണമാണ്. നാസികള്‍ ഈ കപ്പല്‍ ആക്രമിച്ചു എന്നായിരുന്നു ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

കാണാതായത് നിരവധി പേര്‍

കാണാതായത് നിരവധി പേര്‍

ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സമുദ്രമേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തലധികം പേരെയാണ് കാണാതായത്. ഇവരൊക്കെ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും പറയാനാവാത്ത സാഹചര്യമാണ്. അതേസമയം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന റോഗ് വേവ് പ്രചനാതീതമാണെന്ന് ഇവര്‍ പറയുന്നു. സാധാരണ തിരമാലയേക്കാള്‍ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. ഏത് ദിശയില്‍ നിന്ന് വേണമെങ്കിലും ഇത് രൂപപ്പെടാം.

അപ്പോള്‍ വിമാനങ്ങളോ?

അപ്പോള്‍ വിമാനങ്ങളോ?

റോഗ് വേവ് കപ്പലുകളെ തകര്‍ക്കുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ ഈ മേഖലയില്‍ നിന്ന് കാണാതായ വിമാനങ്ങളെ കുറിച്ച് എങ്ങനെയാണ് വിശദീകരിക്കുക. കൂറ്റന്‍ തിരമാലകള്‍ ഒരിക്കലും വിമാനത്തെ തകര്‍ക്കുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഇപ്പോഴത്തെ കണ്ടെത്തല്‍ വിശ്വാസയോഗ്യമാണെന്ന് തെളിയിക്കാന്‍ ഇവര്‍ ഇനിയും പ്രയത്‌നിക്കേണ്ടി വരും. അതേസമയം വിഭിന്ന ദിശകളില്‍ നിന്ന് മൂന്ന് രാക്ഷസ തിരമാലകള്‍ ഒന്നിച്ച് സംഭവിക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ തന്നെയാണ് ബെര്‍മുഡ ട്രയാംഗിളെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!

ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!

English summary
Bermuda Triangle mystery solved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X