Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മാത്രമല്ല; മറ്റ് ഏഴ് രാജ്യങ്ങളും മുന്നോട്ട്... സന്തോഷം പ്രകടിപ്പിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍. മറ്റ് ഏഴ് രാജ്യങ്ങള്‍ കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തയ്യാറാകുന്നു എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹെന്‍ പറഞ്ഞു. ലോകത്തെ 165 രാജ്യങ്ങളാണ് ഇസ്രായേലിനെ അംഗീകരിച്ചിട്ടുള്ളത്.

പലസ്തീന്‍ ഭൂപ്രദേശം കൈയ്യേറി നിര്‍മിച്ചതിനാല്‍ ഇസ്രായേലിനെ അംഗീകരിക്കില്ല എന്നാണ് മിക്ക മുസ്ലിം രാജ്യങ്ങളുടെയും നിലപാട്. മാത്രമല്ല, ക്യൂബയും വെനസ്വേലയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇസ്രായേലിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യ ഇതുവരെ തുടര്‍ന്ന് നിലപാട് മാറ്റുന്നു എന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടതോടെ ആഗോള മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണിത്.

saudi

ഇസ്രായേലുമായി എല്ലാ അറബ് രാജ്യങ്ങളെയും അടുപ്പിക്കുക എന്ന ശ്രമത്തിന് അമേരിക്കയാണ് മുന്നിലുള്ളത്. യുഎഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇനിയും നിരവധി രാജ്യങ്ങള്‍ മുഖം തിരിച്ച് നില്‍ക്കവെയാണ് സൗദി തീരുമാനം മാറ്റുന്നുവെന്ന വാര്‍ത്ത.

ഇസ്രായേലുമായി ചര്‍ച്ച നടക്കുന്ന കാര്യം കഴിഞ്ഞ ദിവസം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥിരീകരിച്ചിരുന്നു. പലസ്തീനില്‍ സമാധാനം പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം യുഎന്നില്‍ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

സൗദി മുന്നോട്ട് വച്ച ഉപാധി ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അമേരിക്ക ഇസ്രായേലുമായി ചര്‍ച്ച നടത്തിവരികയാണ്. മുസ്ലിം രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനായാല്‍ ഇസ്രായേലിന് വലിയ സാമ്പത്തിക-വ്യാപാര നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇക്കാര്യമാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിന്ന് ചൈനയെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളും ഇതോടൊപ്പം അമേരിക്ക നടത്തിവരികയാണ്.

ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യങ്ങള്‍

സൗദി അറേബ്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, ബ്രൂണെ, സോമാലിയ തുടങ്ങി ഏഴ് രാജ്യങ്ങളാണ് ഇസ്രായേലുമായി അടുക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ മന്ത്രി പക്ഷേ, ഏതൊക്കെ രാജ്യങ്ങളാണ് എന്ന് എടുത്തുപറഞ്ഞിട്ടില്ല. 1948 മെയ് 14നാണ് ഇസ്രായേല്‍ സ്ഥാപിതമായത്. പലസ്തീന്‍ ഭൂപ്രദേശത്തെ അറബികളെ കുടിയൊഴിപ്പിച്ചായിരുന്നു ഇത്.

193 അംഗ യുഎന്‍ അംഗീകൃത രാജ്യങ്ങളില്‍ 165 രാജ്യങ്ങളാണ് ഇസ്രായേലിനെ അംഗീകരിച്ചിട്ടുള്ളത്. ആദ്യം ഇസ്രായേിനെ അംഗീകരിച്ചത് അമേരിക്കയാണ്. ഹാരി ട്രൂമാന്‍ പ്രസിഡന്റായിരുന്ന വേളയിലായിരുന്നു ഇത്. അറബ് ലീഗിലെ 15 രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. അല്‍ജീരിയ, കോമറോസ്, ജിബൂത്തി, ഇറാഖ്, കുവൈത്ത്, ലബ്‌നാന്‍, ലിബിയ, മൗറിത്താനിയ, ഒമാന്‍, ഖത്തര്‍, സൗദി, സോമാലിയ, സിറിയ, ടുണീഷ്യ, യമന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.

അതേസമയം, ഒഐസിയിലെ അറബ് രാജ്യങ്ങളല്ലാത്ത 10 രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ബ്രൂണെ, ഇന്തോനേഷ്യ, ഇറാന്‍, മലേഷ്യ, മാലദ്വീപ്, മാലി, നൈജര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കാത്തവരാണ്. ക്യൂബ, വടക്കന്‍ കൊറിയ, വെനസ്വേലയും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+