Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ക്രിസ്മസ് ആഘോഷം; മുമ്പ് ആലോചിക്കാനേ സാധിച്ചിരുന്നില്ല... അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യ അടിമുടി മാറിയിരിക്കുന്നു. നടക്കില്ല എന്ന് കരുതിയ പലതും ഇന്ന് സൗദിയില്‍ നടക്കുന്നു. സിനിമാ പ്രദര്‍ശനം തിരിച്ചുവന്നു, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങി... ഇപ്പോള്‍ സൗദിയില്‍ ക്രിസ്മസ് ആഘോഷവും ആരംഭിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്മസ് ആഘോഷം സൗദിയില്‍ ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.

ആഘോഷിക്കുന്നവര്‍ പരസ്യമായി ഒന്നും ചെയ്യാറുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള വസ്തുക്കളെല്ലാം കടകളില്‍ വില്‍പ്പന തുടങ്ങിയിരിക്കുന്നു. സൗദിയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് വിശദമായി അറിയാം...

1

മൂന്ന് വര്‍ഷം മുമ്പ് വരെ സൗദിയില്‍ പരസ്യമായ ക്രിസ്മസ് ആഘോഷം അസാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. സൗദിയിലെ കടകളിലും മാളുകളിലും ക്രിസ്മസ് ട്രീ ഉള്‍പ്പെടെ വില്‍പ്പന നടക്കുന്നുണ്ട്. പ്രവാസികള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള വസ്തുക്കള്‍ രഹസ്യമായി വാങ്ങുകയാണ് ചെയ്തിരുന്നത്. ഫിലിപ്പീന്‍സ്, ലബ്‌നാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തി ജോലി ചെയ്തിരുന്ന ക്രൈസ്തവര്‍ മുമ്പ് പരസ്യമായി ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല.

2

സൗദിയുടെ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഏറ്റെടുത്തതോടെ നടപടികള്‍ സുതാര്യമായത്. പല നിയന്ത്രണങ്ങളും സൗദി എടുത്തുമാറ്റി. ഇപ്പോള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള വസ്തുക്കളെല്ലാം കടകളില്‍ ലഭ്യമാണ്. കേക്കും വിവിധ നിറത്തിനുള്ള ലൈറ്റുകളും വില്‍പ്പന നടത്തുന്ന സൗദിയിലെ സ്റ്റോറുകളുടെ ചിത്രങ്ങള്‍ യൂറോപ്പിലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

3

ക്രിസ്മസ് ആഘോഷത്തിനുള്ള അലങ്കാര വസ്തുക്കള്‍ സൗദി അറേബ്യയില്‍ നേരത്തെ ചില കടകളില്‍ രഹസ്യമായിട്ടാണ് വിറ്റിരുന്നത്. ആഘോഷം പ്രവാസികള്‍ മാത്രമുള്ള സ്ഥലങ്ങളിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പല മാളുകളിലും കേക്കും ക്രിസ്മസ് ട്രീയുമെല്ലാം വില്‍ക്കുന്നുണ്ടെന്ന് ലബ്‌നാനില്‍ നിന്നുള്ള അലൈന്‍ കരം അറബ് ന്യൂസിനോട് പറഞ്ഞു.

4

അതേസമയം, സൗദി ഭരണകൂടത്തിന്റെ നടപടി ഇപ്പോള്‍ ഭയപ്പെടുന്നില്ലെന്നും എന്നാല്‍ ചില പ്രദേശവാസികള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ആശങ്ക എന്നും പ്രവാസികളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ പ്രധാന മാധ്യമമായ അറബ് ന്യൂസ് ഇത്തവണ ക്രിസ്മസ് എഡിഷന്‍ പ്രത്യേകം പ്രസിദ്ധീകരിച്ചതും വേറിട്ട അനുഭവമായി.

5

2016ലാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030 എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി വലിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുള്ള സമൂഹമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മാത്രമല്ല, സൗദിയുടെ സാമ്പത്തിക രംഗം അടിമുടി മാറ്റാനും ബിന്‍ സല്‍മാന്‍ പദ്ധതിയിടുന്നു.

6

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് ബിന്‍ സല്‍മാന്‍ ആദ്യം നടപ്പാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനും നടപടിയുണ്ടായി. സിനിമാ ശാലകള്‍ വീണ്ടും തുറന്നു. സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെല്ലാം.

7

വിനോദ ആവശ്യങ്ങള്‍ക്കായി സൗദിയിലുള്ളവര്‍ അയല്‍ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നു പതിവ്. സൗദിയില്‍ തന്നെ ആഘോഷങ്ങള്‍ക്ക് അവസരം ഒരുക്കിയാല്‍ ഇത്തരത്തില്‍ പുറത്തേക്ക് പോകുന്ന പണം തടഞ്ഞു നിര്‍ത്താമെന്ന് ഭരണകൂടം കരുതി. മാത്രമല്ല, കൂടുതല്‍ കായിക വിനോദങ്ങള്‍ സൗദിയില്‍ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാന്‍ സൗദി ശ്രമം നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+