Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലാക്ക് പാന്തര്‍ താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു, മരണകാരണം അര്‍ബുദം, മാര്‍വലിന്റെ സൂപ്പര്‍താരം!

വാഷിംഗ്ടണ്‍: ഹോളിവുഡ് ചിത്രം ബ്ലാക്പാന്തറിലൂടെയും അവഞ്ചേഴ്‌സിന്റെയും ലോകം മുഴുവന്‍ ആരാധകരെയുണ്ടാക്കിയ ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. വന്‍കുടലിലെ അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം. അദ്ദേഹത്തിന് 43 വയസ്സായിരുന്നു. ഹോളിവുഡിലെ എമര്‍ജിംഗ് താരങ്ങളില്‍ പ്രമുഖനായിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കിടയിലെ ഐക്കണായിരുന്ന ജാക്കി റോബിന്‍സണ്‍, ജെയിംസ് ബ്രൗണ്‍ എന്നിവരെ അനശ്വരമാക്കിയ നടനാണ് ബോസ്മാന്‍. ഇതിന് ശേഷം അദ്ദേഹം ബ്ലാക്ക് പാന്തറായി എത്തിയത്.

Recommended Video

cmsvideo
    Chadwick Boseman's Avengers Costars Mark Ruffalo, Brie Larson & Chris Evans Mourn Him
    1

    ഹോളിവുഡിലെ ഏറ്റവും വലിയ സിനിമാറ്റിക് ബ്രാന്‍ഡായ മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ താരമായിരുന്നു ബോസ്മാന്‍. മാര്‍വലിന്റെ ബ്ലാക്ക് പാന്തര്‍ എന്ന ചിത്രം ആഗോള തലത്തില്‍ തന്നെ വലിയ വിജയമായിരുന്നു. കറുത്ത വര്‍ഗക്കാരുടെ സംസ്‌കാരം കൃത്യമായി വരച്ച് കാട്ടിയതിന് പ്രശംസയും ചിത്രം നേടിയിരുന്നു. ബ്ലാക് പാന്തര്‍ അഥവാ ടി ചല എന്ന വേഷം ബോസ്മാന്‍ അതിഗംഭീരമായിട്ടായിരുന്നു അവതരിപ്പിച്ചത്. പിന്നീട് ഈ വേഷം മാര്‍വെലിന്റെ തന്നെ അവഞ്ചേഴ്‌സ് സീരിസിലും ബോസ്മാന്‍ ആവര്‍ത്തിച്ചു.

    ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ബോസ്മാന്റെ പ്രതിനിധി പറഞ്ഞു. കൂടെ ഭാര്യയും കുടുംബവും ഉണ്ടായിരുന്നു. നാല് വര്‍ഷമായി ചാഡ്‌വിക് ബോസ്മാന്‍ ക്യാന്‍സറിന് ചികിത്സ നടത്തി കൊണ്ടിരിക്കുകയായിരുന്നു. തന്റെ സിനിമകളിലൂടെയാണ് ബോസ്മാന്‍ യഥാര്‍ത്ഥ പോരാട്ടങ്ങളെ കാണിച്ച് തന്നത്. അതെല്ലാം നിങ്ങള്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുന്നവയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. രോഗത്തിനിടയിലും വേദന സഹിച്ചായിരുന്നു ബോസ്മാന്‍ പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ബ്ലാക് പാന്തറിലെ ടി ചലയെ അവതരിപ്പിക്കാന്‍ സാധിച്ചത് കരിയറിലെ വലിയൊരു അംഗീകാരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

    അതേസമയം ചാഡ്‌വിക് ബോസ്മാന്‍ പരസ്യമായി രോഗത്തെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഭാരം കുറച്ച് മെലിഞ്ഞ രീതിയിലുള്ള ബോസ്മാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. 2013ലാണ് ബോസ്മാന് കരിയറിലെ ആദ്യ ബ്രേക്ക് കിട്ടുന്നത്. ബേസ്‌ബോള്‍ താരം റോബിന്‍സണെ അവതരിപ്പിച്ചാണ് അദ്ദേഹം പ്രശസ്തനായത്. റോബിന്‍സന്‍ ഡേ രാജ്യം ആഘോഷിക്കുന്ന ദിവസം തന്നെയാണ് ബോസ്മാനും വിടപറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+