കുക്കുമ്പറിനെ 'കുക്കര്‍ ബോംബ്' എന്ന് തെറ്റി ഉച്ഛരിച്ചു; നാല് വയസ്സുകാരനെ 'തീവ്രവാദിയാക്കി'
ലണ്ടന്‍: കുക്കുമ്പറിന്റെ പേര് 'കുക്കര്‍ ബോംബ്' എന്ന് തെറ്റിച്ച് ഉച്ഛരിച്ച നാല് വയസ്സുകാരനെ തീവ്രവാദ വിരുദ്ധ പദ്ധതിയിലേക്കയച്ചു. എഷ്യക്കാരനായ കുട്ടിയാണ് സ്‌കൂള്‍ അധികൃതരുടെ നടപടിക്ക് ഇരയായത്. ഇതിനെതിരെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗതെത്തി.
ഭീകരവിരുദ്ധ നിയമവും സുരക്ഷാ നിയമവും പ്രാബല്യത്തില്‍ വന്നതില്‍ പിന്നെ അധ്യാപകര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. 2012 ഡിസംബര്‍ മുല്‍ 2015 ഡിസംബര്‍ വരെ 15 വയസ്സില്‍ താഴെയുള്ള രണ്ടായിരത്തോളം കുട്ടികളെ ഇത്തപരത്തില്‍ മിതവാദിയാക്കാനുള്ള പദ്ധതിയിലേക്ക് അയച്ചിരുന്നു.

പച്ചക്കറി കത്തി ഉപയോഗിച്ച് നുറുക്കുന്നയാളുടെ ചിത്രവും എന്താണെന്ന് ചോദിച്ചപ്പോള്‍ കുക്കര്‍ ബോംബ് എന്നാണ് കുട്ടി പറഞ്ഞതെന്നും സ്‌ക്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ കാര്യം അധികൃതര്‍ ഹോം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍ കുട്ടിക്കെതിരെ നടപടി വേണ്ടെന്നാണ് പോലീസിന്റെയും സാമൂഹ്യ സേവന വിഭാഗത്തിന്റെയും തീരുമാനം. തമാശയെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ് ഈ സംഭവത്തെ തള്ളി കളഞ്ഞെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ട് നടപടി സ്വീകരിച്ചതായി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കുട്ടിയെ തന്റെ അടുത്തു നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.












Click it and Unblock the Notifications