പത്തു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന് ഹൃദയം പുറത്തെടുത്തു;പ്രതി ദുര്‍മന്ത്രവാദിയെന്ന് സംശയം
ബ്രസീല്‍: ബ്രസീസില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നശേഷം ഹൃദയം പുറത്തെടുത്തു. ബ്രസീലിലെ മിനായിസ് ജെറൈയ്‌സില്‍ ജൂണ്‍ ഒന്നിനാണ് സംഭവം. റിയാനോ അപ്പാരിസിഡ കാന്‍ഡിഡയാണ് ദാരുണമായ രീതയില്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെയ്ക്കു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ജെയ്‌റോലോപ്‌സ് (42) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ബ്യുനോ പോളിസിലെ ഫാമില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ ദുര്‍മന്ത്രം വാദം നടത്തിവരുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബ്രസീലിലെ ഒരു പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കുന്ന ടാറ്റൂ പ്രതിയുടെ ദേഹപരിശോധനയില്‍ കണ്ടെത്തിയതാണ് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമാവാം കുഞ്ഞിനെ കൊന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

കുട്ടിയെ പീഡിപ്പിച്ചു കൊന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയ ഫാമിനുളളില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് വ്യോമ മാര്‍ഗ്ഗമെത്തിയാണ് അറസ്റ്റു ചെയ്തത്. നൂറു കണക്കിനു ജനങ്ങള്‍ ഇയാളെ വകവരുത്താന്‍ കാത്തു നിന്നതിനാലാണിതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ അമ്മയെ നഷ്ടപ്പെട്ട കുട്ടി അച്ഛനോടും അമ്മൂമ്മയോടുമൊപ്പമായിരുന്നു താമസം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു












Click it and Unblock the Notifications