ബ്രിട്ടനില്‍ പോളിംഗ് ആരംഭിച്ചു, റിഷി സുനാക് തോല്‍ക്കും? ഉറപ്പിച്ച് കീര്‍ സ്റ്റാര്‍മര്‍
ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക പോളിംഗ് ആരംഭിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തെ തന്നെ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് മാറ്റുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത്തവണ ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്നാണ് പ്രവചനം. റിഷി സുനാകിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴുമെന്നും പോളുകള്‍ പറയുന്നു. 14 വര്‍ഷമായി ബ്രിട്ടന് ഭരിക്കുന്നത് കണ്‍സര്‍വേറ്റീവുകളാണ്.
ലേബര്‍ പാര്‍ട്ടി ഇത്തവണ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണ വന്‍ ഭൂരിപക്ഷം ലഭിക്കുന്ന അഭപ്രായ സര്‍വേകളെല്ലാം പറയുന്നത്. മൃഗീയ ഭൂരിപക്ഷം ലേബര്‍ പാര്‍ട്ടിക്ക് നല്‍കരുതെന്ന് സുനാക് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത് തോല്‍വി ഉറപ്പിക്കുന്നതായിരുന്നു. നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്നാണ് സുനാക് പറഞ്ഞത്.

ബ്രിട്ടനിലെ വോട്ടെടുപ്പ് ഇങ്ങനെ
650 പാര്‍ലമെന്ററി സീറ്റുകളാണ് ഉള്ളത്. ഇംഗ്ലണ്ട്, സ്കോട്ലന്ഡ്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങിയ ഇടങ്ങളിലായിട്ടാണ് ഇത്രയും മണ്ഡലങ്ങളുള്ളത്. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് മണി വരെ പോളിംഗ് സ്റ്റേഷനുകള്‍ തുറന്നിരിക്കും.
മൊത്തം 40000 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 46 മില്യണ്‍ വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. പുതിയ വോട്ടര്‍ ഐഡിയും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം നാളെ തന്നെ തിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും
സാധ്യത ആര്‍ക്ക്
ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാവുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. ഇടതുപക്ഷ-സോഷ്യലിസ്റ്റ് അനുഭാവമുള്ള പാര്‍ട്ടിയാണ് ലേബര്‍. കണ്‍സര്‍വേറ്റീവുകള്‍ അഥവാ ടോറികള്‍ ഇത്തവണ പ്രതിരോധത്തിലാണ്.
വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെ റിഷി സുനാകിന് തിരിച്ചടിയാണ്. പുതിയ അവസരങ്ങളും പ്രതീക്ഷകളും വാഗ്ദാനം ചെയ്താണ് സ്റ്റാര്‍മര്‍ പ്രചാരണം നടത്തിയത്.
സ്വന്തം മണ്ഡലത്തിലും തോല്‍വി?
കാലാവധി തീരും മുമ്പേ തന്നെ സുനാക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജയിക്കാമെന്നുള്ള തന്ത്രത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം ഉണ്ടാവില്ലെന്ന് സുനാക് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് മഹാഭൂരിപക്ഷം ലേബറിന് നല്‍കരുതെന്നാണ് അഭ്യര്‍ത്ഥന. അതേസമയം റിഷി സുനാകിന്റെ തന്ത്രങ്ങളൊന്നും വിജയിച്ചിട്ടില്ല.
സ്വന്തം മണ്ഡലമായ റിച്ച്മോണ്ട് ആന്‍ഡ് നോര്‍ത്താലര്‍ട്ടനില്‍ വരെ സുനാക് പരാജയപ്പെടുമെന്നാണ് അഭ്യൂഹങ്ങള്‍. 2019ല്‍ 27000 വോട്ടിന് സുനാക് ജയിച്ച മണ്ഡലമാണിത്. കണ്‍സര്‍വേറ്റീവുകള്‍ ഇവ തള്ളുന്നുണ്ടെങ്കിലും സുനാകിന്റെ വിശ്വസ്തര്‍ അദ്ദേഹം ഇവിടെ നടക്കുന്ന കടുത്ത മത്സരത്തില്‍ ആശങ്കയിലാണെന്ന് സ്ഥിരീകരിച്ചതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ ജയം ഇങ്ങനെ
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ വന്‍ ജയം നേടിയിരുന്നു. 365 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. 80 സീറ്റിന്റെ ഭൂരിപക്ഷം പാര്‍ട്ടിക്കുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടി 202 സീറ്റായിരുന്നു നേടിയത്.
എസ്എന്‍പി 48 സീറ്റുകളും, ലിബറല്‍ ഡെമോക്രാറ്റ്സ് പതിനൊന്ന് സീറ്റുകളും നേടിയത്. എന്നാല്‍ കണ്ര്വേറ്റീവുകളുടെ എട്ട് വര്‍ഷത്തെ ഭരണത്തില്‍ അഞ്ച് പ്രധാനമന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇതെല്ലാം വോട്ടര്‍മാരെ അകറ്റിയെന്നാണ് സൂചന.
ആരാണ് കീര്‍ സ്റ്റാര്‍മര്‍
ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാര്‍മര്‍ ബ്രിട്ടനെ സംബന്ധിച്ച് പുതിയൊരു പ്രതീക്ഷയാണ്. 2020ല്‍ ജെറമി കോര്‍ബിനില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടിയുടെ സുപ്രധാന നേതൃപദവി ഏറ്റെടുത്തത്. പാര്‍ട്ടിയില്‍ നിന്ന് ജൂതവിരുദ്ധത ഇല്ലാതാക്കുകയും, നിലപാടില്‍ ഉറച്ചുനിന്നുള്ള നേതൃത്വവുമാണ് സ്റ്റാര്‍മറെ പാര്‍ട്ടിയിലും പൊതുമധ്യത്തിലും പ്രിയങ്കരനാക്കിയത്.
സറേയിലെ ഒരു തൊഴിലാളി കുടുംബത്തിലാണ് സ്റ്റാര്‍മര്‍ ജനിച്ചത്. ഒരുപാട് കഷ്ടപാടുകള്‍ കടന്നാണ് അദ്ദേഹം ഇവിടെ വരെയെത്തിയത്. പിതാവുമായി അത്ര നല്ല ബന്ധം സ്റ്റാര്‍മര്‍ക്ക് ഇല്ലായിരുന്നു.അമ്മ ഒരു നഴ്സായിരുന്നു. പക്ഷേ നിത്യരോഗിയായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകനായ കീര്‍ ഹാര്‍ഡിയോട് ആദരസൂചകമായിട്ടാണ് സോഷ്യലിസ്റ്റുകളായ സ്റ്റാര്‍മറിന്റെ മാതാപിതാക്കള്‍ ആ പേര് നല്‍കിയത്.
മൂന്ന് ദശാബ്ദം നീണ്ട അഭിഭാഷക കരിയറില്‍ മനുഷ്യാവകാശ കേസുകളിലാണ് അദ്ദേഹം വാദിക്കാനെത്തിയത്. കരിബീയയിലും ആഫ്രിക്കയിലും വധശിക്ഷ കാത്ത് കഴിയുന്ന തടവുകാര്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഇടപെട്ടിരുന്നത്. ക്രിമിനല്‍ നീതി ന്യായവ്യവസ്ഥയ്ക്ക് സ്റ്റാര്‍മര്‍ നല്കിയ സംഭാവനകളുടെ പേര് അദ്ദേഹം ബ്രിട്ടീഷ് രാജ്ഞി ആദരിച്ചിരുന്നു.
വളരെ വൈകിയാണ് സ്റ്റാര്‍മര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 52ാം വയസ്സിലായിരുന്നു പ്രവേശനം. ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. അഭിഭാഷകനെന്ന നിലയിലെ മികവാണ് രാഷ്ട്രീയത്തിലും ശോഭിക്കാന്‍ കീര്‍ സ്റ്റാര്‍മറെ സഹായിച്ചത്. ലേബര്‍ നേതാവ് ജെറമി കോര്ബിന് കീഴില്‍ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
ആരോഗ്യമേഖലയിലെ കൂടുതല്‍ നിയമനങ്ങള്‍, അധിക നികുതി കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങളും സ്റ്റാര്‍മര്‍ മുന്നോട്ട് വെച്ചിരുന്നു. അതുപോലെ അനധികൃത കുടിയേറ്റം തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വീടുകള്‍, പാര്‍പ്പിട പദ്ധതി, വിദ്യാഭ്യാസ 6500 അധ്യാപകരെ നിയമിക്കുന്നതും അവര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള മാര്‍ഗങ്ങളുമെല്ലാം സ്റ്റാര്‍മര്‍ പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications