കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനെ വിറപ്പിച്ച് പുതു തരംഗം, ഒമൈക്രോണിന്റെ വന്‍ കുതിപ്പ്, ഒറ്റയടിക്ക് കൂടിയത് 10000 കേസുകള്‍

Google Oneindia Malayalam News

ലണ്ടന്‍: ഒമൈക്രോണ്‍ കേസുകളില്‍ വിറച്ച് ബ്രിട്ടന്‍. പുതിയൊരു തരംഗം ജനുവരിയില്‍ ഉണ്ടാവുമെന്ന പ്രവചനം ഇതോടെ സത്യമാകുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച റെക്കോര്‍ഡ് തലത്തിലുള്ള വര്‍ധനവിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. ലണ്ടനില്‍ അതിജാഗ്രതയാണ്. ലണ്ടനിലെ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ് വലിയ ഭീതിയിലാണ്. വെള്ളിയാഴ്ച്ച തരംഗമെന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. 25000 ഒമൈക്രോണ്‍ വേരിയന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ പതിനായിരം കേസുകളാണ് വര്‍ധിച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആകെ ആശങ്കയിലാണ്. എങ്ങനെ ഈ ഒമൈക്രോണിനെ നേരിടണമെന്നും അറിയാത്ത അവസ്ഥയിലാണ് ബ്രിട്ടന്‍.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

1

ഏഴ് പേരാണ് ഒമൈക്രോണ്‍ ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചത്. തലേദിവസത്തെ പരിഗണിക്കുമ്പോള്‍ ഒരു മരണം കൂടി വര്‍ധിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തുന്ന ഒമൈക്രോണ്‍ കേസുകളില്‍ ഇതുവരെ കാണാത്ത തരത്തിലാണ് കുതിപ്പുണ്ടായിരിക്കുന്നത്. 65 ശതമാനത്തില്‍ നിന്ന് 85 ശതമാനത്തിലേക്കാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ട കേസുകളുടെ എണ്ണം വര്‍ധിച്ചത്. ആയിരകണക്കിന് പേരെ ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്ന് സര്‍ക്കാരിന്റെ സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് പറയുന്നു. നിത്യേനയാണ് ആയിരങ്ങളെ ഒമൈക്രോണ്‍ ബാധിക്കുന്നത്. ഇതിന്റെ കണക്ക് പൂര്‍ണമായും ലഭ്യമായിട്ടില്ലെന്നും അഡൈ്വസറി ഗ്രൂപ്പ് പറയുന്നു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും സര്‍ക്കാരും പുതിയ വകഭേദത്തില്‍ സമ്മര്‍ദത്തിലാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരില്ലെന്നും, ബ്രിട്ടനില്‍ മൂവായിരം കേസുകള്‍ വരെ നിത്യേന ഉണ്ടാവുമെന്നാണ് ഇതേ അഡൈ്വസറി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നത്. ജനുവരിയില്‍ വാക്‌സിനേഷന്‍ ശക്തമാകുന്നതിന് മുമ്പ് യുകെയില്‍ നിത്യേന നാലായിരം കേസുകള്‍ വെച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. അതേസമയം ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമത ഭീഷണി നേരിടുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി അദ്ദേഹം കൊണ്ട് വന്ന ചില നടപടികളെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഫ്‌റോസ്റ്റ് രാജിവെക്കുകയും ചെയ്തു.

ഫ്‌റോസ്റ്റ് രാജിവെച്ചത് ജോണ്‍സന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്. അതേസമയം എത്രത്തോളം തീവ്രമാകും ഒമൈക്രോണെന്ന് ഇപ്പോഴും പറയാനാവാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഉപദേഷ്ടാക്കള്‍ പറയുന്നു. ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് ചെറിയ തോതില്‍ ഒമൈക്രോണ്‍ കേസുകളില്‍ കുറവുണ്ട്. എന്നാലും കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ആശുപത്രികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ലണ്ടനില്‍ ഈ വാരം മുപ്പത് ശതമാനത്തോളമാണ് കൊവിഡ് കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചത്. ഇത് ഗുരുതരമായ സംഭവമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ലണ്ടനില്‍ നല്ല രീതിയില്‍ തന്നെയുണ്ട്. അത് പ്രശ്‌നം വഷളാക്കുന്നുണ്ടെന്നും മേയര്‍ പറയുന്നു. ലേബര്‍ പാര്‍ട്ടിയുടെ മേയറാണ് സാദിഖ് ഖാന്‍. ജനുവരിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നപ്പോള്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞത് അദ്ദേഹം ഓര്‍മപ്പെടുത്തി. ലണ്ടനിലെ പുതിയ കേസുകളില്‍ 80 ശതമാനവും ഒമൈക്രോണ്‍ കേസുകളാണ്. അതേസമയം ബോറിസ് ജോണ്‍സന്‍ വിവിധ ഭരണകര്‍ത്താക്കളുടെ അടിയന്തര യോഗവും ചേര്‍ന്നിട്ടുണ്ട്. സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ്, പശ്ചിമ അയര്‍ലന്‍ഡ് ഭരണാധികാരികളുമായിട്ടായിരുന്നു ചര്‍ച്ച. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് പ്ലാന്‍.

റെസ്റ്റോറന്റുകളും ബാറുകളും ഔട്ട്‌ഡോര്‍ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ആറ് പേര്‍ മാത്രം പരമാവധി ഒത്തുച്ചേരാം. ഈ നിയന്ത്രണങ്ങള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍ ലോക്ഡൗണിലേക്ക് പോകാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നില്ലെന്നും, അത് ചെയ്യില്ലെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രോഗികളാണ് ഈ വാരാന്ത്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. 44.4 ശതമാനത്തോളമാണ് കേസുകള്‍ ഒരാഴ്ച്ചയ്ക്കിടെ ഉയര്‍ന്നത്. പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ജനങ്ങള്‍ ആകെ രോഷത്തിലാണ്. പ്രതിഷേധക്കാരുമായി പോലീസ് പ്രധാനമന്ത്രിയുടെ ഡ്രൗണിംഗ് സ്ട്രീറ്റിലെ ഓഫീസിനടുത്ത് ഏറ്റുമുട്ടി. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

തൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പംതൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം

English summary
britain on omicron scare, cases increases to 25000 per day, people's against restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X