ബ്രിട്ടനില്‍ വരാന്‍ പോകുന്നത് ഒമൈക്രോണ്‍ തരംഗം, ജനുവരിയില്‍ കേസുകള്‍ കൂടും, മുന്നറിയിപ്പ്
ലണ്ടന്‍: ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥ തരംഗം വരാന്‍ പോകുന്നതേയുള്ളൂവെന്ന് പഠനങ്ങള്‍. നിലവില്‍ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളുള്ള ബ്രിട്ടനിലാണ് ഞെട്ടിപ്പിക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനില്‍ വലിയൊരു തരംഗം ആഞ്ഞടിക്കുമെന്ന് സയന്റിഫിക് അനാലിസിസില്‍ പറയുന്നു. ജനുവരിയിലായിരിക്കും ആ തരംഗം അതിരൂക്ഷമായി ബ്രിട്ടനില്‍ അനുഭവപ്പെടുകയെന്ന് പഠനങ്ങള്‍ പറയുന്നു. ആള്‍കൂട്ടങ്ങളെയും സാമൂഹിക ഒത്തുചേരലുകളെയും നിയന്ത്രിച്ചില്ലെങ്കില്‍ വലിയൊരു തരംഗം ബ്രിട്ടനില്‍ കാണാന്‍ സാധിക്കും. അത് ബ്രിട്ടീഷ് ആരോഗ്യ മേഖലയ്ക്ക് തന്നെ വലിയ വെല്ലുവിളിയാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടനില്‍ ഇപ്പോള്‍ ഒമൈക്രോണ്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന വേഗത പരിശോധിക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധരും മുന്നരിയിപ്പ് നല്‍കുന്നു. അതേസമയം ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഗുരുതരമായ കൊവിഡ് രോഗികള്‍ എത്രത്തോളമുണ്ടാകുമെന്ന് ഇപ്പോഴും പ്രവചിക്കാനാവാത്ത അവസ്ഥയിലാണ്. കേസുകള്‍ ധാരാളമുണ്ടാകും. ഒമൈക്രോണിന് തീവ്ര വ്യാപന ശേഷിയുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ രോഗലക്ഷണങ്ങളിലേക്ക് നയിക്കുമോ എന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വാക്‌സിനേഷന്‍ പതിയെ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബ്രിട്ടനെ പ്രതികൂലമായി ബാധിച്ചേക്കാം. ആരോഗ്യ മേഖലയ്ക്ക് ഇത് വലിയ വെല്ലുവിളി കൂടിയാണ്.
വെള്ളിയാഴ്ച്ചത്തെ കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് വേഗത്തിലാണ് ഒമൈക്രോണ്‍ ബ്രിട്ടനിലാകെ വ്യാപിക്കുന്നത്. വെള്ളിയാഴ്ച്ച മാത്രം 448 പുതിയ ഒമൈക്രോണ്‍ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1265 രോഗികളാണ് ഒമൈക്രോണ്‍ ബാധിച്ച് ബ്രിട്ടനിലുള്ളത്. ഇത് മറ്റേത് രാജ്യത്തേക്കാളും മുന്നിലാണ്. ദക്ഷിണാഫ്രിക്കയാണ് തൊട്ടുപിന്നില്‍ ഉള്ളത്. ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് ഒമൈക്രോണ്‍ തരംഗത്തെ തന്നെ ബ്രിട്ടനില്‍ പ്രതീക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധനായ ഡോ നിക് ഡേവീസ് പറയുന്നു. ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് വാക്‌സിനെടുത്തവരില്‍ ഒമൈക്രോണിന്റെ തീവ്രത വളരെ കുറവാണ്. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് വരേണ്ട കേസുകള്‍ കാര്യമായി കുറയുന്നത്.
ആശുപത്രിയിലെത്തുന്ന കേസുകള്‍ വര്‍ധിച്ചാല്‍ അത് ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഓരോ രണ്ടര ദിവസം കൂടുമ്പോഴും ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാവുകയാണ്. ബ്രിട്ടനില്‍ നിലവില്‍ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഡെല്‍റ്റ കേസുകളേക്കാള്‍ വളരെ മുന്നിലെത്തും ഒമൈക്രോണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടെ, എന്നാല്‍ ശക്തമായ വ്യാപനങ്ങളുള്ള ഒമൈക്രോണ്‍ തരംഗം അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്ന് ഡോ റോസന്ന ബര്‍നാര്‍ഡ് പറയുന്നു. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാസ്‌കുകളും സാമൂഹിക അകലവും നിര്‍ബന്ധമാക്കണമെന്ന് ഇവര്‍ പറയുന്നു.
ബൂസ്റ്റര്‍ ഡോസുകള്‍ അടക്കം ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇന്‍ഡോര്‍ വേദികളില്‍ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. തിയേറ്ററുകള്‍, സിനിമാ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍, മ്യൂസിയങ്ങള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാണ്. ഒമൈക്രോണ്‍ വ്യാപനം കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം രീതിയും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ച മുതല്‍ പല പൊതുവേദികളിലും പ്രവേശനം വേണമെങ്കില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കും. യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി നേരത്തെ ബൂസ്റ്റര്‍ ഡോസുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് വെലിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications