ദുബായില്‍ 'കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട' വിദേശ വനിത ബലാത്സംഗം ചെയ്യപ്പെട്ടതല്ല, പരസ്പരം സമ്മതത്തോടെ?
കുറ്റാരോപിതരില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്
ദുബായ്: കഴിഞ്ഞ മാസമാണ് ബ്രിട്ടീഷുകാരിയായ സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. തന്നെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി.
എന്നാല്‍ ഇപ്പോള്‍ വിശദമായ അന്വേ,ണത്തിന് ശേഷം പോലീസ് കണ്ടെത്തിയത് വേറെ ഒരു കാര്യമാണ്. ബലാത്സംഗം ഒന്നും നടന്നിട്ടില്ല, എല്ലാം പരസ്പര സമ്മതപ്രകാരം ആയിരുന്നത്രെ.
എന്തായാലും ഈ കേസില്‍ ഇനി തുടര്‍ നിയമനടപടികളൊന്നും ഇല്ലെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

പരാതി
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ബ്രിട്ടീഷുകാരിയായ വനിത പരാതിയുമായി രംഗത്ത് വന്നത്. അല്‍ ബാര്‍ഷ പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു ഇവര്‍ പരാതി നല്‍കിയത്.

ബലാത്സംഗം
രണ്ട് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ പറയുന്ന രണ്ട് പേരും ബ്രിട്ടീഷുകാര്‍ തന്നെ ആയിരുന്നു.

പാസ്‌പോര്‍ട്ട്
കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരുടേയും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിരുന്നു. കുറ്റാരോപിതരായ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചോദ്യം ചെയ്തപ്പോള്‍
പരാതിക്കാരിയായ യുവതിയേയും കുറ്റാരോപിതരായ രണ്ട് പേരേയും പോലീസ് വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് സത്യം വെളിപ്പെട്ടത്. ബലാത്സംഗം നടന്നിട്ടില്ല.

സമ്മതത്തോടെ
മൂന്ന് പേരും പരസ്പരം സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്ന കാര്യം ചോദ്യം ചെയ്യലില്‍ തന്നെ വ്യക്തമായി. ഇതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വീഡിയോ തെളിവായി
എന്താണ് സംഭവിച്ചത് എന്നതിന് വേറേയും കൃത്യമായ ഒരു തെളിവുണ്ടായിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ ആയിരുന്നു അത്.












Click it and Unblock the Notifications