കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചിട്ടു

  • By Soorya Chandran
Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് ജീവനോടെ കുഴിച്ചിട്ടു. ഭാഗ്യം കൊണ്ട് പെണ്‍കുട്ടി മണ്ണ് മാറ്റി രക്ഷപ്പെട്ടു.

പഞ്ചാബിലെ തോബ ടെക് സിങ് എന്ന സ്ഥലത്താണ് 13 കാരിയായ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി മരിച്ചു എന്ന് കരുതിയാണ് ഇവര്‍ കുഴിച്ചിട്ടത്.

Pakistan Map

ബോധം വന്നപ്പോള്‍ എങ്ങനെയോ മണ്ണ് നീക്കിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ഉടന്‍ തന്നെ കരഞ്ഞ് വിളിച്ച പെണ്‍കുട്ടിയെ അതുവഴി കടന്നുപോയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പോലീസ് ആദ്യം പരാതി അന്വേഷിക്കാന്‍ തയ്യാറായില്ല എന്ന് ആക്ഷേപമുണ്ട്. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ പരിഗണിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരാതി സെല്ലും അറസ്റ്റിന് ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ച് പാകിസ്താനില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബലാത്സംഗ കോസുകളില്‍ 400 ശതമാനമാണത്രെ വര്‍ദ്ധന. കഴിഞ്ഞ മാസം ലാഹോറില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും തിരികൊളുത്തിയിരുന്നു.

English summary
13-year-old girl has managed to dig herself out of a grave after she was allegedly raped and buried alive by two men in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X