ഒരിക്കല്‍ അല്ല ജോലി പോയത് നാല് തവണ, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കുറിപ്പ് വൈറല്‍
വാഷിംഗ്ടണ്‍: ടെക് കമ്പനികള്‍ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇപ്പോഴും തുടരുകയാണ്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവരെല്ലാം വന്‍ തോതിലാണ് ജീവനക്കാരെ പുറത്താക്കിയത്. അതേസമയം ഒന്നോ രണ്ടോ തവണ കമ്പനികളില്‍ നിന്ന് പുറത്താക്കിയവരുണ്ടെങ്കില്‍ തകര്‍ന്ന് പോകും.
പക്ഷേ നാല് തവണ പുറത്താക്കല്‍ നേരിട്ട ഒരാളാണെങ്കില്‍ എന്ത് ചെയ്യും. കാലിഫോര്‍ണിയയില്‍ നിന്നുള്ള 33കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കാണ് ഈ നിര്‍ഭാഗ്യം ഉണ്ടായിരിക്കുന്നത്. ജാനറ്റ് ആന്‍ പാനന്‍ എന്നാണ് ഇവരുടെ പേര്. ടെക് കരിയറില്‍ നാല് തവണയാണ് തുടര്‍ച്ചയായി ഇവര്‍ പുറത്താക്കപ്പെട്ടത്.

ഇവരുടെ ആദ്യ ജോലി റെഡിറ്റില്‍ സോഷ്യല്‍ മീഡിയ അസിസ്റ്റന്റായിരുന്നു. രണ്ട് മാസത്തോളമായിരുന്നു ഇവര്‍ ജോലി ചെയ്തത്. അതിന് ശേഷം അവരുടെ ടീമിനെ തന്നെ മൊത്തത്തില്‍ കമ്പനി പുറത്താക്കുകയായിരുന്നു. ഇവിടെ അവര്‍ക്ക് മാത്രമായിരുന്നു ജോലി നഷ്ടമായത്. പിന്നീട് യുബറിന്റെ എച്ച്ആര്‍ വിഭാഗത്തിലായിരുന്നു യുവതിക്ക് ജോലി ലഭിച്ചത്.
രണ്ട് വര്‍ഷത്തോളം ഇവിടെ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെ കമ്പനി ഇവരെ പിരിച്ചുവിടുകയായിരുന്നു. എങ്കിലും പതറാതെ ഡ്രോപ്‌ബോക്‌സില്‍ അവര്‍ ജോലിക്ക് ചെയ്തു. അവിടെയും രണ്ട് വര്‍ഷം ഇവര്‍ ജോലിയെടുത്തു. ഒടുവില്‍ അവരും പുറത്താക്കി. പിന്നീട് സ്‌നാപ്‌ഡോക്‌സിലായിരുന്നു ജോലി. ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച്ചയാണ് ഇവരെ പിരിച്ചുവിട്ടത്.
നാല് തവണ പിരിച്ചുവിട്ടപ്പോഴും തന്നെ അത് വല്ലാതെ ബാധിച്ചിരുന്നതായി ജാനറ്റ് പറയുന്നു. അത് പലവിധത്തിലാണെന്ന് മാത്രം. ആദ്യത്തേതായിരുന്നു ഏറ്റവും വേദനിപ്പിച്ചത്. എന്നെയത് തകര്‍ത്തുകളഞ്ഞു. കാരണം അത് മനസ്സിലേക്ക് വല്ലാതെ കയറി പോയിരുന്നു. മൂന്നാമത്തെ പിരിച്ചുവിടലും അതുപോലെ ബുദ്ധിമുട്ടേറിയായിരുന്നു. കാരണം ഞാന്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ടീമിനെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
ഇപ്പോഴത്തെ പിരിച്ചുവിടല്‍ ഭയപ്പെടുത്തുന്നതാണ്. കാരണം സാമ്പത്തിക സാഹചര്യം അങ്ങനെയാണ്. ഈ പിരിച്ചുവിടല്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ജോലി ലഭിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നതെന്നും യുവതി പറഞ്ഞു. ട്വിറ്ററില്‍ പന്ത്രണ്ട് വര്‍ഷം പരിചയസമ്പത്തുള്ളവര്‍ പോലും പുതിയൊരു ജോലി തേടുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.
മൈക്രോസോഫ്റ്റും മെറ്റയും പോലുള്ള വമ്പന്‍ കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിക്കും ഭയപ്പെടുത്തുന്നതാണെന്ന് ഇവര്‍ പറയുന്നു. നാല് തവണ എനിക്ക് എങ്ങനെ ഇത് സംഭവിച്ചു എന്ന് സ്വയം ചോദിക്കാറുണ്ട്. പക്ഷേ അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് കാര്യമില്ല. അത് വൈകാരികമായി നമ്മളെ ബാധിക്കുകയേയുള്ളൂവെന്നും ജാനറ്റ് പറഞ്ഞു. ഈ വര്‍ഷം മെറ്റ, ആമസോണ്‍, ഗൂഗിള്‍ എന്നിവര്‍ ചേര്‍ന്ന് 60000 ജീവനക്കാരെയാണ് പുറത്താക്കിയത്.












Click it and Unblock the Notifications