ഇന്ത്യയിലെ 62 ല്‍ 41 ഉദ്യോഗസ്ഥരേയും പിന്‍വലിച്ച് കാനഡ: വിസ നടപടി വൈകും, വിദ്യാർത്ഥികള്‍ ആശങ്കയില്‍
ഡൽഹി: ഖാലിസ്ഥാൻ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം കൂടുതല്‍ രൂക്ഷമാവുകയാണ്. ഇന്ത്യയില്‍നിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച കാനഡയുടെ നടപടിയാണ് സംഭവവികാസങ്ങളില്‍ അവസാനത്തേത്. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് കാനഡ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരിക്കുന്നത്.
41 നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും വെള്ളിയാഴ്ചയോടെ രാജ്യംവിട്ടു. ആകെ 62 നയതന്ത്ര പ്രധിനികളാണ് കാനഡയ്ക്ക് ഇന്ത്യയിലുള്ളത്. ഇത് വളരെ ഉയർന്ന സഖ്യയാണ് എന്നുള്ളതാണ് ഇന്ത്യയുടെ അവകാശവാദം. ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടുകയും മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നയതന്ത്ര ഉദ്യോഗസ്ഥർ കുറവായതിനാൽ, കാനഡയുടെ ഇന്ത്യയിലെ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾക്ക് ഇനി കാലതമാസം വരുമെന്നതാണ് പ്രധാന പ്രതിസന്ധി. വിസയ്ക്കും ഇമിഗ്രേഷനുമുള്ള നടപടിക്രമങ്ങള്‍ ഏറെ നാള്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക കുടിയേറ്റം ലക്ഷ്യമിടുന്ന വിദ്യാർത്ഥികള്‍ക്കിടയില്‍ അടക്കം വീണ്ടും ശക്തമായി. ഇമിഗ്രേഷൻ, വിസ പ്രോഗ്രാമുകൾ എന്നിവ വലിയ തോതില്‍ വെട്ടിക്കുറച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നതും ആശങ്ക ശക്തമാക്കുന്നു.
കഴിഞ്ഞ വർഷം കാനഡയിലെത്തിയ സ്ഥിരതാമസക്കാർ, താൽക്കാലിക വിദേശ തൊഴിലാളികൾ, അന്തർദേശീയ വിദ്യാർത്ഥികൾ എന്നിവരില്‍ ഇന്ത്യക്കാർക്ക് വലിയ വിഹിതമാണുള്ളത്. ഇന്ത്യൻ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും വിസ നടപടി ക്രമങ്ങള്‍ക്ക് കാലതാമസം നേരിട്ടേക്കും. ഇതാണ് വിദ്യാർത്ഥികള്‍ക്ക് അടക്കം തിരിച്ചടിയാകുക.
ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ഡിസംബർ അവസാനത്തോടെ 17,500 വിസ അപേക്ഷകളെങ്കിലും തീരുമാനമാകാതെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും 2024 ന്റെ തുടക്കത്തോടെ പ്രോസസ്സിംഗ് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, കാനഡ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയത്. 2020-ൽ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിൽ മുഖംമൂടി ധരിച്ച തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.












Click it and Unblock the Notifications