Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്‌ഫോണ്‍ മോഷ്ടിച്ച സ്ത്രീ സെല്‍ഫിയിലൂടെ മണിക്കൂറുകള്‍ക്കകം പിടിയിലായി

ഫ്‌ളോറിഡ: പഴയകാലമല്ലിത്, സാങ്കേതിക വിദ്യ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. ഗുണവും ദോഷവും ഏറെയുണ്ടെങ്കിലും മൊബൈല്‍ഫോണ്‍ ഇപ്പോള്‍ കള്ളന്മാരെയും കുറ്റവാളികളെയും പിടിക്കാനുള്ള എളുപ്പമാര്‍ഗമാണ്. തന്റെ വിലകൂടിയ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് മണിക്കൂറുകള്‍ക്കകം അത് തിരിച്ചുകിട്ടിയത് എങ്ങിനെയെന്നു നോക്കൂ.

അമേരിക്കയിലെ ഫ് ളോറിഡയിലാണ് സംഭവം. കാത്തി കാര്‍ട്ടര്‍ എന്ന സ്ത്രീ ആശുപത്രിയിലെത്തിയതായിരുന്നു. ഡോക്ടറെ കാണാന്‍ പോകുന്നതിനിടയില്‍ കാറിന്റെ സീറ്റില്‍ വെച്ചിരുന്ന ഫോണെടുക്കാന്‍ മറന്നു. കാറിന്റെ വിന്‍ഡോ ലോക്ക് ചെയ്തിരുന്നുമില്ല. ഡോക്ടറെ കണ്ട് തിരിച്ചു വരുമ്പോഴേക്കും ഫോണ്‍ മറ്റാരോ കളവു ചെയ്തിരിക്കുന്നു.

mobile-call

അല്‍പം സമയം കഴിഞ്ഞപ്പോള്‍ കാത്തിയുടെ ഇ മെയിലില്‍ ഒരു സന്ദേശമെത്തി. മോഷ്ടിച്ച വ്യക്തിയുടെ ചിത്രവും ഫോണ്‍ ഉള്ള സ്ഥലത്തിന്റെ മാപ്പുമായിരുന്നു അത്. കാത്തി, ഉടന്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. കാത്തിയുടെ സുഹൃത്ത് ഉടന്‍ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുകയും വിവരം അറിയിക്കുകയും ചെയ്തതോടെ മോഷ്ടാവ് കൈയ്യോടെ പിടിയിലായി.

ദീപ് ഫാം എന്ന സ്ത്രീയായിരുന്നു മോഷ്ടാവ്. ആശുപത്രിയില്‍ നിന്നും മടങ്ങവെ നിര്‍ത്തിയിട്ട കാറില്‍ പുത്തന്‍ സ്മാര്‍ട് ഫോണ്‍ കണ്ടപ്പോള്‍ അറിയാതെ എടുത്തുപോയതാണ്. എന്നാല്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത 'ലുക്കൗട്ട്' (Lookout) എന്ന ആപ്ലിക്കേഷന്‍ മോഷ്ടാവിനെ ചതിച്ചു. ഫോണ്‍ തെറ്റായ പാസ് വേര്‍ഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുക, അനാവശ്യമായി ഓഫ് ചെയ്ത് ഓണ്‍ ആക്കുക, സിം മാറ്റാന്‍ ശ്രമിക്കുക, തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ആപ് സെല്‍ഫി എടുത്ത് ഫോണിന്റെ ഉടമസ്ഥന് അയച്ചുകൊടുക്കും. ഈ രീതിയിലാണ് മോഷ്ടാവും കുടുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+