റഷ്യയില്‍ നിന്ന് ഒരൊറ്റ വിമാനം, വിറച്ച് ചൈന, വന്നിറങ്ങുന്നവര്‍ എല്ലാം... അതിര്‍ത്തിയിലേക്ക് ഓടി!!
ബെയ്ജിംഗ്: അപ്രതീക്ഷിതമായി ചൈനയില്‍ കൊറോണ കേസുകള്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റഷ്യയിലേക്കാണ് ചൈന വിരല്‍ ചൂണ്ടുന്നത്. ഒരൊറ്റ വിമാനമാണ് ചൈനയെ ഭയത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. വന്നവരുടെയെല്ലാം നില ഗുരുതരമാണ്. നൂറിലധികം കേസുകളാണ് പുതിയതായി വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായുള്ള വര്‍ധനവും ചൈനയെ ഭയപ്പെടുത്തുന്നു.
ഡോക്ടര്‍മാരെ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ചൈന. റഷ്യയെ കുറ്റംപറയാന്‍ തല്‍ക്കാലം ചൈന തയ്യാറല്ല. ഈ അവസരത്തില്‍ ഏഷ്യയില്‍ ഒറ്റപ്പെടാതെ നോല്‍ക്കുകയാണ് ചൈന ശ്രമിക്കുന്നത്. വുഹാനില്‍ സ്ഥിതി നിയന്ത്രണ വിധേയമായെന്നാണ് ചൈന ലോകാരോഗ്യ സംഘടനയെ വരെ അറിയിച്ചു. എന്നാല്‍ രണ്ടാം തരംഗം ശരിക്കും ചൈനയെ പൂട്ടിയിരിക്കുകയാണ്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെ കണ്ടെത്താനുള്ള നീക്കങ്ങളും വലിയ വിജയം കണ്ടിട്ടില്ല.

ഒരൊറ്റ വിമാനം
ചൈനയില്‍ നൂറിലധികം കൊറോണ കേസുകളാണ് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഷാങ്ഹായില്‍ വന്നിറങ്ങിയ ഒരൊറ്റ വിമാനത്തില്‍ നിന്നാണ് രോഗം വന്നിരിക്കുന്നത്. റഷ്യയില്‍ കൊറോണയുടെ വ്യാപ്തി ശക്തമാണെന്നും ചൈന ഭയപ്പെടുന്നുണ്ട്. ഇന്നലെ കണ്ടെത്തിയ 52 കേസുകളില്‍ 51 പേരും ചൈനീസ് പൗരന്‍മാരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം പേര്‍ ഈ വിമാനത്തില്‍ എത്തിയവരാണ്. ഈ വിമാനത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങലൊന്നും ലഭ്യമല്ല.

റഷ്യയെ ഭയപ്പെടണം
ചൈനക്കാരെ റഷ്യയില്‍ നിന്ന് തുരത്തിയോടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് കേസുകളുടെ ഹബ്ബായി റഷ്യ മാറിയിരിക്കുകയാണ്. ഇവിടെ നിന്ന് എത്തുന്ന എല്ലാ ചൈനീസ് വംശജരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാങ്ഹായ് മുനിസിപ്പല്‍ ഹെല്‍ത്ത് കോര്‍പ്പറേഷന്‍ ആശങ്ക ചൈനീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദേശത്ത് വന്ന് വരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ വിമാനങ്ങളുടെ എണ്ണം വരെ ചൈന കുറച്ചിരിക്കുകയാണ്. എന്നാല്‍ അതിര്‍ത്തി വഴിയും റഷ്യയില്‍ നിന്നും രോഗവ്യാപനം തടയാന്‍ സാധിക്കുന്നില്ലെന്ന് ചൈന പറയുന്നു.

ഈ മാസം.....
ചൈനയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയായ ഹെയ്‌ലോംഗ് ജാംഗ് പ്രവിശ്യയില്‍ നിന്ന് നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം റഷ്യയില്‍ നിന്ന് എത്തിവരാണ്. ഹെയ്‌ലോംഗ്ജാംഗ് റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. നിരവധി പേര്‍ സര്‍ക്കാര്‍ അറിയാതെ നാട്ടിലെത്തുന്നുണ്ട്. റഷ്യ നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ചൈനീസ് പൗരന്മാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. റഷ്യയില്‍ 15770 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയെ ഇതിലുള്ള പ്രതിഷേധം ചൈന അറിയിക്കുമെന്നാണ് സൂചന.

അതിര്‍ത്തിയിലേക്ക് ഓട്ടം
ചൈന അതിര്‍ത്തി വഴി വരുന്ന രോഗത്തില്‍ പകച്ച് നില്‍ക്കുകയാണ്. ഡോക്ടര്‍മാരെ സുയിഫെന്‍ നഗരത്തിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെ എല്ലാ താമസക്കാരെയും പരിശോധിക്കാനാണ് തീരുമാനം. അതിര്‍ത്തി വഴി കടക്കുന്നവരെ മുഴുവന്‍ പരിശോധിച്ച് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. 194 കേസുകളാണ് സുയിഫെനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നൂറോളം പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കേസുകള്‍ വേറെയുണ്ട്. ഇവിടെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ചൈന ഉറപ്പിക്കുന്നു. നിരവധി പേരാണ് സുയിഫെന്‍ വിട്ടു മറ്റിടങ്ങളിലേക്ക് പോയിരിക്കുന്നത്. ഇവരെ കണ്ടെത്തുക എന്നതും ദുഷ്‌കരമാകും.

കളത്തിലിറങ്ങി ജിന്‍ പിംഗ്
ഷി ജിന്‍പിംഗ് നേരിട്ട് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രംഗത്തുണ്ട്. 15 അംഗ മെഡിക്കല്‍ വിദഗ്ധ സംഘത്തെയാണ് ചൈന സുയിഫെനിലേക്ക് അയച്ചിരിക്കുന്നത്. ലബോറട്ടറി ടെസ്റ്റിംഗില്‍ ഈ സംഘം മികവ് പുലര്‍ത്തുന്നവരാണ്. ആദ്യ ഘട്ടത്തില്‍ മൊബൈല്‍ നെഗറ്റീവ് പ്രഷര്‍ ലാബാണ് ഇവിടെ നിര്‍മിക്കുന്നത്. ഈ ലാബില്‍ വിദഗ്ധ പരിശോധനകളും നടക്കും. റഷ്യയില്‍ നിന്ന് ഇതുവരെ 2500ലധികം പേര്‍ സുയിഫെനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ചൈനയുടെ കണക്ക്. റഷ്യയില്‍ നിന്ന് അതിര്‍ത്തി വഴി എത്തിയവര്‍ക്കെല്ലാം കടുത്ത രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് പനിയോ ചുമയോ കടുത്തിട്ടുണ്ടെന്നും ചൈന പറയുന്നു.

സുയിഫെനിന്റെ പ്രത്യേകത
ഇവിടെ വിദേശികള്‍ ധാരാളമെത്തുന്ന സ്ഥലമാണ്. റഷ്യയിലേക്ക് മരത്തടികള്‍ സുയിഫെനില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. അതിനായി സൗകര്യവുമുണ്ട്. ഇതെല്ലാം ചൈന തടയും. . ഒരുലക്ഷത്തോളം ജനസംഖ്യയാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് റോഡ്, റെയില്‍ മാര്‍ഗം റഷ്യയിലെത്താം. ഈ അതിര്‍ത്തിയാണ് അടച്ചിരിക്കുന്നത്. ഇതിലേക്ക് ചരക്കുഗതാഗതവും അവസാനിപ്പിച്ചിരിക്കുകയാണ്. ഇവിടെ 600 കിടക്കകളുള്ള ഐസൊലേഷന്‍ ആശുപത്രി നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ വുഹാനില്‍ അടക്കം നിര്‍മിച്ച അതിവേഗ ആശുപത്രിയാണ് ചൈന നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.

കൊമ്പുകോര്‍ത്ത് ചൈന
കൊറോണ വീണ്ടും തിരിച്ചെത്തുന്നതില്‍ റഷ്യയെ കുറ്റപ്പെടുത്തുകയാണ് ചൈന. റഷ്യ ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസും നേരത്തെ നിര്‍ത്തി. ചൈന എല്ലാ അതിര്‍ത്തികളും പകരം അടച്ചം. സമീപമുള്ള മുദാന്‍ജിയാംഗ് എന്ന മേഖലയിലേക്കാണ് സുയിഫെനില്‍ നി്‌നനുള്ളവര്‍ ചികിത്സയ്ക്കായി പോകുന്നത്. അതേസമയം ചൈന അന്താരാഷ്ട്ര തലത്തിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുകയാണ്. പ്രധാനമായും രോഗികളുടെ എണ്ണം കൂടുന്നതാണ് കാരണം. പരമാവധി പേരെ വീണ്ടും പരിശോധന നടത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതാണ് അലട്ടുന്നത്.












Click it and Unblock the Notifications