Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയ്ക്ക് തിരിച്ചടി... ദക്ഷിണചൈന കടലില്‍ പരമാധികാരമില്ല, അംഗീകരിച്ചില്ലെങ്കില്‍ ലോകയുദ്ധം?

ആംസ്റ്റര്‍ഡാം: ദക്ഷിണചൈന കടലിന് മേല്‍ സമ്പൂര്‍ണ ആധിപത്യമുണ്ടെന്ന ചൈനയുടെ അവകാശവാദം പൊളിഞ്ഞു. ചൈനയുടെ വാദത്തെ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ തള്ളി.

ദക്ഷിണചൈന കടലില്‍ തങ്ങള്‍ക്ക് ചരിത്രപരമായ് അവകാശമുണ്ടെന്നതായിരുന്നു ചൈനയുടെ വാദം. എന്നാല്‍ അതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ട്രൈബ്യൂണല്‍ വിധി ചൈന അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന അംഗീകരിച്ചില്ലെങ്കില്‍ അത് മേഖലയില്‍ വന്‍ പ്രത്യാഘാതത്തിന് വഴിവച്ചേയ്ക്കും.

South China Sea

തങ്ങളുടെ അധികാര പരിധിയില്‍ സൈനിക ശക്തി ഉപയോഗിച്ച് ആധിപത്യം ഉറപ്പിയ്ക്കും എന്ന വെല്ലുവിളിയാണ് ചൈന നേരത്തേ ഉയര്‍ത്തിയിരുന്നത്. അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍റെ വിധി അംഗീകരിയ്ക്കാതെ വന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്ത് വരും.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വാണിജ്യ കപ്പല്‍ പാതയാണ് ദക്ഷിണചൈന കടല്‍. വന്‍ എണ്ണ, മിനറല്‍ നിക്ഷേപവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് തങ്ങളുടെ പരമാധികാര മേഖലയില്‍ നിര്‍ത്താനാണ് ചൈനയുടെ ശ്രമം. ഈ പ്രത്യേകതകള്‍ ഉള്ളതുകൊണ്ട് അമേരിയ്ക്കയും ദക്ഷിണചൈന കടലില്‍ കണ്ണ് വയ്ക്കുന്നുണ്ട്.

ഫിലിപ്പീന്‍സ് ആണ് ഈ വിഷയത്തില്‍ ചൈനയുടെ പ്രധാന എതിരാളി. വിയറ്റ്‌നാമും തായ് വാനും മലേഷ്യയും ഉള്‍പ്പെടുന്ന രാജ്യങ്ങളും ചൈനയ്‌ക്കെതിരെ രംഗത്തുണ്ട്. എന്നാല്‍ വിഷയത്തില്‍ അമേരിക്കന്‍ ഇടപെടല്‍ വലിയ വിവാദങ്ങളിലേയ്ക്ക് നയിച്ചിരുന്നു. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈന കടലില്‍ പ്രവേശിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ചൈന ഉയര്‍ത്തിയിരുന്നത്.

ദക്ഷിണ ചൈന കടലില്‍ ചൈനീസ് നാവിക സേന പട്രോളിങ് നടത്തുന്നുണ്ട്. ഇവിടത്തെ ദ്വീപുകളില്‍ വിമാനവേധ മിസൈലുകളും ലൈറ്റ് ഹൗസുകളും ചൈന സ്ഥാപിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+