തായ്വാന് സന്ദര്‍ശനം: നാന്‍സി പെലോസിക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന
ബെയ്ജിങ്: തായ്വാന് സന്ദര്‍ശനത്തിന്റെ പേരില്‍ നാന്‍സി പെലോസിക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന. കഴിഞ്ഞ ദിവസമാണ് തായ്വാന് സന്ദര്‍ശനത്തിന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ കൂടിയായ നാന്‍സി പെലോസി എത്തിയത്. ഇതിന്റെ പേരില്‍ ചൈന വലിയ മുന്നറിയിപ്പുകളൊക്കെ യുഎസ്സിന് നല്‍കിയിരുന്നു. തായ്വാനെ ഒറ്റപ്പെടുത്താന്‍ യുഎസ് ഒരിക്കലും ചൈനയെ അനുവദിക്കില്ലെന്ന് ഇന്ന് പെലോസി പറഞ്ഞിരുന്നു.

ഇത് ചൈനയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചൈന അവരുടേതെന്ന് കരുതുന്ന ഭാഗമാണ് തായ്വാന്. എന്നാല്‍ തായ്വാന് സ്വതന്ത്ര പ്രവിശ്യയായിട്ടാണ് സ്വയം കരുതുന്നത്.
ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ നാന്‍സി പെലോസി ഗുരുതരമായ തരത്തില്‍ ഇടപെടല്‍ നടത്തുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ പരമാധികാരത്തെയും മേഖലയിലെ സമഗ്രതയെയും ഇല്ലാതാക്കാനാണ് അവരുടെ വരവിന്റെ ഉദ്ദേശം. അതുകൊണ്ട് നാന്‍സി പെലോസിക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതായി ചൈന പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളായി ചൈന യുഎസ്സില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ താല്പര്യങ്ങള്ക്കെതിരെ സംസാരിക്കുന്നത് കൊണ്ടാണിത്. ഹോങ്കോങ്, ഷിന്‍ജിയാങ് പ്രവിശ്യ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചതാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്.
അതേസമയം ജപ്പാന്റെ ചൈനയിലെ അംബാസിഡറെ വിളിച്ചും ചൈന പ്രതിഷേധം അറിയിച്ചു. തായ്വാന് വിഷയത്തില്‍ ജപ്പാന്റെ പരാമര്‍ശത്തെ തെറ്റുകാരെ ന്യായീകരിക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ തായ്വാനെ പിന്തുണയ്ക്കാനുള്ള നിലപാടാണ് ജപ്പാനും യുഎസ്സും ചേര്‍ന്ന് എടുത്തിരിക്കുന്നത്. മേഖലയില്‍ സമാധാനം പുലരണമെന്നും ഇരുവരും പറയുന്നു. യുഎസ് പിന്നോട്ടില്ലെന്ന നിലപാടിലാണ്. ചൈനയുടെ സൈനികാഭ്യാസങ്ങള്‍ ശക്തമായ പ്രകോപനമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ചൈന മിസൈല്‍ വര്‍ഷിച്ചത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ബ്ലിങ്കന്‍ പറയുന്നു. പെലോസിയുടെ സന്ദര്‍ശനം ഒരു പ്രശ്നമാക്കി മാറ്റരുതെന്ന് യുഎസ് ആവശ്യപ്പെട്ടതാണ്. ഇപ്പോഴത്തെ ചൈനയുടെ നീക്കം തീര്‍ത്തും അനാവശ്യമാണെന്ന് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
തായ്വാന് പ്രശ്നം വലുതാക്കാന്‍ നോക്കില്ലെന്ന് അവരുടെ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരമാധികാരത്തിനും ജനാധിപത്യത്തിനും ഭീഷണിയായാല്‍ നോക്കി നില്‍ക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സൈന്യത്തിനോട് ജാഗ്രതയില്‍ ഇരിക്കാനും തായ്വാന് നിര്‍ദേശിച്ചിരുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications