പെഴ്‌സിവീയറന്‍സിന് പിറകെ സുറോങ് റോവറും ചൊവ്വയില്‍; ചൈനയ്ക്ക് ചരിത്ര നേട്ടം
ബീജിങ്: ചൈനയുടെ ചൊവ്വ പര്യവേഷണ പേടകം സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങി. നിര്‍ണായക നിമിഷങ്ങള്‍ മറികടന്നാണ് സുറോങ് റോവര്‍ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്തത്.
ടിയാന്‍വെന്‍-1 എന്നാണ് ചൈനയുടെ ചൊവ്വാ ദൗത്യത്തിന്റെ പേര്. മൂന്ന് മാസം ആണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകം ചൊവ്വയെ ചുറ്റിയത്. അതിന് ശേഷം ആയിരുന്നു സുറോങ് റോവര്‍ വേര്‍പെട്ട് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്.

അവസാനത്തെ ഏഴ് മിനിറ്റാണ് ഇത്തരം ദൗത്യങ്ങളില്‍ ഏറെ നിര്‍ണായകം. മാതൃപേടകത്തില്‍ നിന്ന് വേര്‍പെടുന്ന റോവറുമായി ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുപോകാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം വിജയകരമായി മറികടന്ന് സുറോങ് റോവര്‍ ചൊവ്വയില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുകയായിരുന്നു.
ഒരു വര്‍ഷം പഴക്കമുണ്ട് ചൈനയുടെ ചൊവ്വ ദൗത്യത്തിന്റെ തുടക്കത്തിന്. ചൈന തന്നെ വികസിപ്പിച്ചെടുത്ത ലോങ് മാര്‍ച്ച് 2 എന്ന റോക്കറ്റ് ആയിരുന്നു വിക്ഷേപണവാഹനം. 2021 ഫെബ്രുവരി 24 ന് ടിയാന്‍വെന്‍-1 ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിയിരുന്നു.
ആറ് ചക്രങ്ങളാണ് സുറോങ് റോവറിനുള്ളത്. ആ ചക്രങ്ങള്‍ ഉപയോഗിച്ചാണ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിക്കുക. ചൊവ്വയുടെ യുട്ടോപ്യ പ്ലാനീഷ്യ എന്ന മേഖയിലാണ് റോവര്‍ ഇറങ്ങിയത്. അമേരിക്കയുടെ പേഴ്‌സിവിയറന്‍സ് എന്ന ചൊവ്വാ പര്യവേഷണ പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി അധികം കഴിയാതെയാണ് ചൈനയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം
സുറോങ് റോവര്‍ മൂന്ന് മാസം ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. 240 കിലോഗ്രാം ഭാരമുണ്ട് ഈ റോവറിന്. ചൈനീസ് പുരാണത്തില്‍ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നല്‍കിയിട്ടുള്ളത്. ചൈനീസ് ഇതിഹാസങ്ങളില്‍ അഗ്നിദേവന്റെ പേരുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.
സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications