ഉത്തര കൊറിയയെ ചൈനയും കൈവിട്ടു; ഇനിയും കളിച്ചാല്‍ അതിര്‍ത്തിയടക്കും, തീരുമാനത്തിനു പിന്നില്‍ യുഎസ്?
സര്‍ക്കാർ മുഖപത്രമായ ഗ്ലോബല്‍ ടൈസിലൂടെയാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചത്.
ബെയ്ജിങ്: ഉത്തരകൊറിയ്ക്ക് താക്കീതുമായി അവസാനം ചൈനയും രംഗത്ത്. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കൊറിയ്‌ക്കെതിരെ ചൈന രംഗത്തെത്തിരിക്കുന്നത് .

ഇടക്കടിയുള്ള ആണവ പരീക്ഷണം അവസാനിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തി അടക്കുമെന്നും കൂടാതെ ഇന്ധനവിതരണം അവസാനിപ്പിക്കുമെന്നും ചൈന പറയുന്നു. സര്‍ക്കാർ മുഖപത്രമായ ഗ്ലോബല്‍ ടൈസിലൂടെയാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചത്.

അവസാനം ചൈനയും തള്ളിപറഞ്ഞു
ലോക രാജ്യങ്ങളെല്ലാം തന്നെ ഉത്തര കൊറിയയെ തള്ളിപ്പറഞ്ഞിട്ടും കൊറിയയോട് മൃദുസമീപനമാണ് ചൈന സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈനയും ഉത്തരകൊറിയയ്‌ക്കെതിരെ രംഗത്തെത്തിട്ടുണ്ട്.

കടുത്ത നിലപാട്
ഉത്തരകൊറിയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ചൈനയുടെ നിലപാട്. ഇനിയു ആണവപരീക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉത്തര-കൊറിയ ചൈന അതിര്‍ത്തി അടക്കുമെന്നും ഇന്ധന വിതരണം നിര്‍ത്തലാക്കുമന്നും ചൈന പറഞ്ഞിട്ടുണ്ട്.

യുഎന്നിന്റെ വാക്ക്
ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ സമിതിയുടേയും മുന്നറിപ്പും അവഗണിച്ച് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

വ്യാപാര പങ്കാളി
തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണത്തിനെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ഉത്തര കൊറിയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴും ചൈമ ഉത്തര കൊറിയയുടെ വ്യാപാര പങ്കാളിയാണ്.

മറ്റു രാജ്യങ്ങള്‍ക്കും ഉപരോധം
കൂടാതെ ആണവ പരീക്ഷണം നടത്തി രാാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയയുമായി ബന്ധമുള്ള എല്ലാരാജ്യങ്ങള്‍ക്കുമെതിരെ ഉപരേധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഹൈഡ്രജന്‍ ബേംബ്
ശത്രുപാളയത്തിന്റെ നെഞ്ചിടുപ്പ് കൂട്ടി ഉത്തര കൊറിയയുടെ പക്കല്‍ ഹൈഡ്രജന്‍ ബോംബ് ഉണ്ടെന്ന് വെളിപ്പെടുത്തി. ഉത്തര കൊറിയന്‍ വാര്‍ത്ത വിതരണ ഏജന്‍സിയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടത്.

ചൈനയും കുലുങ്ങി
ഉത്തര കൊറിയയുടെ പരീക്ഷണത്തില്‍ ചൈനയിലെ യാഞ്ചി നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് നഗരമാണ് യാഞ്ചി. പ്രകമ്പനം 10 മിനുറ്റ് നീണ്ടു നിന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications