സ്വയം കൊവിഡ് വരുത്തി ചൈനക്കാര്‍, ഫൈസറിനെ കൊണ്ടുവന്ന് പ്രതിരോധിക്കാന്‍ സര്‍ക്കാര്‍
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ വാക്‌സിന്‍ മാറ്റി പരീക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ശ്മശാനങ്ങള്‍ അടക്കം മരിച്ചവരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനോവാക്‌സിന് പകരം പുതിയ വാക്‌സിന്‍ കൊണ്ട് വന്ന് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ചൈന ഒരുങ്ങുന്നത്.
ഫൈസറിന്റെ വാക്‌സിന്‍ ചൈന വാങ്ങുമെന്നാണ് സൂചന. ചൈനയിലെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫൈസറുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ചൈനയില്‍ പ്രായമേറെയുള്ള വിഭാഗങ്ങളില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇവരിലെല്ലാം വാക്‌സിന്‍ വിമുഖത പ്രകടമാണ്. യുവാക്കള്‍ കൊവിഡ് വരാനായി ശ്രമിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൈന യഥാര്‍ത്ഥ മരണനിരക്ക് കുറച്ച് കാണിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ഫൈസറുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. ആഭ്യന്തര മരുന്ന് നിര്‍മാതാക്കള്‍ക്ക് ഫൈസറിന്റെ പാക്‌സ്ലോവിഡിന്റെ ജനറിക് വേര്‍ഷന്‍ നിര്‍മിച്ച്, വിതരണം ചെയ്യാനുള്ള അനുമതിക്കായിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
ജനുവരി 22ന് മുമ്പ് ആ ലൈസന്‍സ് സ്വന്തമാക്കാനാണ് ചൈനയുടെ ശ്രമം. തങ്ങളുടെ കമ്പനി ചൈനീസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഫൈസര്‍ അറിയിച്ചു. ചൈനയില്‍ ആവശ്യത്തില്‍ പാക്‌സ്ലോവിഡ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. പാക്‌സ്ലോവിഡിലൂടെ ആശുപത്രിയിലേക്ക് എത്തുന്ന കൊവിഡ് കേസുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
ഹൈ റിസ്‌ക് കേസുകള്‍ ഈ മരുന്ന് കഴിക്കുന്നതിലൂടെ കുറയുന്നതായും കണ്ടെത്തിയിരുന്നു. അതേസമയം നിരവധി ചൈനീസ് യുവാക്കള്‍ സ്വയം കൊവിഡ് വരുത്തുന്നുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവരുടെ അവധിക്കാല ആഘോഷം മുടങ്ങാതിരിക്കാനാണിത്. ചിലര്‍ എന്താണ് കാരണം എന്ന് പോലും പറയുന്നില്ല.
ഷാങ്ഹായിലുള്ള ഒരു 27കാരന്‍ വൈറസ് സ്വയം വരുത്തി വെച്ചതായി. യാതൊരു പ്രതിരോധ മാര്‍ഗവും സ്വീകരിക്കാതെയാണ് ഇയാള്‍ വൈറസിന് കീഴടങ്ങിയത്. ഇയാള്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ല. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരില്ലെന്നും, അതിലൂടെ തന്റെ അവധിക്കാല ആഘോഷം മുടങ്ങില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ഷാങ്ഹായിയില്‍ നിന്ന് തന്നെയുള്ള മറ്റൊരു യുവതി, തന്റെ കൊവിഡ് ബാധിച്ച സുഹൃത്തിനെ സന്ദര്‍ശിച്ചാണ് ആ രോഗം തനിക്കും കൂടി വരുന്നുണ്ടെന്ന് ഉറപ്പിച്ചത്. ചൈനീസ് ഗായിക ജെയിന്‍ ഷാങും നേരത്തെ ഇതേ രീതിയായിരുന്നു ഉപയോഗിച്ചത്. പുതുവത്സര ദിന പരിപാടികള്‍ അലങ്കോലമാവാതിരിക്കാന്‍ നേരത്തെ തന്നെ ഇവര്‍ കൊവിഡ് ബാധിതയാവുകയായിരുന്നു.
അതേസമയം കുഴിമാടങ്ങള്‍ ധാരാളം വന്നിട്ടും, ചൈന മരണനിരക്ക് വളരെ കുറച്ചാണ് കാണിക്കുന്നത്. ഇത് പല രാജ്യങ്ങളിലും ആശങ്കകള്‍ക്ക് കാരണമായിരിക്കുകയാണ്. നിരവധി പ്രമുഖരും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ സാധാരണ മരണങ്ങള്‍ പലതും ചൈന മറച്ചുവെക്കുകയാണ്.












Click it and Unblock the Notifications