കൊറോണായുടെ ഉറവിടം ചൈനയിലെ ലബോറട്ടറി; വൻ ട്വിസ്റ്റായി ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ
ബീജിംഗ്; കൊവിഡ് മഹാമാരി ലോകത്തെ കീഴക്കിയിരിക്കുകയാണ്. വൈറസിനെ തുരത്താനുള്ള വാക്സിന് വേണ്ടിയുള്ള പരീക്ഷണ നിരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. ചൈനയിൽ നിന്ന് വ്യാപിച്ച വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വുഹാനിലെ ഒരു മത്സ്യ മാർക്കറ്റിൽ നിന്നാണ് കൊറോണ വ്യാപിച്ചതെന്നാണ് വിദഗ്ദരുടെ നിഗമനം.
എന്നാൽ വുഹാനിലെ ലബോറട്ടിയിൽ നിർമ്മിച്ചതാണ് കൊറോണ വൈറസ് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് വൈറോജിസ്റ്റ്. ഇതിന് തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും അവർ അഭിമുഖത്തിൽ അവകാശപ്പെട്ടു.

വൈറോളജിസ്റ്റ് പറയുന്നത്
കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ ലി മെങ് ആണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുഎസിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ലൂസ് വിമിന്‍' എന്ന പരിപാടിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെങ്ങിന്റെ വെളിപ്പെടുത്തൽ.

നഗരത്തിലെ ലാബിൽ നിന്നും
വൈറസ് വന്നത് നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണെന്നും ഭക്ഷ്യ വിപണിയിൽ നിന്നല്ലെന്നതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു.കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തെക്കുറിച്ചും അഭിമുഖത്തിൽ ലീ മെങ് സംസാരിച്ചു. ഹോങ്കോങ്ങിലെ സ്കൂൾ ഓഫ് ഹെൽത്തിൽ ജോലി ചെയ്യുന്നതിനിടെ 2019 ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത സാർസ് പോലുള്ള കേസുകളെ കുറിച്ച് അന്വേഷിക്കാൻ തനിക്ക് ചുമതല ഉണ്ടായിരുന്നുവെന്ന് മെങ് പറയുന്നു.

മൂടിവെയ്ക്കാൻ ആവശ്യപ്പെട്ടു
തന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങൾ മൂടിവെയ്ക്കാൻ ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടുവെന്ന് അവർ ആരോപിച്ചു. വൈറസ് പടരുന്നതിനെക്കുറിച്ച് ചൈനീസ് സർക്കാരിന് അറിയാമായിരുന്നുവെന്നും മെങ് പറഞ്ഞു. ഇത് ചൈനയുടെ ലാബിൽ നിന്ന് വന്നതെന്ന് പറയാനുള്ള തെളിവുകൾ കാണിക്കുമെന്നും എന്തിനാണ് അവർ നിർമ്മിച്ചതെന്നതിന് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
Recommended Video

അപവാദം പറഞ്ഞ് പ്രചരിപ്പിച്ചു
യുഎസ്എയിലേക്ക് രാജ്യം വിടുന്നതിനു മുമ്പുതന്നെ ചൈനീസ് അധികൃതർ തന്നെ അപമാനിക്കാൻ തുടങ്ങി എന്നും അവർ പറയുന്നു. "അവർ എന്റെ എല്ലാ വിവരങ്ങളും ഇല്ലാതാക്കി, എന്നെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കാനും അവർ ആളുകളോട് ഭരണകുടും ആവശ്യപ്പെട്ടെന്നും ലീ പറഞ്ഞു.












Click it and Unblock the Notifications